ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

By Praseetha

അമിത വേഗത്തിലോടുന്ന വണ്ടികൾ ഇന്ത്യൻ നിരത്തിലെ ഒരു പതിവ് കാഴ്ചയാണ്. നിയമങ്ങൾ എത്രതന്നെ കര്‍ശനമാക്കിയാലും പാലിക്കാനുള്ള മനസ്ഥിതി കാണിക്കുന്നില്ലെ എന്നാതാണ് ഇവിടത്തെ മുഖ്യ പ്രശ്നം. റോഡ് എത്ര ചെറുതാണെങ്കിൽ കൂടിയും കഴിവതും വേഗത്തിൽ ഓടിച്ചുപോകാനാണ് മിക്കവരും ശ്രമിക്കുക.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ-വായിക്കൂ

സ്പീഡ് ലിമിറ്റ് സോൺ എന്നുള്ള സൈൻ ബോർഡൊന്നും ഇത്തരക്കാരുടെ കണ്ണിൽപെടില്ല. തന്മൂലം വരുത്തി വയ്ക്കൊന്നതോ വൻ ദുരന്തങ്ങളും. ഇത്തരത്തിലുള്ള അമിതവേഗതയ്ക്ക് കടിഞ്ഞാൺ ഇടാനൊരു പുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ രണ്ട് കലാകാരികൾ.

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

പതിവായി നൽകാറുള്ള സീബ്ര ലൈനുകളൊന്നും ശ്രദ്ധയാകർഷിക്കുന്നില്ല എന്ന് കാരണം കൊണ്ട് പുതുക്കി ത്രിമാനചിത്രങ്ങളുടെ രൂപത്തിലാക്കി മാറ്റിയിരിക്കുകയാണ്.

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

സൗമ്യ പാണ്ട്യ തക്കാർ, ശകുന്തള പാണ്ട്യ എന്നീ രണ്ട് കലാകാരികളാണ് ഈ പുത്തൻ ആശയത്തിന് രൂപം നൽകിയിരിക്കുന്നത്.

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

എങ്ങനെയെങ്കിലും ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിച്ച് വേഗതയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ ത്രിമാന ചിത്രങ്ങളുടെ പിന്നിൽ.

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

അഹമദാബാദിലെ ഹൈവെ പരിപാലിക്കുന്ന ഒരു പ്രാദേശിക കമ്പനി പുത്തൻ ആശയം നടപ്പിലാക്കുന്നതിനായി ഈ കാലാകാരികളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

സ്കൂൾ പരിധിയിലും കൂടുതൽ കാൽനടയാത്രികരുള്ള മേഖലകളിലും വേഗത പരിമിതപ്പെടുത്താൻ വേണ്ടി ഇത്തരം ത്രിമാന ചിത്രങ്ങൾ ഉപയോഗിച്ച് തുടങ്ങും.

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

ചൈനയിൽ ഉപയോഗപ്പെടുത്തിയ ഇതിന് സമാനമായ ആശയത്തിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഈ കലാകാരികൾ ത്രിമാന ചിത്രങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്.

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് കൊണ്ട് വലിയ സ്ലാബുകൾ നിരത്തിയെന്ന തെറ്റുധാരണയാൽ സ്വമേധായാ വേഗതകുറയ്ക്കുമെന്നതിനാലാണ് കൂടുതലും ഇവയ്ക്ക് മുൻതൂക്കം നൽകുന്നത്.

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

ഇന്ത്യയിലെ എല്ലാ റോഡുകളിലും ഇത്തരത്തിലുള്ള ത്രിമാന ചിത്രങ്ങൾ നൽകിയാൽ വേഗതയ്ക്ക് ഒരുപരിധി വരെ കടിഞ്ഞാൻ ഇടാൻ കഴിയും.

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

എന്തുതന്നെയായാലും ഡ്രൈവർമാരെ തെറ്റുധരിപ്പിക്കാനുള്ള നല്ല ഉപായം തന്നെയാണിത്.

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

ഇന്ത്യയിൽ ഇത്തരത്തിൽ മികച്ച കലാകാരന്മാർ ഉള്ള സ്ഥിതിക്ക് അവരവരുടേതായ കഴിവുകൾ തെളിയിക്കാനുള്ള ഒരവസരം കൂടിയായിരിക്കുമിത്.

കൂടുതൽ വായിക്കൂ

ഇൻക്രെഡിബിൾ ഇന്ത്യയോ അതോ ക്രിയേറ്റീവ് ഇന്ത്യയോ

കൂടുതൽ വായിക്കൂ

വ്യത്യസ്ത നിറത്തിലുള്ള നമ്പർ പ്ലെയിറ്റുകൾ സൂചിപ്പിക്കുന്നതെന്ത്

Most Read Articles

Malayalam
കൂടുതല്‍... #റോഡ് #road
English summary
Optical Illusions To Help In Slowing Down Vehicles In India
Story first published: Tuesday, May 3, 2016, 18:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X