ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

Written By:

പ്രകൃതി രമണീയമായ കാഴ്ചകൾ സമ്മാനിക്കുന്ന വീഥികളാണ് ലാന്റ് ഓഫ് മജസ്റ്റിക് എന്നു വിശേഷണമുള്ള നോർവെയിലുള്ളത്. എന്നാൽ ചില തീരപ്രദേശൻ യാത്രകൾ ദുസഹമായതിനാൽ സമുദ്രാന്തർഭാഗത്തായി റോഡ് തുരങ്കം നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുയാണ് നോർവീജിയൻ ഭരണസമിതി.

മൃഗങ്ങൾക്ക് വേണ്ടിപണിതിട്ടുള്ള ഈ പാലങ്ങൾ നിങ്ങളെ അതിശയിപ്പിക്കും

ലോകത്തിലെ ആദ്യത്തേതും അതുപോലെ ഏറ്റവും വലുപ്പമേറിയതുമായിരിക്കും ഫ്ജോർഡ് ഉൾക്കടലിൽ നിർമിക്കുന്ന ഈ റോഡ് തുരങ്കം. 2035ഓടുകൂടി റോഡ് തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതായിരിക്കും.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

ചെങ്കുത്തായ ചെരിവുകൾ ഉള്ള കുന്നുകളലാൽ ചുറ്റപ്പെട്ട ആഴം കൂടിയ ഇടുങ്ങിയ ഉൾക്കടലുകളെയാണ് ഫ്ജോർഡ് എന്നുവിളിക്കുന്നത്. ഫ്ജോർഡിന്റെ ഉൾഭാഗത്തായാരിക്കും ഫ്ലോട്ടിംഗ് റോഡ് ടണൽ നിർമിക്കുക.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

നോർവെയിലെ ഭൂപ്രകൃതി കാരണം സാധാരണ പാലങ്ങൾ പണിയാനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്തപ്പോൾ എന്തെകൊണ്ടും വെള്ളത്തിനടിയിൽ കൂടിയുള്ള പാതയായിരിക്കും ഉത്തമം എന്നതിലാണ് ഫ്ജോർഡിൽ റോഡ് തുരങ്കങ്ങൾ നിർമിക്കാമെന്ന നിഗമനത്തിലെത്തിയത്.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

നിലവിൽ നോർവീജിയൻ തീരപ്രദേശങ്ങളിലെ ആളുകൾ കൂടുതലായും ബോട്ടുകളേയാണ് ആശ്രയിച്ചുവരുന്നത്. ഇത് കൂടുതൽ സമയമെടുക്കന്നതിനാലും യാത്രയ്ക്ക് ചില അസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനാലുമാണ് കടലിനടിയിൽ കൂടി പൊങ്ങികിടക്കുന്ന തരത്തിൽ റോഡ് തുരങ്കങ്ങൾ നിർമിക്കാൻ പദ്ധതിയിടുന്നത്.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

ബോട്ടുകളെ മാത്രം ആശ്രയിച്ചുള്ള നോർവയിലെ തീരപ്രദേശ യാത്രകൾ വളരെ ദുസഹമാണ്. നോർവയുടെ തെക്കൻ പ്രവശ്യയായ ക്രിസ്റ്റ്യൈൻസാന്റിൽ നിന്നും വടക്ക് ട്രോൺദെമിലേക്കുള്ള 680 മൈൽ യാത്രയ്ക്ക് ചുരുങ്ങതിയത് 21മണിക്കൂറെങ്കിലും വേണ്ടിവരും.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

മാത്രമല്ല ഏഴ് ഫെറി ട്രിപ്പുകളും ഈ യാത്രയ്ക്ക് ആവശ്യമായി വരും. ഫ്ലോട്ടിംഗ് ടണൽ വരുന്നതോടെ യാത്രസമയം പകുതിയായി വെട്ടിചുരുക്കാൻ കഴിയുമെന്നാണ് നോർവീജിയൻ പബ്ലിക് റോഡ് അഡ്മിനിസ്ട്രേഷന്റെ കണക്ക്കൂട്ടൽ.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

നോർവയിലെ തീരപ്രദേശ ഹൈവെയായ റൂട്ട് ഇ39ന്റെ ഭാഗമായിരിക്കും നിർമാണം തുടങ്ങാനിരിക്കുന്ന ഈ റോഡ് തുരങ്കം. ജലോപരിതലത്തിൽ നിന്ന് 20-30 മീറ്റർ താഴ്ചയിൽ വലിയ കോണക്രീറ്റ് ട്യൂബുകൾ ഉപയോഗിച്ചാണ് തുരങ്ക നിർമാണം നടത്തുന്നത്.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

1200മീറ്റർ നീളത്തിലുള്ള രണ്ട് കോൺക്രീറ്റ് ട്യൂബുകളാണ് തുരങ്കനിർമാണത്തിനായി ഉപയോഗിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

ജലപോരിതലത്തിൽ പൊങ്ങിക്കിടക്കുന്ന കോൺക്രീറ്റ് സ്ലാമ്പുമായി ബന്ധിപ്പിച്ചാണ് ഈ ഫ്ലോട്ടിംഗ് ടണൽ നിർമിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

ഈ ഓരോ ട്യൂബിനും വാഹനങ്ങൾക്കായി ഇരുവരി പാത പണിയാൻതക്ക വ്യാപ്തിയുണ്ടായിരിക്കും. രണ്ടു തുരങ്കങ്ങളിലായി ഒറ്റ ദിശയിലേക്കുള്ള ഗതാഗതമായിരിക്കും സജ്ജമാക്കുക.

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

2035ഓടുകൂടി നിർമാണം പൂർത്തിയാക്കുന്ന ഈ പാതയ്ക്ക് 25ബില്ല്യൺ ഡോളറാണ് നിർമാണചിലവായി കണക്കാക്കുന്നത്.

കൂടുതൽ വായിക്കൂ

വേറിട്ടൊരു യാത്ര സമ്മാനിക്കൻ ഫ്ലോട്ടിംഗ് എയർപോർട് യാഥാർത്ഥ്യമാവുന്നു

കൂടുതൽ വായിക്കൂ

ഭീകരതയുടെ മൂടുപ്പടമണിഞ്ഞ ഇന്ത്യൻ റെയിൽവെ സ്റ്റേഷനുകൾ

 
കൂടുതല്‍... #ഗതാഗതം #റോഡ് #traffic #road
English summary
Norway engineers propose world first submerged floating road tunnel
Story first published: Thursday, July 28, 2016, 11:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark