ഗട്ടറുകളുടെ സ്വന്തം കലാകാരന്‍!

Written By:

റോഡില്‍ കുഴി കണ്ടാല്‍ അടയ്ക്കുന്നയാളാണ് നമ്മുടെ നടന്‍ ജയസൂര്യ. കുറെ കരിങ്കല്‍ പൊടി കൊണ്ടുവന്ന് തട്ടുകയാണ് അങ്ങോര് ചെയ്തത്. അതിനുള്ള പണി നഗരസഭ കൊടുക്കുകയും ചെയ്തു. എന്നാല്‍, റോഡിലെ കുഴിയടയ്ക്കുന്ന എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ അധികാരികള്‍ക്ക് കഴിഞ്ഞെന്നുവരില്ല. സര്‍ഗാത്മകമായി കുഴിയടയ്ക്കാന്‍ ശേഷിയുള്ളവരാണെഹ്കില്‍ പ്രത്യേകിച്ചും. ജയസൂര്യ ചെയ്ത പണി തന്നെയാണ് ജിം ബാഷര്‍ എന്ന ചിക്കാഗോക്കാരന്‍ ചെയ്തത്. എന്നാല്‍, അതിന്റെയൊരു രീതി വേറെയായിരുന്നു. തികച്ചും വേറെയായിരുന്നു!

കുഴികളില്‍ മൊസൈക്ക് ആര്‍ട്ട് ചെയ്യുകയായിരുന്നു ജിം ബാഷര്‍ ചെയ്തത്. അത്യന്തം അപകടകാരിയായ ഗട്ടറുകളെ മനോഹരമായ കലാസൃഷ്ടികളാക്കി മാറ്റി അദ്ദേഹം. ബാഷറുടെ ചിത്രങ്ങള്‍ കാണാം താഴെ.

To Follow DriveSpark On Facebook, Click The Like Button
ഗട്ടറുകളുടെ സ്വന്തം കലാകാരന്‍!

ചിത്രങ്ങളിലൂടെ നീങ്ങുക.

ഗട്ടറുകളുടെ സ്വന്തം കലാകാരന്‍!

മൊസൈക്ക് പാളികള്‍കൊണ്ട് ഗട്ടറുകളില്‍ ചിത്രം സൃഷ്ടിക്കുകയാണ് ബാഷര്‍ ആദ്യം ചെയ്യുക. പിന്നീട് അവയ്ക്കിടയില്‍ കോണ്‍ക്രീറ്റ് നിറയ്ക്കും.

ഗട്ടറുകളുടെ സ്വന്തം കലാകാരന്‍!

ചില പുരാതന കലാസൃഷ്ടികളാണ് ഈ കലാകാരന് പ്രചോദനമായത്. റോഡ് സുരക്ഷ എന്ന സന്ദേശം കൂടി നല്‍കുന്ന വിധത്തില്‍ തന്റെ കലാപ്രവര്‍ത്തനത്തെ അദ്ദേഹം മാറ്റിയെടുക്കുകയായിരുന്നു.

ഗട്ടറുകളുടെ സ്വന്തം കലാകാരന്‍!

ഓരോ ഗട്ടര്‍ ചിത്രവും പണി പൂര്‍ത്തിയായി ഉണങ്ങിക്കിട്ടാന്‍ ആകെ പത്തു മണിക്കൂറോളം എടുക്കും. ഈ സമയങ്ങളില്‍ ചിത്രപ്പണിക്കു ചുറ്റും കോണുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ കയറിയിറങ്ങുന്നത് ബാഷര്‍ തടയും.

ഗട്ടറുകളുടെ സ്വന്തം കലാകാരന്‍!

പലതരം ചിത്രപ്പണികള്‍ ബാഷര്‍ ചെയ്യാറുണ്ട്. ചിലതില്‍ ചിത്രങ്ങളാണെങ്കില്‍ മറ്റുചിലതില്‍ ചില പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കും. ഇവയില്‍ തൊട്ടടുത്തുള്ള കാര്‍ റിപ്പയര്‍ ഷോപ്പിന്റെ നമ്പരോ മറ്റൊ ആയിരിക്കും നല്‍കുക.

ഗട്ടറുകളുടെ സ്വന്തം കലാകാരന്‍!

ചിക്കാഗോയില്‍ താന്‍ കണ്ട ഗട്ടറുകളുടെ എണ്ണമാണ് ചിലവയില്‍ നല്‍കുക.

English summary
Nuisance potholes turned into mosaics.
Story first published: Friday, December 5, 2014, 11:57 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark