ട്രാഫിക് ലംഘന പിഴകള്‍: ഒരു മുന്നറിയിപ്പ്!

By Santheep

ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യില്ലെന്ന് പരസ്യമായി ശാഠ്യം പിടിച്ച ലോകത്തിലെ ഏക ജനസമൂഹമാണ് കേരളീയര്‍. ബോളിവുഡ്-ഹോളിവുഡ് സിനിമകളിലും പരസ്യങ്ങളിലും കണ്ടുവരുന്നതു പോലെ ജീവിക്കാനുള്ള മലയാളിയുടെ താല്‍പര്യമാണോ ഇതിനു പിന്നിലെന്ന് സന്ദേഹിക്കേണ്ടതുണ്ട്. 'ഹെല്‍മെറ്റ് വേട്ട' എന്ന ഒരു പ്രത്യേക പദം തന്നെയുണ്ടാക്കി, ബൈക്ക് യാത്രികരുടെ മുഖം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടഭീകരതയ്‌ക്കെതിരെ കേരളീയര്‍ പോരാടിവരുന്നു.

ഭരണകൂടഭീകരതയല്ലേ, അതിന് ഒരുകാലത്തും ശമനമുണ്ടാകില്ല. അതിനാല്‍ ചിലതെല്ലാം നമ്മള്‍ അറിഞ്ഞിരിക്കുന്നത് നന്ന്. പലപ്പോഴും 500 രൂപയുടെ കുറ്റം ചെയ്തതിന് ആയിരവും രണ്ടായിരവും അടയ്‌ക്കേണ്ടവരുന്നവരുണ്ട്. ഇവിടെ അവര്‍ക്കായി ചില പ്രധാനപ്പെട്ട ഒഫന്‍സുകളും അവയ്ക്കുള്ള പിഴകളും വ്യക്തമാക്കുന്നു.

ട്രാഫിക് ലംഘന പിഴകള്‍: ഒരു മുന്നറിയിപ്പ്!

ചിത്രങ്ങളിലൂടെ നീങ്ങുക.

ലൈസന്‍സില്ലാതെ

ലൈസന്‍സില്ലാതെ

ലൈസന്‍സില്ലാതെ ഡ്രൈവ് ചെയ്യുന്നതിന് 500 രൂപ പിഴയോ 3 മാസം തടവോ ആണ് ശിക്ഷ. ഇത് മജിസ്‌ത്രേറ്റിന്റെ തീരുമാനം പോലെയിരിക്കും എന്നാണ് വെപ്പ്. ഇന്‍ഷൂറന്‍സ് പുതുക്കാതെ പിടിക്കപ്പെട്ടാല്‍ 1000 രൂപയാണ് പിഴയോ മൂന്നുമാസം തടവോ ആണ് ശിക്ഷ.

പയ്യന്‍സ്

പയ്യന്‍സ്

ചെറിയ പയ്യന്മാര്‍ വണ്ടിയോടിച്ച് പിടിക്കപ്പെടുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഇവര്‍ 500 രൂപയാണ് പിഴയൊടുക്കേണ്ടത്.

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും

ഹെല്‍മെറ്റില്ലാതെയാണ് യാത്ര ചെയ്യുന്നതെങ്കില്‍ 100 രൂപ കയ്യില്‍ വെച്ചുവേണം പോകാന്‍. സീറ്റ് ബെല്‍റ്റ് മുറുക്കിയിട്ടില്ലെങ്കിലും കൊടുക്കണം 100 രൂപ.

വേഗത

വേഗത

അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചാല്‍ 1000 രൂപ പിഴയോ ആറുമാസം തടവോ രണ്ടുംകൂടിയോ ആണ് ശിക്ഷ. അമിതവേഗതയിലാണ് വാഹനമെങ്കില്‍ 1000 രൂപ പിഴയൊടുക്കിയാല്‍ മതി.

മദ്യം

മദ്യം

വെള്ളമടിച്ചാണ് യാത്രയെങ്കില്‍ 2000 രൂപ പിഴയോ ആറുമാസം തടവോ രണ്ടുംകൂടിയോ ആണ് ശിക്ഷ. കഞ്ചാവ് തുടങ്ങിയ മറ്റ് ലഹരപദാര്‍ഥങ്ങളും ഇതേ വകുപ്പില്‍വരും.

മൊബൈല്‍

മൊബൈല്‍

യാത്ര ചെയ്യുമ്പോള്‍ ഫോണ്‍വിളി നടത്തുന്നയാളാണ് നിങ്ങളെങ്കില്‍ ഒരു 1000 രൂപ പോക്കറ്റില്‍ വെച്ചുവേണം വീട്ടീന്നിറങ്ങാല്‍. വാഹനം തോന്നിയിടത്ത് പാര്‍ക്ക് ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒരു 100 രൂപകൂടി അധികം കരുതണം.

Most Read Articles

Malayalam
English summary
Penalties for traffic rules violations from Kerala Traffic Police.
Story first published: Thursday, January 15, 2015, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X