കാറ്റിനിലേ വരും ഫോക്‌സ്‌വാഗണ്‍ പേരുകള്‍

Posted By:

ആഡ്രിയെന്‍ മാന്വേല റാമോണ ജെല്ലിനെക് എന്നു പറഞ്ഞാല്‍ ഏത് പച്ചമരുന്നാണെന്നു ചോദിച്ചേക്കും നിങ്ങള്‍. എന്നാല്‍ മെഴ്‌സിഡിസ് എന്ന പേരു കേട്ടാല്‍ ആശയക്കുഴപ്പത്തിന് സാധ്യതയില്ല. എമില്‍ ജെല്ലിനിക് എന്ന ജര്‍മന്‍ സംരംഭകന്റെ മകളായിരുന്നു മെഴ്‌സിഡിസ് എന്നു വിളിപ്പേരുള്ള ആഡ്രിയെന്‍ മാന്വേല റാമോണ ജെല്ലിനെക്. മെഴ്‌സിഡിസ് ബെന്‍സിന് ഈ പെണ്‍കുട്ടിയുടെ പേര് വന്നതു സംബന്ധിച്ചുള്ള ഐതിഹ്യങ്ങള്‍ നിങ്ങള്‍ കേട്ടുകാണും. കേള്‍ക്കാത്തവര്‍ക്കായി പ്രസ്തുത ഐതിഹ്യം പിന്നീട് ചര്‍ച്ചക്കെടുക്കുന്നതാണ്.

പറഞ്ഞുവന്നത്, കാര്‍കമ്പനികള്‍ തങ്ങളുടെ മോഡലുകള്‍ക്കുള്ള പേര് തെരഞ്ഞെടുക്കുന്ന വിചിത്രമായ മാര്‍ഗങ്ങളെക്കുറിച്ചാണ്. ജര്‍മന്‍ കാര്‍ നിര്‍മാതാവായ ഫോക്‌സ്‌വാഗണ്‍ പേര് തെരഞ്ഞെടുക്കാറുള്ളത് കാറ്റുകളുടെ പേരില്‍ നിന്നാണ്. മറ്റ് മാര്‍ഗങ്ങളും ഫോക്‌സ് അവലംബിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും കാറ്റില്‍ വന്നവയാണ്. കൂടുതല്‍ ചുവടെ...

To Follow DriveSpark On Facebook, Click The Like Button
ഫോക്‌സ്‌വാഗണ്‍ പേരുകൾ

ഫോക്‌സ്‌വാഗണ്‍ പേരുകൾ

അടുത്ത താളുകളിൽ ഫോക്‌സ്‌വാഗണ്‍ സ്വീകരിച്ച കാറ്റുകളെ അറിയാം.

ഫോക്‌സ്‌വാഗണ്‍ പോളോ

ഫോക്‌സ്‌വാഗണ്‍ പോളോ

വടക്കന്‍ ധ്രുവക്കാറ്റിനെ ആധാരമാക്കിയതാണ് പോളോ എന്ന പേര്. നോര്‍തേണ്‍ പോളാര്‍ വിന്‍ഡ് എന്ന് ഇംഗ്ലീഷില്‍.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്

ലോകത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന കാറാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്. മെക്‌സിക്കന്‍-നോര്‍ത്തമേരിക്കന്‍ കടലിടുക്കിലൂടെ വീശാറുള്ള ഉഷ്ണവാതമായ ഗള്‍ഫ് സ്ട്രീമില്‍ നിന്നാണ് ഗോള്‍ഫ് എന്ന പേര് ഉരുത്തിരിഞ്ഞത്. ലാറ്റിനമേരിക്കന്‍ വിപണിയിലാണ് ഗോള്‍ഫ് ഏറെയും വിറ്റഴിക്കപ്പെടുന്നത്.

ഫോക്‌സ്‌വാഗണ്‍ സിറോക്കോ

ഫോക്‌സ്‌വാഗണ്‍ സിറോക്കോ

മെഡിറ്ററേനിയന്‍ തീരങ്ങളില്‍ നിന്ന് യൂറോപ്പിനു നേരെ വടക്കന്‍ ദിശയിലേക്ക് ആഞ്ഞുവീശുന്ന ഒരു മണല്‍ക്കാറ്റാണ് സിറോക്കോ. അറബിനാട്ടിലുള്ളവര്‍ ഈ കാറ്റിന് ഘിബ്ലി, ചിലി, ചാംസിന്‍ എന്നെല്ലാം വിളിക്കാറുണ്ട്. സിറോക്കോ സ്‌പോര്‍ട് കോംപാക്ട് കൂപെ കാറിന് തികച്ചും ചേര്‍ന്നതാണ് ഈ പേരെന്നു പറയാം. മരുഭൂമിയില്‍ ചൂടുകാറ്റും തണുപ്പുകാറ്റും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്നാണ് സിറോക്കോ കാറ്റ് ജനിക്കുന്നത്. ഇറ്റലിയില്‍ ഈ കാറ്റിന് പറയുന്ന പേരാണ് സിറോക്കോ.

ഫോക്‌സ്‌വാഗണ്‍ ജെറ്റ

ഫോക്‌സ്‌വാഗണ്‍ ജെറ്റ

ജെറ്റ്‌സ്ട്രീം എന്ന കാറ്റില്‍ നിന്നാണ് ഫോക്‌സ്‌വാഗണ്‍ ജെറ്റയുടെ പേര് വരുന്നത്. വളരെ മെലിഞ്ഞ രൂപത്തിലുള്ള ഈ കാറ്റ് അതിവേഗത്തിലാണ് പായുക.

ഫോക്‌സ്‌വാഗണ്‍ കൊറാഡോ

ഫോക്‌സ്‌വാഗണ്‍ കൊറാഡോ

ജെറ്റ്‌സ്ട്രീമിന് സ്പാനിഷില്‍ കൊറോഡോ എന്നു പറയും. സ്പാനിഷ് ഭാഷയില്‍ കോറര്‍ എന്ന വാക്കിന് ഓട്ടം, പാച്ചില്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ഫോക്‌സ്‌വാഗണ്‍ കോറോഡോയുടെ പേരുവരുന്നത് ഈ പരിസരത്തെങ്ങാണ്ടോ നിന്നാണ്.

ഫോക്‌സ്‌വാഗണ്‍ വെന്റോ

ഫോക്‌സ്‌വാഗണ്‍ വെന്റോ

വിന്‍ഡ് അഥവാ കാറ്റ് എന്നതിന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുന്ന പേരാണ് വെന്റോ.

ഫോക്‌സ്‌വാഗണ്‍ ബോറ

ഫോക്‌സ്‌വാഗണ്‍ ബോറ

വടക്കുകിഴക്കന്‍ യൂറോപ്പിലെ ബാല്‍കാനില്‍ നിന്ന് അഡ്രാറ്റിലേക്ക് വീശുന്ന കാറ്റിന് പറയുന്ന പേരാണ് ബോറ.

പസ്സാറ്റ്

പസ്സാറ്റ്

ഇതൊരു വാണിജ്യവാതമാണ്. ഭൂമധ്യരേഖയുടെ ഇരുവശങ്ങളിലും ഈ കാറ്റ് വീശുന്നു.

English summary
Most of the model names of the Volkswagen are originated from wind names. Here some of those names are explained.
Story first published: Thursday, December 19, 2013, 16:27 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark