ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

യുദ്ധമുഖങ്ങളില്‍ കരുത്തു തെളിയിച്ചാണ് വില്ലിസ് ജീപ്പുകള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. യുദ്ധരംഗങ്ങള്‍ക്ക് വേണ്ടി മാത്രം ജനിച്ച അമേരിക്കന്‍ നിര്‍മ്മിതി. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാലു വീല്‍ ഡ്രൈവ് കരുത്തില്‍ വില്ലിസ് ജീപ്പുകള്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ വാഹനപ്രേമികളുടെ കണ്ണുകളില്‍ നിഴലിച്ചത് ഭീതിയായിരുന്നില്ല, മറിച്ച് അത്ഭുതമായിരുന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ മിച്ചം വന്ന വില്ലിസ് ജീപ്പുകളെ വാങ്ങാന്‍ മുറവിളികൂട്ടിയതും ഇതേ വാഹനപ്രേമികള്‍ തന്നെ.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

ആഗോള വ്യാപകമായി ജീപ്പുകള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞ വില്ലിസ് 1945 -ല്‍ വിഖ്യാത സിജെ (സിവിലിയന്‍ ജീപ്പ്) ശ്രേണിയെ സൃഷ്ടിച്ചു. ആദ്യമിറങ്ങിയത് CJ2A ജീപ്പ് മോഡല്‍. എന്നാല്‍ 1953 -ല്‍ വിപണിയില്‍ എത്തിയ CJ3B ജീപ്പാണ് വില്ലിസിന്റെ പേരു നാടെങ്ങും എത്തിച്ചത്.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

ഇന്ത്യ പരിചയപ്പെട്ട ആദ്യ ജീപ്പ് കൂടിയാണിത്. പൂര്‍ണ ആരോഗ്യത്തോടെ വാര്‍ധക്യം പിന്നിടുന്ന CJ3B ജീപ്പുകള്‍ ഒത്തിരിയുണ്ട് രാജ്യത്ത്. പക്ഷെ പഴയ വീര്യം കാട്ടി മണ്ണിലിറങ്ങാന്‍ ധൈര്യപ്പെടുന്ന ജീപ്പ് CJ3B മോഡലുകളെ കണ്ടുകിട്ടാറില്ലെന്നു മാത്രം.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

എന്നാൽ ഇന്നത്തെ ആധുനിക എസ്‌യുവികളെ വെല്ലുവിളിച്ച് ഓഫ്‌റോഡ് പോരിന് ഇറങ്ങുന്ന 1960 മോഡല്‍ വില്ലിസ് CJ3B ജീപ്പിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. വില്ലിസ് CJ3B ജീപ്പ് മാറ്റുരയ്ക്കുന്നത് മുന്‍തലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര ഥാര്‍, പഴയ ഫോര്‍ഡ് എന്‍ഡവര്‍, ഇസുസു ഡി-മാക്‌സ് വി-ക്രോസ്, മാരുതി ജിപ്‌സി എന്നിവരുമായി.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

കടമ്പ കുത്തനെയുള്ള കയറ്റം. കാല്‍ച്ചുവട്ടിലാണെങ്കില്‍ ഇടിയുന്ന മണ്ണും. വീറുംവാശിയും ഒട്ടും ചോരാതെ പൊടിപാറിച്ച് മോഡലുകളെല്ലാം കയറി തുടങ്ങി. കൂട്ടത്തില്‍ കിതച്ചത് വി-ക്രോസും മാരുതി ജിപ്‌സിയും മുന്‍തലമുറ ഫോര്‍ച്യൂണറും മാത്രം.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

ആവര്‍ത്തിച്ചു ശ്രമിച്ചിട്ടും കയറ്റം കീഴടക്കാന്‍ മൂവര്‍ക്കും കഴിഞ്ഞില്ല. ആദ്യ കടമ്പയില്‍ എല്ലാ കണ്ണുകളും വില്ലിസ് ജീപ്പിലേക്കായിരുന്നു. ആധുനിക എസ്‌യുവികളെ കുറിച്ചു ലോകം ചിന്തിക്കുന്നതിന് മുമ്പെ ഓഫ്‌റോഡ് കരുത്തു തെളിയിച്ച വില്ലിസ് ജീപ്പും ആദ്യമൊന്നു പതറി.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

പക്ഷെ രണ്ടാമത്തെ ശ്രമത്തില്‍ കുന്നിലൂടെ വില്ലിസ് 'ഒഴുകി' കയറി. നാലു വീല്‍ ഡ്രൈവ് എഞ്ചിനും കൂടുതല്‍ ഗ്രിപ്പ് നല്‍കുന്ന സാന്‍ഡ് ടയറും CJ3B -യെ ഇവിടെ തുണച്ചു. എന്നാല്‍ ഓടിക്കുന്നയാളുടെ കഴിവിനെ കൂടി ആശ്രയിച്ചാണ് വാഹനങ്ങള്‍ ഓഫ്‌റോഡ് കടമ്പകള്‍ കടക്കാന്‍ പ്രാപ്തമാവുക.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

വില്ലിസ് ജീപ്പോടിച്ച വ്യക്തി കൃത്യതയോടെ സ്റ്റീയറിംഗ് നിയന്ത്രിച്ചെന്നു വീഡിയോയില്‍ കാണാം. അതേസമയം ഫോര്‍ച്യൂണര്‍ മണലില്‍ കുടങ്ങിയതില്‍ ഡ്രൈവറിനും മോശമല്ലാത്ത പങ്കുണ്ട്.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

F4 - 134 ഹറിക്കെയ്ന്‍ പെട്രോള്‍ എഞ്ചനിലാണ് വില്ലിസ് CJ3B ജീപ്പ് ഒരുങ്ങുന്നത്. മൂന്നു ലിറ്റര്‍ എഞ്ചിന് 75 bhp കരുത്തും 155 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പക്ഷെ കാലപ്പഴക്കം എഞ്ചിന്‍ മികവിനെ സ്വാധീനിക്കാറുണ്ട്. ഇക്കാരണത്താല്‍ ഇന്നു നിരത്തിലോടുന്ന പഴയ വില്ലിസ് ജീപ്പുകള്‍ക്ക് കരുത്തുത്പാദനം കുറവായിരിക്കും.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

എന്തായാലും വീഡിയോയില്‍ കാണുന്ന വില്ലിസ് ജീപ്പിന് വലിയ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് സൂചന. വന്ന കാലത്തു കരുത്തു കുറവാണെന്ന ആക്ഷേപം സിവിലിയന്‍ ജീപ്പ് നേരിട്ടിരുന്നു. ഈ പരാതി പരിഹരിച്ചാണ് പുതിയ ഹറിക്കെയ്ന്‍ പെട്രോള്‍ എഞ്ചിനില്‍ വില്ലിസ് ജീപ് CJ3B വിപണിയില്‍ എത്തിയത്.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

ഓവര്‍ഹെഡ് ഇന്‍ടെയ്ക്ക് വാല്‍വും വാല്‍വ് ഇന്‍ ബ്ലോക്ക് എക്‌സ്‌ഹോസ്റ്റ് സംവിധാനവും ഒരുങ്ങിയ ഹറിക്കെയ്ന്‍ എഞ്ചിനില്‍ കാര്‍ബണ്‍ മാലിന്യം ഉള്ളിലടിയുന്നത് പ്രവണത കുറഞ്ഞു. മഹീന്ദ്ര ഥാറിന്റെ ആത്മീയ പിന്‍ഗാമിയാണ് വില്ലിസ് ജീപ്പ് CJ3B.

എന്തായാലും വര്‍ഷം അമ്പതു പിന്നിട്ടിട്ടും അടിപതറാതെ കുന്നു കീഴടക്കിയ വില്ലിസ് CJ3B ഒരിക്കല്‍ കൂടി ജീപ്പ് കരുത്തിന് ഉദ്ദാഹരണമാവുകയാണ്. അതേസമയം കൂടുതല്‍ കരുത്തു ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വില്ലിസ് CJ3B -യ്ക്ക് ചെയ്യാനേറെയില്ലെന്നും വീഡിയോ വെളിപ്പെടുത്തുന്നുണ്ട്.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

അറിഞ്ഞിരിക്കേണ്ട ജീപ്പ് ചരിത്രങ്ങൾ —

ജീപ്പ് ഒരുങ്ങിയത് രണ്ട് ദിവസം കൊണ്ട്

രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്ക് ചേര്‍ന്ന അമേരിക്ക വാര്‍ധക്യത്തോട് അടുത്ത 'മോഡല്‍ ടി' നിരയെ മാറ്റേണ്ടത് അനിവാര്യമാണെന്ന് കണ്ടെത്തി. ചെറിയ ഭാരം കുറഞ്ഞ മൂന്നു സീറ്റ്, ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ് 'മോഡല്‍ ടി'ക്ക് പകരം അമേരിക്ക ആഗ്രഹിച്ചത്.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

ബാന്റം എന്ന സോള്‍വന്റ് ട്രക്ക് കമ്പനിയുടെ നേതൃത്വത്തില്‍ 1940 ജൂലായ് 17 -ന് ചെറു മോഡലിന്റെ രൂപകല്‍പന ആരംഭിച്ച കാള്‍ പ്രോബ്, ജൂലായ് 22 -ന് പൂര്‍ത്തിയാക്കിയ പുതിയ മോഡലിനെ 'അങ്കിള്‍ സാമിന്' കൈമാറി.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

ഫോര്‍ഡിന്റെയും വില്ലിസിന്റെയും കടന്നുവരവ്

നാസി പടയെ എതിരിടാന്‍ പര്യാപ്തമായ വാഹനങ്ങള്‍ ബാന്റം കമ്പനിയില്‍ നിന്നും ഒറ്റയ്ക്ക് പുറത്തു വരുമെന്ന് അമേരിക്ക വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടു വില്ലിസിനെയും ഫോര്‍ഡിനെയും പദ്ധതിയിൽ പങ്കുചേരാൻ അമേരിക്ക ക്ഷണിച്ചു. ഫോര്‍ഡിന്റെ ഡിസൈനും വില്ലിസ് ക്വാഡും അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

ഫോര്‍ഡിന്റെ സംഭാവന

യുദ്ധം കനത്ത സാഹചര്യത്തില്‍ നിലവാരത്തിനൊപ്പം ഉത്പാദന മികവിലേക്കും ഇരു കമ്പനികളും അതീവ ശ്രദ്ധ ചെലുത്തി. തത്ഫലമായി 'പിഗ്മി'യുടെ പരന്ന മുൻഗ്രില്ലാണ് കാള്‍ പ്രോബ് രൂപകല്‍പന ചെയ്ത ചെറു മോഡലിന് ലഭിച്ചത്.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

ജീപ്പ് എന്ന നാമം

GPW എന്നാണ് അമേരിക്കന്‍ സൈന്യത്തിനായി ഫോര്‍ഡ് ഒരുക്കിയ മോഡലിന്റെ പേര്. വില്ലിസിന്റെ ലൈസന്‍സിന് കീഴില്‍ വാഹനങ്ങളെ ഫോര്‍ഡ് നിര്‍മ്മിച്ചതിനാലാണ് പേരില്‍ വില്ലിസ് കടന്നുകയറിയത്.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

പേര് വന്നത് കാര്‍ട്ടൂണില്‍ നിന്നും?

ലോകപ്രശസ്ത കാര്‍ട്ടൂണ്‍, 'പൊപേയി'ലെ കഥാപാത്രം 'യൂജീന്‍ ദി ജീപ്പി'ല്‍ നിന്നുമാണ് ജീപ്പെന്ന പേര് ഉരുത്തിരിഞ്ഞതെന്ന വാദം ശക്തമാണ്. ബാന്റം 4x4 മോഡല്‍ എത്തുന്നതിനും മുമ്പെ കാര്‍ട്ടൂണ്‍ രംഗത്തെത്തിയിരുന്നു.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

വില്ലിസ് സ്‌റ്റേഷന്‍ വാഗണ്‍ — ആധുനിക എസ്‌യുവിയിലേക്കുള്ള ചുവട് വെയ്പ്

കൃഷിയാവശ്യങ്ങള്‍ക്ക് അനുയോജ്യമായ വാഹനങ്ങളെയായിരുന്നു വില്ലിസ് ആദ്യ കാലങ്ങളില്‍ വിറ്റിരുന്നത്. എന്നാല്‍ കൃഷിയാവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങളിലും പുതുമ കൊണ്ട് വരാമെന്ന കണ്ടെത്തല്‍ വില്ലിസ് സ്റ്റേഷന്‍ വാഗണില്‍ കലാശിച്ചു.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

ഒറിജനലിനെ വെല്ലുന്ന ജീപ്പുമായി മറ്റു നിര്‍മ്മാതാക്കള്‍

ജീപ്പിനെ സ്വന്തം ഉത്പന്നമായി കാണിച്ച് ടൊയോട്ട സമര്‍പ്പിച്ച പരസ്യം ഇക്കാലത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചു. പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം ലാന്‍ഡ് ക്രൂയിസറെന്നായി മോഡലിന്റെ പേര് ടൊയോട്ട മാറ്റുകയായിരുന്നു. മിത്സുബിഷി, ഫോര്‍ഡ് ഉള്‍പ്പെടുന്ന ഒട്ടനവധി നിര്‍മ്മാതാക്കളാണ് അനുമതിയോടെ ജീപ്പ് പതിപ്പുകള്‍ പുറത്തിറക്കിയത്.

ഫോര്‍ച്യൂണറിനെയും എന്‍ഡവറിനെയും വെല്ലുവിളിച്ച് പഴയ വില്ലിസ് ജീപ്പ്

കൈമാറി ഒഴുകിയ ജീപ്പ്

1953 -ല്‍ കൈസര്‍ മോട്ടോര്‍സ് വില്ലിസ്-ഓവര്‍ലാന്‍ഡിനെ സ്വന്തമാക്കി. പിന്നാലെ കൈസര്‍ മോട്ടോര്‍സില്‍ നിന്നും അമേരിക്കന്‍ മോട്ടോര്‍സ് കമ്പനി വില്ലിസിനെ നേടി. തുടര്‍ന്ന് വില്ലിസിനെ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയ്ക്ക് എഎംസി കൈമാറി. റെനോയില്‍ നിന്നും ജീപ് കൈമറിഞ്ഞത് ക്രൈസ്‌ലറിലേക്കായിരുന്നു.

Source: YouTube

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Jeep Willys Off-Road Trail. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X