പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

Written By:

അടുത്തിടെയായി ബജാജ് തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും ഡോമിനാര്‍ 400 ലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. ബജാജ് നിരയില്‍ ഏറ്റവും കരുത്തുറ്റതും വേഗതയേറിയതുമായ ഡോമിനാറിനെ, റോയല്‍ എന്‍ഫീല്‍ഡിന് എതിരായാണ് കമ്പനി കളത്തിലിറക്കിയത്.

പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

പ്രതിമാസം 10,000 ഡോമിനാറുകളുടെ വില്‍പന ശരാശരിയാണ് ബജാജ് തുടക്കത്തില്‍ ലക്ഷ്യം വെച്ചിരുന്നതെങ്കിലും, നിലവില്‍ 1,500 യൂണിറ്റുകള്‍ക്ക് താഴെ മാത്രമാണ് ഡോമിനാറുകളുടെ പ്രതിമാസ വില്‍പന.

പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

പക്ഷെ, റോയല്‍ എന്‍ഫീല്‍ഡിനെയും ബുള്ളറ്റ് ആരാധകരെയും പാടെ പരിഹസിച്ചുള്ള ബജാജിന്റെ പരസ്യം, ഡോമിനാറിന് താരപരിവേഷം നല്‍കി. പ്രസിദ്ധിയോ, കുപ്രസിദ്ധിയോ.. എന്തായാലും ബജാജ് പ്രതീക്ഷിച്ചത് പോലെ തന്നെ ഡോമിനാര്‍ ചര്‍ച്ചാവിഷയമായി.

പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

ബുള്ളറ്റ് ആരാധകരുടെ രോഷം കെട്ടടങ്ങും മുമ്പെ, പുതിയ പരസ്യ പരമ്പരയുമായി ബജാജ് വീണ്ടും കളം നിറഞ്ഞിരിക്കുകയാണ്. ദീപാവലി മുന്നില്‍ കണ്ടുകൊണ്ട് ബജാജ് പുറത്തിറക്കിയ പുതിയ പരസ്യ പരമ്പര ഇതിനകം ഇന്റര്‍നെറ്റില്‍ ഹിറ്റായി കഴിഞ്ഞു.

പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

'ഡോമിനാര്‍ vs സോഷ്യല്‍ മീഡിയ' എന്ന തലക്കെട്ടില്‍ ബജാജ് അവതരിപ്പിച്ചിട്ടുള്ള മൂന്ന് പരസ്യങ്ങളും ഡോമിനാറിന്റെ കരുത്തും, മികവും, കഴിവും വെളിപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമങ്ങളാണ്.

പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

സോഷ്യല്‍ മീഡിയയെ വെല്ലുവിളിച്ചുള്ള ബജാജ് ഡോമിനാറിന്റെ പുതിയ പരസ്യം, യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞു വെയ്ക്കുന്നത്? ഈ ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശക്തമായി ഉയര്‍ന്നു കഴിഞ്ഞു.

പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

ബജാജ് ആരാധകര്‍ തന്നെ പുതിയ പരസ്യത്തിന് എതിരെ കച്ച മുറുക്കി രംഗത്തെത്തിയതോട് കൂടി ഒരു കാര്യം വ്യക്തം - പുതിയ പരസ്യം ബജാജിനെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്.

Recommended Video - Watch Now!
Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

ഡോമിനാറിനെ ഇത്തരത്തില്‍ ഒരു പരിഹാസ കഥാപാത്രമാക്കി മാറ്റിയതിലുള്ള നിരാശ ഉപഭോക്താക്കളും ആരാധകരും തെല്ലും മറച്ച് വെച്ചില്ല.

പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

തങ്ങളെ വീഢിയാക്കുന്ന പരസ്യങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബജറ്റ് വിലയില്‍ സൂപ്പര്‍ ഫീച്ചര്‍ ബൈക്ക് ലഭ്യമാക്കുന്നു എന്ന് വെച്ച് ഇത്തരം വിഢിത്തങ്ങളെ ആസ്വദിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് ആരാധകര്‍ തുറന്നടിച്ചു.

പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

ഡോമിനാര്‍ ബജാജില്‍ നിന്നുള്ള ബൈക്കാണ്. എന്നാല്‍ ബജാജിന്റെ ഇത്തരം വിപണന തന്ത്രങ്ങള്‍, ഉപഭോക്താക്കളെ മോഡലില്‍ നിന്നും അകറ്റുമെന്ന മുന്നറിയിപ്പും ഇതിനിടയില്‍ ചിലര്‍ നല്‍കി.

പുതിയ ഡോമിനാര്‍ പരസ്യം തിരിഞ്ഞു കൊത്തി; ബജാജിന് എതിരെ പ്രതിഷേധവുമായി ആരാധകര്‍

അതേസമയം, മാര്‍ക്കറ്റിംഗ് സംഘത്തെ പിരിച്ച് വിടാനുള്ള സമയം അതിക്രമിച്ചുവെന്നും ശക്തമായ ഭാഷയില്‍ സമൂഹ മാധ്യമങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞു.

കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
Bajaj Dominar vs Social Media TVC Backfires. Read in Malayalam.
Story first published: Tuesday, October 10, 2017, 12:25 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark