ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

Written By:

ഗതാഗതകുരുക്ക് പരിഹരിക്കാൻ ബീഹാറിൽ നാസയുടെ സ്‌കൈട്രാൻ പദ്ധതിക്ക് സർക്കാർ അനുമതി നൽകി. നഗരവികസന-ഭവന വകുപ്പ് മന്ത്രി മഹേശ്വർ ഹസാരിയാണ് പദ്ധതിക്ക് തുടക്കമിട്ടിത്.

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

ഗതാഗത സംവിധാനത്തില്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും വേണ്ടിട്ടാണ് ബീഹാറിൽ ഈ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. നൈറ്റ്ഷേഡ് ഗ്ലോബൽ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നാസ ഇതിന്റെ നിർമാണചുമതല നൽകിയിരിക്കുന്നത്.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

ഭൂമിയിൽ നിന്ന് ആറ് മീറ്റർ ഉയരത്തിൽ റോഡുകള്‍ക്ക് സമാന്തരമായ തൂണുകളില്‍ ഉറപ്പിക്കുന്ന പാതകളിലൂടെയാണ് സ്‌കൈട്രാന്റെ സഞ്ചാരം.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

ഓരോ പോഡിലും നാല് യാത്രക്കാരെ വീതം ഉൾക്കൊള്ളിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പക്ഷം.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

ഏകദേശം 10കെവി വൈദ്യുതി മാത്രമെ ഇതിന് ആവശ്യമായിട്ടുള്ളൂ, അതും പോഡ് ചാർജ് ചെയ്യാൻ വേണ്ടിമാത്രം.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

സിറ്റിക്കുള്ളിൽ മണിക്കൂറിൽ 120 മുതൽ 140കിലോമീറ്റർ വേഗതയാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്. സിറ്റിക്ക് പുറത്ത് സഞ്ചരിക്കേണ്ടതായി വരുന്ന പക്ഷം വേഗത 240km/h ആക്കി വർധിപ്പിക്കാമെന്നാണ് കമ്പനി അറിയിച്ചത്. ഇത് ഒരുപരിധിവരെ യാത്രാസമയം കുറയ്ക്കുന്നതിന് സഹായകമാകും.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

മോണോ റെയിൽ, മെട്രോയെക്കാൾ വേഗതകൂടുതലാണെന്ന് മാത്രമല്ല യാത്രാനിരക്കും വളരെ കുറവാണ്.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

കൂടാതെ ഇവയുമായി താരതമ്യം ചെയ്യുമ്പോൾ സ്‌കൈട്രാനിന്റെ നിർമാണ ചിലവും വളരെ തുച്ഛമാണ്. ഒരു കിലോമീറ്റർ പാത പണിയുന്നതിന് 90 നും 120 കോടിക്കിടയിലാണ് നിർമാണ ചിലവ്.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

എന്നാൽ ഒരു കിലോമീറ്റർ മെട്രോ, മോണോറെയിലുകളുടെ ചിലവ് 250 മുതൽ 500കോടി വരെയാണ്.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

മാഗ്നെറ്റിക് ലെവിറ്റേഷൻ ടെക്നോളജി റാപ്പിഡ് സിസ്റ്റത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന സ്‌കൈട്രാൻ കമ്പ്യൂട്ടർ നിയന്ത്രിത വാഹനമാണ്.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

സ്റ്റേഷനിലെ കമ്പ്യൂട്ടറിൽ എത്തിച്ചേരേണ്ട മേൽവിലാസം എന്റർ ചെയ്താൽ മാത്രം മതിയാകും സ്‌കൈൻട്രാൻ നിങ്ങളുടെ ഡെസ്റ്റിനേഷനിൽ കൊണ്ടെന്നെത്തിക്കും.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

മറ്റുള്ളവയെ അപേക്ഷിച്ച് വളരെ ചുരുങ്ങിയ വൈദ്യുതിയിൽ ഓടുന്ന സ്‌കൈട്രാനിന് യാത്രാനിരക്കും വളരെ കുറവാണെന്നുള്ള പ്രത്യേക കൂടിയുണ്ട്.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

ബീഹാറിന്റെ ഏത് ഭാഗത്ത് നിന്നും വളരെ ചുരുങ്ങിയ സമയത്തിൽ തലസ്ഥാന നഗരിയിൽ എത്താമെന്നുള്ള സ്വപ്നം പൂവണിയാൻ പോകുന്നുവെന്നാണ് ഈ പദ്ധതിയെ പ്രശംസിച്ച്കൊണ്ട് ഹസാരി പറഞ്ഞത്.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

നാസയുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുക്കുന്ന ഈ സംവിധാനം ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുക മാത്രമല്ല പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

പരീക്ഷണ പറക്കലിനൊരുങ്ങി ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനം

 ട്രാഫിക് കുരുക്കിൽ പെടുത്താതെ ലക്ഷ്യത്തിലെത്തിക്കും നാസ സ്‌കൈട്രാൻ

ശബ്ദത്തേക്കാൾ ആറുമടങ്ങ് വേഗതയുള്ള വിമാനം യാഥാർത്ഥ്യമാവുന്നു

English summary
NASA's SkyTran Is Coming To Bihar

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark