വ്യത്യസ്ത നിറത്തിലുള്ള നമ്പർ പ്ലെയിറ്റുകൾ സൂചിപ്പിക്കുന്നതെന്ത്?

By Praseetha

പലതരത്തിലുള്ള നമ്പർ പ്ലെയിറ്റുകൾ യാത്രാമധ്യേ കാണാനിടവന്നിട്ടുണ്ടാകാം. അതിൽ ഒന്നു-രണ്ട് തരത്തിലുള്ള നമ്പർ പ്ലെയിറ്റുകളെ കുറിച്ചല്ലാതെ മറ്റുള്ളവയെ കുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്തവരാണ് നമ്മളിൽ പലരും. ഏതോക്കെ വാഹനങ്ങളില്‍ എത് തരത്തിലുള്ള നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കേണ്ടത് എന്നതിന് ചില പരാമീറ്ററുകൾ ഉണ്ട്.

ബോളിവുഡ് താരങ്ങളുടെ ഫാൻസി നമ്പർ ഭ്രാന്ത്

അതുകർശനമായി പാലിക്കേണ്ടത് ഓരോ വാഹനയുടമയുടേയും കർത്തവ്യമാണ്. നമ്പർ പ്ലേറ്റിൽ നടത്തുന്ന ക്രിയേറ്റിവിറ്റികളുടെ ഭാഗമായി നമ്പറുകൾ മനസിലാകാത്ത രീതിയിൽ അക്ഷരങ്ങളാക്കി ചിത്രീകരിക്കുന്ന ട്രെന്റും നിലവിലുണ്ട്. ഇതെല്ലാം നിയമവിരുദ്ധമാണെന്നുള്ള കാര്യവും വാഹനയുടമ ഓർക്കേണ്ടതായിട്ടുണ്ട്. ഒരു വാഹനത്തിന്റെ നട്ടെല്ലുതന്നെയാണ് നമ്പർപ്ലേറ്റ് എന്നുപറയാം. ഓരോ വാഹനങ്ങളിലും ഉപയോഗിച്ചിട്ടുള്ള നമ്പർ പ്ലേറ്റുകൾ എന്തിനെ കുറിക്കുന്നുവെന്നുള്ള ലഘു വിവരണമാണ് ഇവിടെ നൽകിയിരിക്കുന്നത്.

വെളുത്ത നമ്പർ പ്ലെയിറ്റുകൾ

വെളുത്ത നമ്പർ പ്ലെയിറ്റുകൾ

കറുത്ത അക്ഷരങ്ങളിലുള്ള വെളുത്ത നമ്പർ പ്ലെയിറ്റ് സ്വകാര്യ വാഹനങ്ങളിലാണ് ഉപയോഗിക്കുന്നത്. സ്വകാര്യാവശ്യങ്ങൾക്കല്ലാതെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗങ്ങൾക്ക് ഓടിക്കുന്നത് നിയമവിരുദ്ധമാണ്.

മഞ്ഞ നിറത്തിലുള്ള നമ്പർ പ്ലെയിറ്റ്

മഞ്ഞ നിറത്തിലുള്ള നമ്പർ പ്ലെയിറ്റ്

കറുത്ത അക്ഷരത്തിൽ എഴുതിയിട്ടുള്ള മഞ്ഞ ബോർഡ് ടാക്സികൾക്കും ട്രക്കുകൾക്കുമാണ് നൽകാറുള്ളത്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗങ്ങൾക്കാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കപ്പെടുന്നത്. ഈ വാഹനമോടിക്കുന്നയാൾക്ക് കോമേഷ്യൽ ഡ്രൈവിംഗ് പെർമിറ്റും ഉണ്ടായിരിക്കേണ്ടതാണ്.

മഞ്ഞ അക്ഷരത്തിലുള്ള കറുത്ത നമ്പർ പ്ലേറ്റ്

മഞ്ഞ അക്ഷരത്തിലുള്ള കറുത്ത നമ്പർ പ്ലേറ്റ്

സെൽഫ് ഡ്രൈവിംഗിന് വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളിലാണ് ഈ നമ്പർ പ്ലെയിറ്റുകൾ കാണപ്പെടുന്നത്. ഇതിനായി കോമേഷ്യൽ ഡ്രൈവിംഗ് പെർമിറ്റിന്റെ ആവശ്യകതയുമില്ല.

ഇളം നീല നിറത്തിലുള്ള നമ്പർ പ്ലേറ്റ്

ഇളം നീല നിറത്തിലുള്ള നമ്പർ പ്ലേറ്റ്

വിദേശരാജ്യത്തെ പ്രതിനിധീകരിച്ച് ആരെങ്കിലും ഇന്ത്യയിൽ എത്തിക്കഴിഞ്ഞാലാണ് ഇളം നീല നിറത്തിലുള്ള നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നത്. യുണൈറ്റഡ് നാഷൻസ്, ഡിപ്ലോമാറ്റിക് കോർപ്സ്, കൺസുലാർ കോർപ്സ് എന്നിവയെ സൂചിപ്പിക്കുന്ന യുഎൻ, സിഡി, സിസി ചുരുക്കെഴുത്തുകൾ കാണാമിവയിൽ.

ചുവന്ന നിറത്തിലുള്ള പ്ലേറ്റ്

ചുവന്ന നിറത്തിലുള്ള പ്ലേറ്റ്

ചുവന്ന പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ള ഈ ഔദ്യോഗിക വാഹനം ഇന്ത്യൻ പ്രസിണ്ടന്റും സ്റ്റേറ്റ് ഗവർണറുമാണ് ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള പ്ലേറ്റിൽ സ്വർണനിറത്തിലുള്ള ഇന്ത്യയുടെ ചിഹ്നവും ഉണ്ടായിരിക്കുന്നതായിരിക്കും.

മുകളിലേക്ക് പോയന്റ് ചെയ്യുന്ന ആരോ ഉള്ള നമ്പർ പ്ലേറ്റ്

മുകളിലേക്ക് പോയന്റ് ചെയ്യുന്ന ആരോ ഉള്ള നമ്പർ പ്ലേറ്റ്

മിലിട്ടറി വാഹനങ്ങൾക്കാണ് ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റ് നൽകുന്നത്. ദില്ലി പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഈ നമ്പറുകൾ രജിസ്റ്റർ ചെയ്യുന്നത്. ആരോ മാർക്കിന് ശേഷമുള്ള സംഖ്യകൾ ഏത് വർഷമാണ് ഈ വാഹനമിറക്കിയത് എന്നതിനെ സൂചിപ്പിക്കുന്നു.

 വെള്ള അക്ഷരത്തിലുള്ള ചുവന്ന നമ്പർ പ്ലേറ്റ്

വെള്ള അക്ഷരത്തിലുള്ള ചുവന്ന നമ്പർ പ്ലേറ്റ്

ഈ നമ്പർ പ്ലേറ്റ് താല്കാലിക രജിസേട്രേഷനെ കുറിക്കുന്നതാണ്. പുതുതായി വാങ്ങിയ വണ്ടികളിൽ ഇത്തരം നമ്പർ പ്ലേറ്റുകൾ കാണാം.

നമ്പർപ്ലേറ്റുകളും അവയെന്തിനെ കുറിക്കുന്നുവെന്നും അറിയാം

താരങ്ങളുടെ കൈയിലെ ചില കളിപ്പാട്ടങ്ങൾ

നമ്പർപ്ലേറ്റുകളും അവയെന്തിനെ കുറിക്കുന്നുവെന്നും അറിയാം

ടയറുകൾ അപകടകാരികൾ ആകുന്നതെപ്പോൾ എങ്ങനെ

കൂടുതൽ വായിക്കൂ

റോഡിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാര്

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
Here’s What Different Types Of Number Plates That You See On The Road Stand For
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X