പിറന്നാള്‍ നിറവില്‍ ആമിര്‍; മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റിന്റെ ഓട്ടോ കളക്ഷന്‍ കണ്ടാല്‍ അതിശയിക്കരുത്!

By Super Admin

ബോളിവുഡ് സിനിമാലോകത്ത് ഏറ്റവും കൂടുതൽ ആഡംബരകാറുകൾ ഉള്ള താരമെന്ന പദവിയാണ് ആമീർഖാൻ സ്വന്തമാക്കിയിരിക്കുന്നത്. സത്യമേവ ജയതേ എന്ന പ്രശസ്ത ടെലിവിഷൻ ഷോയിൽ കെലപാതകം , അഴിമതി, പെൺ ഭ്രൂണഹത്യ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകൾക്ക് ശേഷം നിരവധി വധഭീഷണിയാണ് താരത്തിന് നേരിടേണ്ടി വന്നതെന്ന് പറയപ്പെടുന്നു. അതിന് ശേഷം ഏറ്റവും ഒടുവിലായി സ്വന്തമാക്കിയതാണ് വെടിയുണ്ടയും സ്ഫോടനവും തടുക്കുന്ന ബെൻസ് എസ്600.

ഇന്ത്യൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനും, വ്യവസായ പ്രമുഖൻ മുകേഷ് അംബാനിക്കും ശേഷം ആമീർഖാനാണ് ഈ ബോംബ് പ്രൂഫ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വെടികൊള്ളാന്‍ യോഗ്യതയുള്ളവര്‍ മാത്രമേ മുമ്പ് ഈ കാര്‍ വാങ്ങിയിട്ടുള്ളൂ. യോഗ്യതയില്ലാതെ ബുള്ളറ്റ് പ്രൂഫ് എസ്600 വാങ്ങുന്ന ആദ്യ ഇന്ത്യക്കാരനാണ് ആമിര്‍ ഖാന്‍. ഈ ബുള്ളറ്റ് പ്രൂഫ് വാഹനം കൂടാതെ മറ്റനേകം ആഡംബര കാർ ശേഖരവും താരത്തിനുണ്ട്. ആമിറിന്റെ കാറിനെ അടുത്തറിയാം.

മെഴ്‌സിഡിസ് ബെന്‍സ് എസ്600

മെഴ്‌സിഡിസ് ബെന്‍സ് എസ്600

5.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് മെഴ്‌സിഡിസ് ബെന്‍സ് എസ് 600 ബുള്ളറ്റ് പ്രൂഫ് കാറിലുള്ളത്. വാഹനത്തിന്റെ റൂഫ്, നിലം, വീലുകള്‍ തുടങ്ങിയവയെല്ലാം ഉയര്‍ന്ന വെടിപ്രതിരോധ ശേഷിയുള്ളതാണ്.

 മെഴ്‌സിഡിസ് ബെന്‍സ് എസ്600

മെഴ്‌സിഡിസ് ബെന്‍സ് എസ്600

പങ്ചര്‍ സംഭവിച്ചാലും ടയറുകള്‍ക്ക് കുറെയധികം ഓടുവാനുള്ള ശേഷി നല്‍കുന്ന വിധത്തിലാണ് നിര്‍മിതി. പത്ത് കോടി രൂപയാണ് ഈ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ വില.

 ടൊയോട്ട ഫോർച്യൂണർ

ടൊയോട്ട ഫോർച്യൂണർ

ടൊയോട്ടയുടെ പ്രീമിയം എസ്‍‌യുവിയായ ഫോർച്യൂണർ ലക്ഷ്വറി സെഗ്മെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളതാണ്. 2982സിസി ഡീസൽ എൻജിനാണ് ഫോർച്യൂണറിന് കരുത്തേകുന്നത്. 169ബിഎച്ച്പി കരുത്തും 343എൻഎം ടോർക്കുമാണ് ഇതുല്പാദിപ്പിക്കുന്നത്.

ടൊയോട്ട ഫോർച്യൂണർ

ടൊയോട്ട ഫോർച്യൂണർ

5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. 11.9km/h മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലെതർ സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എബിഎസ്, 2എയർബാഗുകൾ, എന്നീ സവിശേഷതകളാണ് നൽകിയിട്ടുള്ളത്. ഏകദേശം 25 ലക്ഷം വരും ഈ ആഡംബര എസ്‌യുവിക്ക്

 റോൾസ് റോയിസ് ഗോസ്റ്റ് ഫാന്റം

റോൾസ് റോയിസ് ഗോസ്റ്റ് ഫാന്റം

പ്രശസ്ത കാർ നിർമാതാവ് റോൾസ് റോയിസിന്റെ ഐകോണിക് വാഹനമാണ് ഗോസ്റ്റ് ഫാന്റം. 6.6ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി12 എൻജിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഗോസ്റ്റിന് 563കുതിരശക്തിയും 780എൻഎം ടോർക്കും ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്.

 റോൾസ് റോയിസ് ഗോസ്റ്റ് ഫാന്റം

റോൾസ് റോയിസ് ഗോസ്റ്റ് ഫാന്റം

8സ്പീഡ് ഇസഡ് എഫ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിട്ടുള്ളത്. മണിക്കൂറിൽ 250 കിലോമീറ്റർ ആണ് ഇതിന്റെ കൂടിയ വേഗത. 3.11കോടി രൂപയാണിതിന്റെ വില.

ബെന്റിലി കോണ്ടിനെന്റൽ ജിടി

ബെന്റിലി കോണ്ടിനെന്റൽ ജിടി

ബ്രിട്ടീഷ് നിർമാതാവായ ബെന്റിലി മോട്ടോഴ്സിന്റെ ഗ്രാന്റ് ടൂററാണ് ബെന്റിലി കോണ്ടിനെന്റൽ ജിടി. ഫോക്സവാഗണിന്റെ കീഴിൽ അവതരിപ്പിക്കുന്ന കമ്പനിയുടെ ആദ്യ വാഹനമാണിത്. 3993സിസി പെട്രോൾ എൻജിനാണ് ഇതിന് കരുത്ത് പകരുന്നത്

ആമീറിന്റെ പക്കലുള്ള ആഡംബര കാറുകൾ

500ബിഎച്ച്പി കരുത്തുള്ള ഈ എൻജിനിൽ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകിയിട്ടുള്ളത്. 3.28കോടിയാണിതിന്റെ വില.

ബിഎംഡബ്ല്യൂ 6

ബിഎംഡബ്ല്യൂ 6

ജർമൻ കാർ നിർമാതാവായ ബിഎംഡബ്ല്യൂ 2007ലായിരുന്നു 6സീരീസുകളെ ഇന്ത്യയിൽ എത്തിച്ചത്. 2993സിസി ഡീസൽ എൻജിനാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.

ബിഎംഡബ്ല്യൂ 6

ബിഎംഡബ്ല്യൂ 6

17.54 km/l മൈലേജാണ് ഈ പ്രീമിയർ സെഡാൻ നൽകുന്നത്. 1.10കോടി രൂപയാണ് വില.

റേയ്ഞ്ച് റോവര്‍

റേയ്ഞ്ച് റോവര്‍

ആമീർഖാന്റെ കാർ ശേഖരത്തിൽ റേയ്ഞ്ച് റോവര്‍ എന്ന എസ്‌യുവിയും പെടുന്നു. 3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 4.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് ഈ വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ളത്.

റേയ്ഞ്ച് റോവര്‍

റേയ്ഞ്ച് റോവര്‍

1.38 കോടി രൂപയിലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്. എല്ലാ പതിപ്പുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ആള്‍ വീല്‍ ഡ്രൈവാണ് ഈ എസ്‌യുവി.

Most Read Articles

Malayalam
English summary
Aamir Khan's life under threat; actor buys Rs 10 cr bombproof car
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X