ഭീകരതയുടെ മൂടുപ്പടമണിഞ്ഞ ഇന്ത്യൻ റെയിൽവെ സ്റ്റേഷനുകൾ....

By Praseetha

റെയിൽവെ സ്റ്റേഷനുകൾ പൊതുവെ ആൾക്കൂട്ടങ്ങളാൽ നിറഞ്ഞതാണ് മാത്രമല്ല ട്രെയിനുകൾക്കായുള്ള കാത്തിരുപ്പ് മൂലം മടുപ്പുളവാക്കുന്നൊരു സ്ഥലം കൂടിയാണ്. എന്നാൽ രാത്രിക്കാലങ്ങളിൽ എപ്പോഴേങ്കിലും ആളൊഴിഞ്ഞ സ്റ്റേഷനിൽ കാത്തിരിക്കേണ്ടതായി വന്നിട്ടുണ്ടോ, അതും പ്രേതബാധയുണ്ടെന്ന് പ്രചരിപ്പിച്ചിട്ടുള്ള സ്റ്റേഷനുകളിൽ?

മരണം പതിഞ്ഞിരിക്കുന്ന പ്രേതബാധയുള്ള 10 റോഡുകൾ

അത്തരത്തിലുള്ള ഒരനുഭവം ഇതുവരെ കേട്ടിട്ടുപോലുമുണ്ടാകില്ല. എന്നാൽ നമ്മുടെ ഇന്ത്യയിൽ തന്നെ പ്രേതാലയമായിമാറിയിട്ടുള്ള ചില സ്റ്റേഷനുകളുണ്ട്. നിങ്ങളുടെ അറിവിലേക്കായി അത്തരത്തിലുള്ള സ്റ്റേഷനുകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. നിങ്ങൾ ധൈര്യവാനും സാഹസികനുമാണെങ്കിൽ മാത്രം ഒന്ന് പരിശ്രമിക്കാവുന്നതാണ്....

1. ബാരോഗ് സ്റ്റേഷൻ, ഷിംല

1. ബാരോഗ് സ്റ്റേഷൻ, ഷിംല

ബാരോഗ് ടണൽ എന്നറിയപ്പെടുന്ന നം.33 ടണിലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സ്റ്റേഷനാണിത്. ആളുകൾ മിക്കപ്പോഴും അസാധാരണമായ സംഭവങ്ങൾക്ക് സാക്ഷിയാകുന്ന ഇടമാണിത്. കോളോണൽ ബാരോഗ് എന്ന എൻജിനിയറായിരുന്നു ടണൽ നിർമിച്ചത് അതുകൊണ്ട് തന്നെ അയാളുടെ മരണശേഷം ബാരോഗ് സ്റ്റേഷൻ എന്നപേരിലിതറിയപ്പെട്ടു. മറ്റ് തൊഴിലാളികളുടെ മുന്നിൽ അധിക്ഷേപിച്ചതിൽ മനം നൊന്തായിരുന്നു സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു ബാരോഗ്. ടണലിന് സമീപത്തായിട്ട് തന്നെയാണ് മറവുചെയ്തതും. അതിനുശേഷം ബാരോഗിന്റെ ആത്മാവ് സമീപത്തായി ഇന്നും അലഞ്ഞുനടക്കുന്നതായി കണ്ടവരുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനടുത്തുള്ള ഈ സ്റ്റേഷനും അങ്ങനെ പ്രേതബാധയുടെ പിടിയിലകപ്പെട്ടു.

2. ബേഗണകോഡോർ റെയിൽവെ സ്റ്റേഷൻ, വെസ്റ്റ് ബംഗാൾ

2. ബേഗണകോഡോർ റെയിൽവെ സ്റ്റേഷൻ, വെസ്റ്റ് ബംഗാൾ

പശ്ചിമ ബംഗാളിന്റെ ഒരു വീദൂരഗ്രാമത്തിലാണ് ഈ റെയിൽവെ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. പ്രേതബാധയെ തുടർന്ന് 42വർഷത്തോളം അടച്ചിട്ടതായിരുന്നു ഈ സ്റ്റേഷൻ. 1967ൽ ഒരു റെയിൽവെ ജീവനക്കാരി ഇവിടെ മരണപ്പെട്ടതിനെ തുടർന്ന് രാത്രിക്കാലങ്ങളിൽ വെളുത്ത സാരിയുടത്ത രൂപം സ്റ്റേഷൻ പരിസരത്ത് അലയുന്നതായി കണ്ട് ആളുകൾ ഭയന്നിരുന്നു. അത്തരത്തൽ ആളുകൾ വരാതായപ്പോൾ പൂട്ടിപ്പോയതാണ് ഈ റെയിൽവെസ്റ്റേഷൻ. ഇതോക്കെ കെട്ടുകഥകളാണെന്നും തനിക്ക് പ്രേതങ്ങളിൽ വിശ്വാസമില്ലെന്നും പറഞ്ഞ് 2009 ൽ മമതാ ബാനർജിയാണ് സ്റ്റേഷൻ തുറന്ന് പ്രവർത്തിപ്പിച്ചത്. എന്നാലിപ്പോഴും ആളുകൾ ഭയപ്പാടിലാണ്.

3. രബീന്ദ്ര സരോബർ മെട്രോ സ്റ്റേഷൻ, കൊൽക്കത്ത

3. രബീന്ദ്ര സരോബർ മെട്രോ സ്റ്റേഷൻ, കൊൽക്കത്ത

പാരഡൈസ് ഓഫ് സ്യൂയുസൈഡ് എന്നാണ് ഈ മെട്രോ സ്റ്റേഷൻ അറിയപ്പെടുന്നത്. ഏതാണ്ട് 70ശതമാനത്തോളം ആത്മഹത്യകളാണ് കണക്കിൽ പെടുത്തിയിരിക്കുന്നത്. നിരവധിപേരാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുമുന്നിലായി ചാടി ആത്മഹത്യ ചെയ്തിട്ടുള്ളത് അവരുടേയൊക്കെ പ്രേതാത്മാക്കൾ അലയുന്നുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ഈ സ്റ്റേഷൻ വഴി അവസാനത്തെ ട്രെയിനും കടന്നുപോകുന്നത് വരെ നിൽക്കാൻ നിങ്ങൾ ധൈര്യപ്പെടുന്നുവെങ്കിൽ ചില നിഴൽ രൂപങ്ങൾ പ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങുന്നതായി കാണാമെന്നാണ് യാത്രകാർ പറയുന്നത്.

4. ദ്വാരക സെക്ടർ 9 മെട്രോ, ദില്ലി

4. ദ്വാരക സെക്ടർ 9 മെട്രോ, ദില്ലി

വെളുത്ത സാരിയണിഞ്ഞ രൂപമാണ് രാത്രിക്കാലങ്ങളിൽ ഈ സ്റ്റേഷൻ പരിസരത്തെ ഭീതിയിലാഴ്ത്തുന്നത്. രാത്രി വളരെ വൈകി യാത്രചെയ്യുന്നവരെ ഓടിക്കുമെന്നും അക്രമിക്കുമെന്നുമാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ രാത്രിക്കാലങ്ങളിലെ യാത്രക്കാർക്കിവിടം ഒരു പേടിസ്വപ്നമാണ്.

5. എംജി റോഡ് മെട്രോ, ഗോർജിയോൺ

5. എംജി റോഡ് മെട്രോ, ഗോർജിയോൺ

പ്രായം ചെന്നൊരു പ്രേതമാണാത്രെ ഇവിടങ്ങളിലെ ജനങ്ങളെ ഭയപ്പെടുത്തുന്നത്. ഈ സ്റ്റേഷനിൽ വച്ച് ഒരു അപകടത്തിൽ മരണപ്പെട്ടതായിരുന്നു ഈ സ്ത്രീ. അതിനുശേഷം സ്റ്റേഷൻ പരിസരത്തും ട്രെയിനകത്തുമായി ആളുകളെ ഭയപ്പെടുത്തി അലയുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ട്രെയിനിൽ പെട്ടെന്ന് അരികത്തിരുന്ന് കണ്ണ് മിഴിച്ച് നാക്ക് പുറത്തേക്കിട്ട് ഭയപ്പെടുത്തുമത്രെ, ഹോ ആരായാലും ഞെട്ടിപ്പോകും! ഇത്തരത്തിൽ പേടിച്ചാരെങ്കിലും മരിച്ചിട്ടുണ്ടോ എന്തോ?

6. നൈനി റെയിൽവെ സ്റ്റേഷൻ, ഉത്തർപ്രദേശ്

6. നൈനി റെയിൽവെ സ്റ്റേഷൻ, ഉത്തർപ്രദേശ്

സ്റ്റേഷൻ പരിസരത്തെ നൈനി ജെയിലിൽ കൊലപ്പെടുത്തിയതായിട്ടുള്ള ആളുകളാണ് നിഴൽ രൂപത്തിൽ വന്ന് ഇവിടങ്ങളിലെ ജനങ്ങളെ ഭീതിപ്പെടുത്തുന്നത്.

7.ചിറ്റൂർ റെയിൽവെ സ്റ്റേഷൻ, ആന്ധ്രപ്രദേശ്

7.ചിറ്റൂർ റെയിൽവെ സ്റ്റേഷൻ, ആന്ധ്രപ്രദേശ്

ഈ പ്രേതകഥയ്ക്ക് വലിയ പഴക്കമില്ല രണ്ട് കൊല്ലങ്ങൾക്ക് മുൻപാണ് ഈ സംഭവം. ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനായ ഹരി സിങ് ട്രെയിൻ ജീവനക്കാരാൽ മർദ്ദിക്കപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ ചിറ്റൂരിലെ ആസ്പത്രിയിൽ കൊണ്ടും പോകും വഴി ഇയാൾ മരണപ്പെടുകയായിരുന്നു. അതിനുശേഷം ഇയാളുടെ പ്രേതം സ്റ്റേഷൻ പരിസരത്ത് അലയുന്നുണ്ടെന്നുള്ള വിശ്വാസത്താൽ സന്ധ്യക്കഴിഞ്ഞാൽ ഇവിടം ശൂന്യമാകുമെന്നാണ് പറയപ്പെടുന്നത്.

8. ലുധിയാന റെയിൽവെ സ്റ്റേഷൻ

8. ലുധിയാന റെയിൽവെ സ്റ്റേഷൻ

ഈ സ്റ്റേഷന്റെ ഒരു മൂലയിലായി ചെറിയൊരു മുറിയുണ്ട് പ്രേതബാധയുണ്ടെന്ന വിശ്വാസത്താൽ ഈ മുറിയിപ്പോഴും അടഞ്ഞുകിടപ്പാണ്. സുബാഷ് എന്നൊരു കംപ്യൂട്ടർ റിസർവേഷൻ ഓഫീസർ ഈ മുറിയിൽ മരണപ്പെടുകയുണ്ടായി. മരണശേഷം അയാളുടെ ആത്മാവ് മുറിക്കകത്തും പരിസരത്തുമായി അലയുന്നുണ്ടെന്നാണ് ജീവനക്കാരും വിശ്വസിക്കുന്നത്. ആ ഭാഗത്ത് ഇരിക്കുന്നവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിഞ്ഞൊരു ദിവസമില്ല. ഇയാളുടെ മരണശേഷമാണിത് സംഭവിച്ചത്. പ്രേതബാധയാണെന്ന് പറഞ്ഞ് പല കർമ്മങ്ങളും ഇതിനായി ഇവിടെ നടത്തപ്പെട്ടിരുന്നു. എന്നാൽ കൂടിയും ഇപ്പോളും ഭയരപ്പാടോടെയാണ് ആളുകളിവിടെ ജോലിചെയ്യുന്നതത്രെ...

കൂടുതൽ വായിക്കൂ

നടുക്കടലിൽ ഭീതി പരത്തി 'ഗോസ്റ്റ് കപ്പലുകൾ'

കൂടുതൽ വായിക്കൂ

ലോകത്തിൽ അവശേഷിക്കുന്ന ഒരേയൊരു പ്രേത കാർ

Most Read Articles

Malayalam
കൂടുതല്‍... #ട്രെയിൻ #train
English summary
8 Most Haunted Train Stations In India – A Spooky Journey
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X