മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് ബിജെപി നയിച്ച എന്‍ഡിഎ നേടിയത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മണ്ഡലമായ വാരാണസി അടുത്തിടെ സന്ദര്‍ശിക്കുകയുണ്ടായി. വാരാണസിയിലെ പ്രസിദ്ധ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് മോദിയെത്തിയത് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗിലായിരുന്നു.

മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

വാരാണസിയിലെ റോഡ് ഷോയിലെയും മുഖ്യ ആകര്‍ഷണം പ്രധാനമന്ത്രിയെത്തിയ റേഞ്ച് റോവര്‍ വോഗ് തന്നെയായിരുന്നു. ഔദ്യോഗിക വിവരങ്ങളനുസരിച്ച് 3.0 ലിറ്റര്‍ S/C പെട്രോളാണ് ഈ റേഞ്ച് റോവര്‍.

മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

3.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എഞ്ചിനുള്ള ഈ റേഞ്ച് റോവര്‍, വിപണിയില്‍ LWB വോഗ് & LWB വോഗ് SE വകഭേദങ്ങളിലാണ് ലഭിക്കുന്നത്. ഇതിലെ 3.0 ലിറ്റര്‍ V6 സൂപ്പര്‍ചാര്‍ജിംഗ് പെട്രോള്‍ എഞ്ചിന്‍ 6,500 rpm -ല്‍ 335 bhp കരുത്തും 3,500-5,000 rpm -ല്‍ 450 Nm torque ഉം കുറിക്കുന്നതാണ്.

മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

എട്ട് സ്പീഡാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം തൊടാന്‍ വെറും 7.8 സെക്കന്‍ഡുകള്‍ മാത്രം മതി എസ്‌യുവിയ്ക്ക്. മണിക്കൂറില്‍ 209 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം.

മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

നിലവില്‍ റേഞ്ച് റോവര്‍ 3.0 ലിറ്റര്‍ പെട്രോള്‍ LWB വോഗിന് 1.92 കോടി രൂപയും റേഞ്ച് റോവര്‍ 3.0 ലിറ്റര്‍ പെട്രോള്‍ LWB വോഗ് SE -യ്ക്ക് 2.11 കോടി രൂപയുമാണ് വില. എക്‌സ്‌ഷോറൂം പ്രകാരമാണ് ഇരുവിലകളും.

മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

5,200 mm നീളമുള്ളതാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ് LWB. 3,120 mm ആണ് എസ്‌യുവിയുടെ വീല്‍ബേസ്. മിററുകളുള്‍പ്പടെ 2,220 mm വീതിയാണ് എസ്‌യുവിയ്ക്കുള്ളത്. 1,868 mm ആണ് ഉയരം.

Most Read: ആക്ടിവയ്ക്കും CB ഷൈനിനും പരിമിതകാല പതിപ്പ് പുറത്തിറക്കി ഹോണ്ട

മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

ടെറൈന്‍ റെസ്‌പോണ്‍സ്, ഓള്‍-ടെറൈന്‍ പ്രോഗ്രസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക്ക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇല്കട്രിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രണിക്ക് സ്റ്റബിലിറ്റി പ്രോഗ്രാം, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഇലക്ട്രോണിക്ക് എയര്‍ സസ്‌പെന്‍ഷന്‍ എന്നീ ഫീച്ചറുകള്‍ എസ്‌യുവിയിലുണ്ട്.

Most Read: പുതിയ ടിവിഎസ് അപ്പാച്ചെ RR310 വിപണിയില്‍, വില 2.27 ലക്ഷം രൂപ

മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

ആക്ടിവ് സ്പീഡ് ലിമിറ്റര്‍, ഇലക്ട്രോണിക്ക് പവര്‍ അസിസ്റ്റഡ് സ്റ്റിയറിംഗ്, ഓട്ടോമാറ്റിക്ക് ആക്‌സസ് ഹൈറ്റ്, ഇലക്ട്രോണിക്ക് ട്രാക്ഷന്‍ കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റോള്‍ സ്റ്റബിലിറ്റി എന്നീ സവിശേഷതകളും റേഞ്ച് റോവര്‍ വോഗ് LWB -യില്‍ ലഭ്യമാണ്.

Most Read: എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

അടിയന്തര സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉള്‍പ്പെട്ടതാണ് കവചിത വാഹനമായ ഈ റേഞ്ച് റോവര്‍.

Most Read Articles

Malayalam
English summary
Narendra Modi's Range Rover Vogue. Read in Malayalam
Story first published: Tuesday, May 28, 2019, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X