നരേന്ദ്രമോഡി വിക്രമാദിത്യയില്‍ കയറുമ്പോള്‍

By Santheep

ഇന്ത്യയുടെ ഏറ്റവും വലിയ പടക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനിയില്‍ ഒന്നു കയറിനോക്കണമെന്ന് നരേന്ദ്രമോഡി ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇത്തരമൊരു നടപടി ഇന്ത്യയില്‍ കുറച്ച് അസാധാരണമായതിനാല്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം മോഡിയുടെ വിക്രമാദിത്യ സന്ദര്‍ശനത്തിനു നല്‍കുന്നുണ്ട്. അടുത്തയാഴ്ചയാണ് മോഡിയുടെ സന്ദര്‍ശനം നടക്കുക.

ജൂണ്‍ പതിന്നാലിനോ പതിനഞ്ചിനോ നടക്കാന്‍ സാധ്യതയുള്ള സന്ദര്‍ശനത്തിനായി ഇന്ത്യന്‍ നേവി ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പടക്കപ്പലിന്റെ ശേഷികള്‍ നേരിട്ടു കണ്ട് മനസ്സിലാക്കുവാനുള്ള സൗകര്യങ്ങള്‍ നേവി ഒരുക്കും. മോഡി എത്തുന്നതിനു മുമ്പ് ഐഎന്‍എസ് വിക്രമാദിത്യയിലെ പടക്കോപ്പുകളും സന്നാഹങ്ങളും നമുക്ക് വിശദമായൊന്നു മനസ്സിലാക്കാം. താഴെ ചിത്രത്താളുകളിലേക്കു ചെല്ലുക.

നരേന്ദ്രമോഡി വിക്രമാദിത്യയില്‍ കയറുമ്പോള്‍

താളുകളിലൂടെ നീങ്ങുക

ഉജ്ജയിനി ഭരിച്ചിരുന്ന രാജാവാണ്; പേര് വിക്രമന്‍!

ഉജ്ജയിനി ഭരിച്ചിരുന്ന രാജാവാണ്; പേര് വിക്രമന്‍!

പണ്ട് വേതാളത്തെ ചുമന്നുനടന്ന വിക്രമാദിത്യനെ നമുക്കറിയാം. ഇങ്ങോര് ഭയങ്ങര പരാക്രമിയായിരുന്നു. ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു രാജാവാണ് വിക്രമാദിത്യന്‍ എന്നാണ് കഥകള്‍ പറയുന്നത്. ഇന്ന് മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഉജ്ജൈന്‍ തന്നെയാണ് ഉജ്ജയിനി എന്നൂഹിക്കപ്പെടുന്നു. ഇവിടെ വര്‍ഷാവര്‍ഷം നടക്കുന്ന കുംഭമേള വിഖ്യാതമാണ്. ശ്രീകൃഷ്ണന്‍ എന്ന ഹിന്ദു സങ്കല്‍പനായകന്‍ ഹൈയര്‍ എജുക്കേഷന്‍ നേടുന്നതിനായി ഉജ്ജൈനിലെ സാന്ദീപനി മഹര്‍ഷിയുടെ അടുക്കല്‍ പോയതായും കഥകളുണ്ട്.

നരേന്ദ്രമോഡി വിക്രമാദിത്യയില്‍ കയറുമ്പോള്‍

അപ്പം അദ്ദാണ് കാര്യം! ഈ പുരാണപുരുഷന്റെ പേരാണ് നമ്മുടെ കഥാവസ്തുവായി പടക്കപ്പലിന് ഇന്ത്യന്‍ നേവിക്കാര്‍ ഇട്ടിരിക്കുന്നത്. ഈ പടക്കപ്പല്‍ യഥാര്‍ത്ഥത്തില്‍ എവിടെനിന്നാണ് വരുന്നത് എന്നൊരു ചോദ്യം കൂടിയുണ്ട്. ഐഎന്‍എസ് വിക്രമാദിത്യ നിര്‍മിക്കപ്പെട്ടത് ഇന്ത്യയിലല്ല എന്നത് എടുത്തുപറയേണ്ട കാര്യമില്ലല്ലോ? റഷ്യയില്‍ നിന്ന്, അതായത് പഴയ സോവിയറ്റ് യൂണിയനില്‍ നിന്നാണ് വിക്രമാദിത്യ വരുന്നത്. കപ്പലിന്റെ പഴക്കം 27 കൊല്ലമാണ്. 1987ലാണ് ഈ പടക്കപ്പല്‍ കമീഷന്‍ ചെയ്തത്.

നരേന്ദ്രമോഡി വിക്രമാദിത്യയില്‍ കയറുമ്പോള്‍

അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ പണ്ടു നിലനിന്ന ശീതയുദ്ധകാലത്ത് നിര്‍മിക്കപ്പെട്ടതാണീ കപ്പല്‍. ഇരുകൂട്ടരും മത്സരിച്ച് വന്‍ പടക്കോപ്പുകള്‍ ഉണ്ടാക്കിയെടുത്തു. ഈ വാശിയില്‍ ഇരുരാഷ്ട്രങ്ങളുടെയും സാമ്പത്തികവും ഗണ്യമായ തോതില്‍ വര്‍ധിച്ചു. എന്നാല്‍, ശീതയുദ്ധം അവസാനിക്കുകയും സോവിയറ്റ് റഷ്യ തകര്‍ന്നടിയുകയും ചെയ്തതോടെ കപ്പലിന് എണ്ണയടിക്കാനുള്ള ശേഷിപോലും റഷ്യക്കില്ലാതായി. വിറ്റുകളയാം എന്ന തീരുമാനത്തില്‍ റഷ്യയെത്തുന്നത് അങ്ങനെയാണ്. പരമ്പരാഗത സുഹൃത്തായ ഇന്ത്യയെത്തന്നെ അവര്‍ ലാക്കാക്കി.

നരേന്ദ്രമോഡി വിക്രമാദിത്യയില്‍ കയറുമ്പോള്‍

വര്‍ഷങ്ങള്‍ നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ റഷ്യയില്‍ നിന്ന് ഈ പടക്കപ്പലിനെ സ്വന്തമാക്കി ഇന്ത്യ. 2004ലാണ് ഇതു സംഭവിച്ചത്. 2.35 ബില്യണ്‍ ഡോളറായിരുന്നു കപ്പലിന്റെ വില. നിരവധി വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമൊടുവില്‍ 2013ല്‍ കപ്പല്‍ കമീഷന്‍ ചെയ്തു.

നരേന്ദ്രമോഡി വിക്രമാദിത്യയില്‍ കയറുമ്പോള്‍

എല്ലാ സന്നാഹങ്ങളും ചേര്‍ത്താണ് കപ്പല്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇവയില്‍ 12 മിഗ് 29കെ വിമാനങ്ങളും ഉള്‍പ്പെടുന്നു. മോഡിയുടെ സന്ദര്‍ശനത്തില്‍ ഈ വിമാനങ്ങള്‍ കപ്പലിന്‍ നിന്ന് പറന്നുയരുന്നതും തിരിച്ചിറങ്ങുന്നതുമെല്ലാം പ്രദര്‍ശിപ്പിക്കും.

നരേന്ദ്രമോഡി വിക്രമാദിത്യയില്‍ കയറുമ്പോള്‍

മിസൈല്‍ സന്നാഹങ്ങള്‍, വളരെയേറെ സന്നാഹപ്പെട്ട പടക്കോപ്റ്ററുകള്‍ തുടങ്ങിയ സംവിധാനങ്ങളും ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയിരുന്നു, ഈ കപ്പലിനായി. കൂടാതെ, പൈലറ്റുമാര്‍ക്കു വേണ്ട പരിശീലനം നല്‍കല്‍, കപ്പലിന്റെ സാങ്കേതികതയില്‍ പരിശീലനം നല്‍കല്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങളും റഷ്യയില്‍ നിക്ഷിപ്തമാണ് കരാര്‍ പ്രകാരം.

നരേന്ദ്രമോഡി വിക്രമാദിത്യയില്‍ കയറുമ്പോള്‍

മുപ്പതിലധികം എയര്‍ക്രാഫ്റ്റുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് ഐഎന്‍എസ് വിക്രമാദിത്യയ്ക്ക്. കപ്പലിലെ പരമാവധി ടേക്ക് ഓഫ് നീളം 160-180 മീറ്ററുകള്‍ക്കിടയിലാണ്.

നരേന്ദ്രമോഡി വിക്രമാദിത്യയില്‍ കയറുമ്പോള്‍

കപ്പല്‍ഛേദം നടത്തുവാന്‍ ശേഷിയുള്ള മിസ്സൈലുകളാണ് വിക്രമാദിത്യയില്‍ സന്നാഹങ്ങളിലൊന്ന്. കാഴ്ചയ്ക്കപ്പുറമുള്ള ലക്ഷ്യങ്ങളിലേക്കു തൊടുക്കാവുന്ന മിസ്സൈലുകളും കപ്പലിലുണ്ട്. മുന്‍നിശ്ചിത ലക്ഷ്യങ്ങളിലേക്ക് എറിയാവുന്ന റോക്കറ്റുകളും ബോംബുകളും വിക്രമാദിത്യയിലുണ്ട്.

Most Read Articles

Malayalam
English summary
Prime Minister Narendra Modi’s first visit to a military establishment will be a grand show of national power as he is set to visit the newly-acquired INS Vikramaditya aircraft carrier next weekend.
Story first published: Tuesday, June 10, 2014, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X