നിസ്സാനിലൂടെ നിങ്ങള്‍ക്കും കാര്‍ റേസറാകാം

നിസ്സാന്‍ ജിടി അക്കാഡമി പ്രോഗ്രാം ഇന്ത്യയില്‍ അവതരിപ്പിച്ചു. റേസിംഗ് തല്‍പരരെ കണ്ടെത്തുവാനും അവരെ അന്തര്‍ദ്ദേശീയ നിലവാരമുള്ള റേസര്‍മാരാക്കി മാറ്റുവാനും സഹായിക്കുക എന്നതാണ് 2008ല്‍ നിലവില്‍ വന്ന ജിടി അക്കാദമി പ്രോഗ്രാമിന്റെ ലക്ഷ്യം.

ഒരു സിമുലേറ്റഡ് റേസിംഗ് സന്നാഹത്തിലാണ് ജിടി അക്കാദമി പ്രോഗ്രാം തുടങ്ങുന്നത്. നിരവധി ഘട്ടങ്ങള്‍ പിന്നിടുന്നതോടെ ഈ കളി കാര്യമാകുന്നു. കളിയില്‍ വിജയിക്കുന്നവര്‍ക്ക് ഒരു വെറും വീഡിയോ ഗെയിമര്‍ എന്നതില്‍ നിന്ന് ഒരു യഥാര്‍ത്ഥ കാര്‍ റേസറായി മാറുവാന്‍ സാധിക്കുന്നു.

നിസ്സാന്‍ ജിടി അക്കാഡമി പ്രോഗ്രാം

നിസ്സാന്റെ വിഖ്യാതമായ ഗ്രാന്‍ ടൂറിസ്‌മോ 6 റേസിംഗ് വീഡിയോയിലാണ് കളി തുടങ്ങുക. താല്‍പര്യം കാണിച്ച് സമീപിക്കുന്നവരില്‍ നിന്ന് കഴിവുള്ളവരെ തെരഞ്ഞെടുക്കുന്ന ജോലിക്ക് ഓട്ടോ എക്‌സ്‌പോയില്‍ തുടക്കമാവും.

നിസ്സാന്‍ ജിടി അക്കാഡമി പ്രോഗ്രാം

ഇങ്ങനെ ഷോര്‍ട്‌ലിസ്റ്റ് ചെയ്യുന്നവര്‍ മത്സരത്തിന്റെ ആദ്യഘട്ടത്തിലേക്ക് കടക്കുന്നു. ഗുഡ്ഗാവ്, മുംബൈ, ബങ്കളുരു, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ വരുന്ന മാസങ്ങളില്‍ ഈ മത്സരം നടക്കും.

നിസ്സാന്‍ ജിടി അക്കാഡമി പ്രോഗ്രാം

ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന 14 പേരെ വിശദമായ കായികപരിശോധനകള്‍ക്ക് വിധേയമാക്കും. ഒരു റിയല്‍ വേള്‍ഡ് റേസിംഗില്‍ പങ്കെടുക്കാനുള്ള താക്കത്താണ് പരിശോധിക്കുക. പതിന്നാലു പേരില്‍ നിന്ന് ആറുപേരെ ഇങ്ങനെ തെരഞ്ഞെടുക്കും.

നിസ്സാന്‍ ജിടി അക്കാഡമി പ്രോഗ്രാം

തെരഞ്ഞെടുക്കപ്പെട്ട ആറുപേര്‍ക്ക് ബ്രിട്ടനിലെ സില്‍വര്‍സ്റ്റണില്‍ വെച്ചുനടത്തുന്ന നിസ്സാന്‍ ഇന്റര്‍നാഷണല്‍ റേസിംഗ് കാമ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടും. ലോകത്തെമ്പാടുനിന്നും തെരഞ്ഞെടുക്കപ്പെട്ട 18 ഡ്രൈവര്‍മാരാണ് കാമ്പില്‍ പങ്കെടുക്കുക. ഇവിടെ നിസ്സാന്‍ 370സി അടക്കമുള്ള കാറുകളിലേക്ക് മത്സരാർത്ഥികൾ കയറുന്നു.

നിസ്സാന്‍ ജിടി അക്കാഡമി പ്രോഗ്രാം

ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഡ്രൈവര്‍ക്ക് നിസ്സാന്‍ ഡ്രൈവര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവതരം ലഭിക്കും. നിസ്സാന്റെ റേസിംഗ് ടീമാണ് വിജയിക്ക് വേണ്ട പരിശീലനം നല്‍കുക. 18 വയസ്സ് പൂര്‍ത്തിയായ, ലൈസന്‍സുള്ള ആര്‍ക്കും ഈ പ്രോഗ്രാമില്‍ അംഗത്വത്തിനായി അപേക്ഷിക്കാവുന്നതാണ്.

Most Read Articles

Malayalam
English summary
Nissan seeks to find gamers with skills to compete in real motorsport through the Nissan GT Academy.
Story first published: Tuesday, February 4, 2014, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X