ധോണിയുടെ റേസിംഗ് ടീം ലോ‍ഞ്ച് ചെയ്തു

Posted By:

ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ എംഎസ് ധോണി ഒരു വണ്ടിപ്രാന്തനാണ്. ഇതു സംബന്ധിച്ച നിരവധി സംഭവങ്ങള്‍ ഡ്രൈവ്സ്പാര്‍ക്ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. പുതിയ വാര്‍ത്തകള്‍ അറിയിക്കുന്നത് പ്രസ്തുത ഭ്രാന്ത് മൂത്തതിനെക്കുറിച്ചാണ്. മഹേന്ദ്ര സിങ് ധോണി സ്വന്തമായി ഒരു ബൈക്ക് റേസിംഗ് ടീം തുങ്ങിയിരിക്കുന്നു.

എംഎസ്‍ഡി ആര്‍-എന്‍ ടീം ഇന്ത്യ എന്നാണ് റേസിംഗി ടീമിന്‍റെ പേര്. യുകെ ആസ്ഥാനമായുള്ള ഈ ടീം കാവസാക്കി സെഡ്‍എക്സ്-6ആര്‍ ആണ് ഈ ടീം ഓടിക്കുക. ഫിം സൂപ്പര്‍സ്പോര്‍ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ ധോണിയുടെ ടീം മത്സരിക്കുന്നുണ്ട്. 17 റേസ് മത്സരങ്ങളുള്ള ഈ ചാമ്പ്യന്‍ഷിപ്പില്‍ നടപ്പുവര്‍ഷം എംഎസ് ധോണിയുടെ ടീം രണ്ട് റേസില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം ചാമ്പ്യന്‍ഷിപ്പിലെ എല്ലാ റേസിലും ധോണിയുടെ ടീം മത്സരിക്കും.

MS Dhoni

അടുത്ത വര്‍ഷം ഈ ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയിലാണ് നടക്കുക. ഇതിലായിരിക്കും എംഎസ്‍ഡി റേസിംഗ് ടൂമിന്‍റെ ഇന്ത്യന്‍ മണ്ണിലെ അരങ്ങേറ്റം. ബ്രിട്ടനില്‍ നിന്നുള്ള ഫ്ലോറിയന്‍ മാരിനോ, ഡാന്‍ ലിന്‍ഫൂട്ട് എന്നീ റേസര്‍മാര്‍ ധോണിയുടെ ടീമിലുണ്ട്.

ബൈക്ക് റേസിംഗിന് ഇന്ത്യയില്‍ പ്രചാരം കൊടുക്കുക എന്നതാണ് ധോണിയുടെ ടീമിന്‍റെ ആദ്യലക്ഷ്യമെന്ന് ടീം പ്രിന്‍സിപ്പല്‍ അമിത് സാന്ദില്‍ പറയുന്നു. ഇന്ത്യയില്‍ ഒരു റേസിംഗ് അക്കാദമി തുടങ്ങാനും കാപ്റ്റന് ഉദ്ദേശ്യമുണ്ടന്നാണ് അറിയുന്നത്.

English summary
MS Dhoni has entered the world of motorcycle racing by launching his own bike racing team.
Story first published: Wednesday, August 29, 2012, 6:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark