സുഖോയ് വിമാനങ്ങള്‍ക്ക് ഇനി എംആര്‍എഫ് ടയറുകള്‍

Written By:

ഇന്ത്യന്‍ ടയര്‍ നിര്‍മാതാവായ എംആര്‍എഫ് നിര്‍മിക്കുന്ന ടയറുകള്‍ ഇനി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളിലുപയോഗിക്കും. എംആര്‍എഫി-ല്‍ നിന്ന് ടയറുകള്‍ സോഴ്‌സ് ചെയ്യുന്ന കാര്യം ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്.

അതിവേഗം വളരുന്ന ഇന്ത്യന്‍ ടയര്‍ കമ്പനിയായ എംആര്‍എഫിന് ആഭ്യന്തര-വിദേശവിപണികളിലെ മാര്‍ക്കറ്റിംഗിന് വലിയ തോതില്‍ സഹായം ചെയ്യുന്ന കരാറാണിത്. ഈ കരാറിന് നിരവധി പ്രത്യേകതകളുണ്ട്. അവയിലേക്ക് ഒന്നു സഞ്ചരിക്കാം.

ലേഖനം തുടര്‍ന്നു വായിക്കാന്‍ താളുകളിലേക്ക് ചെല്ലുക.

സുഖോയ് വിമാനങ്ങള്‍ക്ക് ഇനി എംആര്‍എഫ് ടയറുകള്‍

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ടയറുകള്‍ വിതരണം ചെയ്യുവാന്‍ എംആര്‍എഫ് ഏര്‍പ്പെട്ട കരാറിന് നിരവധി പ്രത്യേകതകളുണ്ട്.

Source

സുഖോയ് വിമാനങ്ങള്‍ക്ക് ഇനി എംആര്‍എഫ് ടയറുകള്‍

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി രാജ്യത്തിന്റെ വ്യോമസേനയ്ക്ക് ടയര്‍ വിതരണം ചെയ്യുന്ന കരാറിലേര്‍പ്പെടുന്നത്. ഇക്കണ്ട കാലമത്രയും വിദേശ നിര്‍മാതാക്കളെ ആശ്രയിക്കുകയായിരുന്നു സേന. വിശ്വാസത്തോടെ വാങ്ങിയുപയോഗിക്കാന്‍ പറ്റിയ ടയറുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ വളര്‍ന്നുവരാത്തതായിരുന്നു പ്രധാന കാരണം. എംആര്‍എഫ് ഇന്ന് അന്തര്‍ദ്ദേശീയ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള കമ്പനിയായി മാറിയിട്ടുണ്ട്. കൂടാതെ ഭരണതലങ്ങളില്‍ എംആര്‍എഫിനുള്ള പിടിപാട് ഇന്ന് രാജ്യത്ത് മറ്റൊരു ടയര്‍ കമ്പനിക്കും ഇല്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

Source

സുഖോയ് വിമാനങ്ങള്‍ക്ക് ഇനി എംആര്‍എഫ് ടയറുകള്‍

ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ വിമാനങ്ങളായ സുഖോയ് സി-30 എംകെഐവിമാനങ്ങളില്‍ ഘടിപ്പിക്കാനുള്ള ടയറുകളാണ് എംആര്‍എഫ് നിര്‍മിച്ചു നല്‍കേണ്ടത്. ഈ വിമാനങ്ങള്‍ ഒരെണ്ണത്തിന് 430 കോടി രൂപ വിലയുള്ളതാണ് എന്നറിയുക.

Source

സുഖോയ് വിമാനങ്ങള്‍ക്ക് ഇനി എംആര്‍എഫ് ടയറുകള്‍

വിദേശത്തുനിന്ന് ടയറുകള്‍ സോഴ്‌സ് ചെയ്യുമ്പോള്‍ പ്രധാനമായും രണ്ട് പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരുന്നത്. വിദേശ കമ്പനികള്‍ ഇവയ്ക്ക് ഉയര്‍ന്ന വില ഈടാക്കിക്കൊണ്ടിരുന്നു. മറ്റൊന്ന് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ടയറുകള്‍ എത്താത്ത പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എംആര്‍എഫ് കരാര്‍ ഏറ്റെടുക്കുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് മികച്ചൊരു പരിഹാരമായിരിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന ടയറുകളെക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ഇന്ത്യന്‍ ടയറുകള്‍ ലഭിക്കും.

Source

സുഖോയ് വിമാനങ്ങള്‍ക്ക് ഇനി എംആര്‍എഫ് ടയറുകള്‍

ഹൈദരാബാദിലെ മെദക്കില്‍ സ്ഥിതി ചെയ്യുന്ന എംആര്‍എഫ് പ്ലാന്റിലാണ് വ്യോമസേനയ്ക്കുള്ള ടയറുകള്‍ നിര്‍മിക്കുക. ഉന്നതഗുണനിലവാരമുള്ള ഈ ടയറുകള്‍ അത്യാധുനിക സാങ്കേതികതകളുടെ സഹായത്തോടെയാണ് നിര്‍മിക്കുക. സുഖോയ് 30 വിമാനങ്ങള്‍ ഏറ്റവും ദുര്‍ഘടം പിടിച്ച ഓപ്പറേഷനുകള്‍ക്കുപയോഗിക്കുന്നവയാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി ടയറുകള്‍ക്കുണ്ടായിരിക്കണം. സുഖോയ് 30-യുടെ ലാന്‍ഡിംഗ് സ്പീഡ് മണിക്കൂറില്‍ 420 കിലാമീറ്ററാണെന്നറിയുക.

Source

സുഖോയ് വിമാനങ്ങള്‍ക്ക് ഇനി എംആര്‍എഫ് ടയറുകള്‍

ടയറുകളുടെ ഡിസൈന്‍, ക്വാളിറ്റി ടെസ്റ്റുകള്‍, ഗവേഷണം തുടങ്ങിയവയെല്ലാം എംആര്‍എഫ് തന്നെ നടത്തുവാനാണ് കരാര്‍. ഇതിനകം ആവശ്യമായ ടെസ്റ്റുകള്‍ എംആര്‍എഫ് നടത്തിക്കഴിഞ്ഞതായാണ് അറിയുന്നത്. ടേക്ക് ഓഫ്, ലാന്‍ഡിംഗ് സമയത്തും ബ്രേക്കിംഗ് സമയത്തും ടയറുകള്‍ക്കുമീതെ വരുന്ന ഭാരം തുടങ്ങിയവയാണ് ചെന്നൈയില്‍ വെച്ച് ടെസ്റ്റു ചെയ്തത്. കരാര്‍ പ്രകാരം ഡെലിവറിയും തുടങ്ങിയിട്ടുണ്ട്. ഇതുവരെ 350 ടയറുകളാണ് ഡെലിവറി നടത്തിയിട്ടുള്ളത്.

സുഖോയ് വിമാനങ്ങള്‍ക്ക് ഇനി എംആര്‍എഫ് ടയറുകള്‍

സുഖോയ് വിമാനങ്ങളിലെ പ്രധാന ചക്രങ്ങളിലുപയോഗിക്കുന്ന എയ്‌റോമസില്‍ ടയറുകള്‍ നിര്‍മിക്കുവാനാണ് കരാര്‍. എംആര്‍എഫിന്റെ ടയറുകളുടെ ക്വാളിറ്റിയില്‍ സേന സന്തുഷ്ടരാണെന്നറിയുന്നു. വിമാനങ്ങളുടെ സുപ്രധാനമായ നോസ് വീല്‍ ടയറുകള്‍ കൂടി നിര്‍മിക്കാനുള്ള കരാര്‍ കൂടി എംആര്‍എഫിനു കിട്ടാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്.

Source

English summary
Indian tyre manufacturers, MRF Tyres, are the first Indian company to supply tyres to the Indian Air Force.
Story first published: Monday, May 5, 2014, 18:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark