TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത; നിസാന്റെ റിമോട്ട് കണ്ട്രോള് കാര്‍ ആരെയും അമ്പരിപ്പിക്കും!
റേസ് കാറുകളെ വെല്ലുവിളിച്ച് കൊണ്ട് റിമോട്ട് കണ്ട്രോള് കാറുകള്‍ ട്രാക്കിലേക്ക് ഇറങ്ങുമോ? വരും ഭാവിയില്‍ ഈ സാധ്യത യാഥാര്‍ത്ഥ്യമായേക്കും എന്ന സൂചനയാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ പറഞ്ഞു വെയ്ക്കുന്നത്.
തങ്ങളുടെ ഗ്രാന്‍ ടൂറിസ്മോ ഗെയിം സീരീസിന്റെ ഇരുപതാം വാര്‍ഷികത്തില്‍ നിസാന്‍ അവതരിപ്പിച്ച റിമോട്ട് കണ്ട്രോള് ജിടി-ആര്, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കുറിച്ചത് തനത് ഗെയിമിങ്ങ് ശൈലി ഉപയോഗിച്ചാണ്.
ഇംഗ്ലണ്ടിലെ സില്വസ്റ്റോണ് സര്‍ക്യൂട്ടില്‍ വെച്ചാണ് പ്ലേസ്റ്റേഷന്‍ ഡ്യൂവല്ഷോക്ക് 4 കണ്ട്രോളര് മുഖേനയുള്ള നിസാന്‍ ജിടി-ആര്, അമ്പരിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്.
നിസാന്‍ ജിടി ഗെയിമിങ്ങ് അക്കാദമി ജേതാവ്, ജാന്‍ മാര്ഡന്ബൊറോയാണ് നിസാന്‍ ജിടി-ആറിനെ അതിവേഗ ട്രാക്കില്‍ റിമോട്ട് കണ്ട്രോള് മുഖേന നിയന്ത്രിച്ചത്.
ഡ്യുവല്ഷോക്ക് 4 ഗെയിം കണ്ട്രോളറില് നിന്നുമുള്ള ഓരോ നിര്‍ദ്ദേശങ്ങളും ജിടി-ആറില്‍ സ്ഥാപിച്ച നാല് റോബോട്ടുകള്‍ മുഖേനയാണ് നടപ്പിലായതും.


ഒരു കിലോമീറ്റര്‍ ദൂരപരിധിയാണ് റിമോട്ട് കണ്ട്രോളറിനുണ്ടായിരുന്നത്. ഹെലികോപ്റ്ററില്‍ നിന്നും നിസാന്‍ ജിടി-ആറിനെ നിയന്ത്രിച്ച മാര്ഡന്ബൊറോ, മണിക്കൂറില്‍ 211 കിലോമീറ്റര്‍ വേഗത കൈവരിക്കുകയായിരുന്നു.
1 മിനിറ്റും 17.47 സെക്കന്‍ഡുമാണ് നിസാന്‍ ജിടി-ആര് റിമോട്ട് കണ്ട്രോള് കുറിച്ച അതിവേഗ ലാപ് സമയം. 3.6 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V6 എഞ്ചിനാണ് നിസാന്‍ ജിടി-ആര് റിമോട്ട് കണ്ട്രോള് മോഡലില്‍ ഒരുങ്ങുന്നത്.
എഞ്ചിനീയറിംഗില്‍ തത്പരരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ജിടി-ആര് റിമോട്ട് കണ്ട്രോള് കാറിനെ ഇംഗ്ലണ്ടിലെ സ്കൂളുകളില്‍ നിസാന്‍ പ്രദര്‍ശിപ്പിക്കും.