ഇത്തവണ എതിരാളി ബുള്ളറ്റ് അല്ല; പുതിയ ബജാജ് ഡോമിനാർ പരസ്യത്തില്‍ 'വാ പൊളിച്ച്' സോഷ്യല്‍ മീഡിയ

Written By:

റോയല്‍ എന്‍ഫീല്‍ഡിനെ കൊച്ചാക്കി കൊണ്ടുള്ള ഡോമിനാറിന്റെ പരസ്യം ശരിക്കും ബജാജിന്റെ പിന്തുണച്ചോ, അതോ പ്രതിസന്ധിയിലാഴ്ത്തിയോ? ഉത്തരമെന്തായാലും ബജാജും ഡോമിനാറും കുപ്രസിദ്ധി നേടി എന്നതില്‍ യാതൊരു സംശവുമില്ല.

ഇത്തവണ എതിരാളി ബുള്ളറ്റ് അല്ല; പുതിയ ബജാജ് ഡോമിനാർ പരസ്യത്തില്‍ 'വാ പൊളിച്ച്' സോഷ്യല്‍ മീഡിയ

ബജാജിന് ചൂടന്‍ മറുപടി നല്‍കാന്‍ എന്‍ഫീല്‍ഡ് തയ്യാറായില്ലെങ്കിലും, ആ കര്‍ത്തവ്യം ബുള്ളറ്റ് ആരാധകര്‍ ഏറ്റെടുത്തതും ഇന്റര്‍നെറ്റില്‍ ഹിറ്റായി. ഇത്രയും കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചോ?

ഇത്തവണ എതിരാളി ബുള്ളറ്റ് അല്ല; പുതിയ ബജാജ് ഡോമിനാർ പരസ്യത്തില്‍ 'വാ പൊളിച്ച്' സോഷ്യല്‍ മീഡിയ

ഡോമിനാര്‍ 400 ന് പുതിയ പരസ്യവുമായി ബജാജ് വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ റോയല്‍ എന്‍ഫീല്‍ഡ് അല്ല എതിരാളി; പകരം തികച്ചു വ്യത്യസ്തനായ മത്സരാര്‍ത്ഥിയാണ് ഡോമിനാറുമായി കൊമ്പ് കോര്‍ക്കുന്നത്.

ഇത്തവണ എതിരാളി ബുള്ളറ്റ് അല്ല; പുതിയ ബജാജ് ഡോമിനാർ പരസ്യത്തില്‍ 'വാ പൊളിച്ച്' സോഷ്യല്‍ മീഡിയ

'Dominar Vs Social media Episode 1: Hyper-performance Vs Hyper tweet' എന്ന വീഡിയോ തലക്കെട്ടോട് കൂടി ബജാജ് കാഴ്ചവെച്ചിരിക്കുന്ന പുതിയ പരസ്യം, 11 ലക്ഷം ജനങ്ങള്‍ ഇതിനകം കണ്ടു കഴിഞ്ഞു.

Recommended Video - Watch Now!
Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
ഇത്തവണ എതിരാളി ബുള്ളറ്റ് അല്ല; പുതിയ ബജാജ് ഡോമിനാർ പരസ്യത്തില്‍ 'വാ പൊളിച്ച്' സോഷ്യല്‍ മീഡിയ

വേഗതയ്ക്ക് പര്യായമായ സോഷ്യല്‍ മീഡിയയ്ക്ക് എതിരെയാണ് ഡോമിനാറിന്റെ ഹൈപ്പര്‍റൈഡിംഗ് ശേഷിയെ ബജാജ് അവതരിപ്പിക്കുന്നത്.

140 ക്യാരക്ടര്‍ ടൈപ് ചെയ്യുന്നതിലും വേഗത്തില്‍ 140 kmph വേഗത ഡോമിനാര്‍ കൈവരിക്കുമോ? - വീഡിയോ കണ്ടു നോക്കൂ.

ഇത്തവണ എതിരാളി ബുള്ളറ്റ് അല്ല; പുതിയ ബജാജ് ഡോമിനാർ പരസ്യത്തില്‍ 'വാ പൊളിച്ച്' സോഷ്യല്‍ മീഡിയ

ഡോമിനാറിന്റെ ശേഷിയെ ഒരു വീഡിയോയില്‍ മാത്രം ഒതുക്കാന്‍ ബജാജ് തയ്യാറല്ല. അതിനാല്‍ പിന്നാലെ എത്തി ഡോമിനാര്‍ പരസ്യത്തിന്‍ രണ്ടാം ഭാഗവും.

ദുഷ്‌കരമായ വളവുകളെ ഡോമിനാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത്, ഡേറ്റിംഗ് ആപ്പുമായ മത്സരത്തിലൂടെ ബജാജ് വെളിപ്പെടുത്തുകയാണ്. ശേഷം മൂന്നാം ഭാഗത്തില്‍ സെൽഫി പ്രേമികളെ വെല്ലുവിളിച്ചാണ് ബജാജ് ഡോമിനാര്‍ കളം നിറയുന്നത്.

എന്തായാലും ഇന്ത്യന്‍ വിപണി അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത പരസ്യ തന്ത്രങ്ങളാണ് ബജാജ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ബജാജിന്റെ പുതിയ പരസ്യത്തിന് എതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നതും.

ഇത്തവണ എതിരാളി ബുള്ളറ്റ് അല്ല; പുതിയ ബജാജ് ഡോമിനാർ പരസ്യത്തില്‍ 'വാ പൊളിച്ച്' സോഷ്യല്‍ മീഡിയ

ഡോമിനാറിനോടുള്ള പ്രിയം ബജാജിന്റെ പുതിയ പരസ്യങ്ങളോടെ അവസാനിക്കുമെന്ന വിലയിരുത്തലും സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞു.

English summary
The Bajaj Dominar 400 Faces Some Unusual Competition in its New Commercial. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark