വിമാനയാത്രയും ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും

Written By:

ആധുനിക ജീവിത്തിൽ വിമാനയാത്ര ഒഴിച്ചുകൂടാൻ പറ്റാതെ വന്നിരുക്കുന്നു. തിരക്കേറിയ ജീവിതശൈലി പിൻ‌തുടരുന്ന നമുക്ക് എവിടെയും പെട്ടെന്ന് പറന്നെത്തണമെങ്കിൽ വിമാന യാത്രയെ ആശ്രയിച്ചേ മതിയാകൂ. എന്നാൽ വിമാനയാത്രയിൽ നമ്മളറിയാത്ത ചില രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള വാസ്തവം മിക്കവർക്കും അറിയില്ല.

അത്തരം ചില അറിയപ്പെടാത്ത രഹസ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ പൈലറ്റിൽ നിന്നും മറ്റ് ജീവനക്കാരിൽ നിന്നും ലഭിച്ച ചില മികച്ച പ്രതികരണങ്ങൾ ചുവടെ ചേർക്കുന്നു. കൂടുതൽ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾക്ക് താളുകളിലേക്ക് നീങ്ങൂ.

പ്ലെയിനിനകത്ത് ലഭ്യമാവുന്ന ഹെഡ് ഫോൺ

പ്ലെയിനിനകത്ത് ലഭ്യമാവുന്ന ഹെഡ് ഫോൺ

എയർലൈനുകളിൽ പുതിയ കവറിനകത്ത് പാക്ക് ചെയ്ത് വരുന്ന മിക്ക ഹെഡ് ഫോണുകളും പഴയതാണെന്നാണ് വെയർഹൗസിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി അഭിപ്രായപ്പെടുന്നത്. ഉപയോഗിച്ച ഹെഡ്‌ഫോണുകൾ വൃത്തിയാക്കി വീണ്ടും പാക്ക് ചെയ്താണത്രെ വിതരണം ചെയ്യുന്നത്.

പൈറ്റകളുടെ യാത്രാമദ്ധ്യേയുള്ള ഉറക്കം

പൈറ്റകളുടെ യാത്രാമദ്ധ്യേയുള്ള ഉറക്കം

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനിടെ പകുതിയിലധികം പൈലറ്റുകളും ഉറങ്ങാറുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എത്ര മണിക്കൂർ യാത്രയുണ്ടെന്ന മുൻധാരണയുള്ളതിനാലാണ് ധൈര്യപൂർവ്വം ഉറങ്ങാനുള്ള ശ്രമം നടത്തുന്നത്. ഇടയ്ക്കൊന്നു എണീറ്റ് കോ-പൈലറ്റ് ഉറങ്ങുന്നുണ്ടോയെന്നും പരിശോധിക്കാറുണ്ടത്രെ.

പ്ലെയിനിലെ ഓക്സിജൻ മാസ്ക്

പ്ലെയിനിലെ ഓക്സിജൻ മാസ്ക്

ലാന്റിംഗ് സമയത്ത് ശ്വാസം തടസം നേരിടുമ്പോൾ ഉപയോഗിക്കുന്ന ഓക്സിജൻ മാസ്കിൽ 15 മിനുട്ട് വരെ ഉപയോഗിക്കാനുള്ള ഓക്സിജൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ സമയത്തിനകം പൈലറ്റിന് ബുദ്ധിമുട്ടില്ലാതെ ശ്വസിക്കാൻ പറ്റുന്ന താഴ്ന്ന ഓൾടിറ്റ്യൂഡിലേക്ക് എത്തിക്കാൻ കഴിയും.

 ലാന്റിംഗ് സമയത്ത് ലൈറ്റുകൾ ഡിം ചെയ്യുന്നത് എന്തിന്

ലാന്റിംഗ് സമയത്ത് ലൈറ്റുകൾ ഡിം ചെയ്യുന്നത് എന്തിന്

നിങ്ങളുടെ കണ്ണുകളിൽ അതുവരെ തങ്ങി നിന്നിട്ടുള്ള വെളിച്ചവുമായി താദാത്മ്യം പ്രാപിക്കാനാണ് ലാന്റിംഗ് സമയത്ത് ലൈറ്റുകൾ ഡിം ചെയ്യുന്നത്. പുറമെ ഇരുട്ടായതിനാൽ പെട്ടെന്ന് വെളിച്ചത്തിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ ഒന്നും വ്യക്തമായി കാണാൻ സാധിക്കില്ലയെന്ന പരമാർത്ഥം മനസിലാക്കിയാണ് ഇപ്രകാരം ചെയ്യുന്നത്.

പ്ലെയിനിലെ ഭക്ഷണം

പ്ലെയിനിലെ ഭക്ഷണം

പൈലറ്റിനും, കോ-പൈലറ്റിനും ഒരേതരത്തിലുള്ള ഭക്ഷണമായിരിക്കുകയില്ല ലഭിക്കുക. ലഭിച്ച ഭക്ഷണം തന്നെ അവർക്കിടയിൽ പങ്ക് വെക്കാനുള്ള അനുവാദവും ഇല്ല. ഒരേസമയം തന്നെ ഭക്ഷ്യവിഷബാധ രണ്ട് പേർക്കുമേൽക്കാതിരിക്കാനാകും ഇത്തരം നടപടി കൈകൊണ്ടിട്ടുണ്ടാവുക. ആവശ്യമില്ലെങ്കിൽ കൂടി മറ്റുള്ളവരുടെ ഭക്ഷണം എടുക്കാൻ ശ്രമിക്കുന്നതും കുറ്റകരമാണ്.

ഫ്ലൈറ്റ് അറ്റെൻഡർമാർക്ക് കൈമടക്ക് കൊടുക്കുന്നത്

ഫ്ലൈറ്റ് അറ്റെൻഡർമാർക്ക് കൈമടക്ക് കൊടുക്കുന്നത്

ഫ്ലൈറ്റ് അറ്റെൻഡർമാർക്ക് ടിപ്പ് കൊടുക്കാമെന്നുള്ളത് പലർക്കും അറിയില്ല. ഒന്ന് കൊടുത്തു നോക്കൂ അവർക്കത് സന്തോഷമാണെന്ന് മാത്രമല്ല തുടർന്നങ്ങോട്ടുള്ള യാത്രയിൽ ഭക്ഷണ സാധനങ്ങളോ, പാനീയങ്ങളോ സൗജന്യമായി ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. യാത്രാമധ്യേ നിങ്ങൾ ചോക്ക്‌ലേറ്റോ, മധുരപലഹാരങ്ങളോ ഫ്ളൈറ്റ് ക്രൂവിന് നൽകുകയാണെങ്കിൽ നിങ്ങൾക്ക് രാജകീയമായ പരിഗണനയായിരിക്കും യാത്രയിലുടനീളം ലഭിക്കുക. എന്നാലിതൊന്ന് പരീക്ഷിച്ചിക്കുന്നതിൽ തെറ്റില്ല.

വളർത്തു മൃഗവുമായി പറക്കുമ്പോൾ

വളർത്തു മൃഗവുമായി പറക്കുമ്പോൾ

നിങ്ങളുടെ വളർത്തുമൃഗങ്ങളുടെ സുരക്ഷയ്ക്കുള്ള എല്ലാ നടപടികളും അധികൃതർ നടപ്പാക്കുമെങ്കിലും ചില കാര്യങ്ങളിൽ അവർ ശ്രദ്ധപുലർത്തുന്നില്ല. ഉദാഹരണത്തിന് റാമ്പിൽ നിന്നുള്ള ശബ്ദം. ഈ ഭാഗത്ത് ജോലിചെയ്യുന്നയാൾക്കാർ ഇയർ പ്രോട്ടെക്ഷൻ ഉപയോഗിക്കാതെ തൊഴിലിൽ ഏർപ്പെടാറില്ല. അപ്പോൾ പിന്നെ നിങ്ങളുടെ പെറ്റുകളുടെ കാര്യമൊന്നോർത്തു നോക്കൂ. നിങ്ങളുടെ വളർത്തു മൃഗവുമായി പറക്കുമ്പോൾ ഒന്നാലോചിക്കേണ്ടിയിരിക്കുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യിച്ച് ഫ്ലൈറ്റ് അറ്റെൻഡർമാർ ചെയ്യുന്നതെന്ത്

ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യിച്ച് ഫ്ലൈറ്റ് അറ്റെൻഡർമാർ ചെയ്യുന്നതെന്ത്

യാത്രക്കാരോട് ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ പറഞ്ഞ് മറ്റുള്ള ഫ്ലൈറ്റ് ജോലിക്കാർ മോബൈൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.

ഇടിമിന്നലുപ്പോൾ

ഇടിമിന്നലുപ്പോൾ

ഇടിമിന്നൽ സമയത്ത് ഫ്ലൈറ്റിന്റെ ഗതാഗതത്തിൽ തടസം നേരിടുന്നത് പതിവാണ്. എന്നാൽ ചില യാത്രക്കാർ പ്രകോപിതരായി ഫ്ലൈറ്റ് ജോലിക്കാരുടെ നേർക്ക് തിരിയാറുണ്ട്. ഇത്തരത്തിൽ പെരുമാറുന്നവരുടെ പേരിൽ പിഴയിടാനും, വേണ്ട നടപടികൾ കൈക്കോള്ളാനുമുള്ള അധികാരം ഫ്ലൈറ്റ് ക്യാപ്റ്റനുണ്ടെന്ന് ഓർക്കുക.

കുടിവെള്ളമുപയോഗിക്കുമ്പോൾ സൂക്ഷിക്കുക

കുടിവെള്ളമുപയോഗിക്കുമ്പോൾ സൂക്ഷിക്കുക

കുപ്പികളിലാക്കി സീൽ ചെയ്ത് കൊണ്ടുവരുന്ന വെള്ളമല്ലാതെ കുടിക്കാൻ ഉപയോഗിക്കരുത്. ടോയലറ്റ് ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന വൃത്തിഹീനമായ വെള്ളമായിരിക്കും ഫ്ലൈറ്റുകളുടെ ടാങ്കിൽ നിറക്കുന്നത്. അതിനാൽ ബോട്ടിലല്ലാതെ ലഭിക്കുന്ന കുടിവെള്ളം ഉപയോഗിക്കരുതെന്ന് ഓർമ്മിപ്പിക്കുന്നു.

ചായ, കാപ്പി എന്നിവ ഒഴിവാക്കുക

ചായ, കാപ്പി എന്നിവ ഒഴിവാക്കുക

ഫ്ലൈറ്റിൽ നൽകുന്ന ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ പരമാവധി ഒഴിവാക്കുക. ഫ്ലൈറ്റിലുള്ള വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ എപ്പോഴും വ‍ൃത്തിയാക്കണമെന്നില്ല.

ലാവെട്ടറി ലോക്കുകൾ

ലാവെട്ടറി ലോക്കുകൾ

പുറത്ത് നിന്നും ലാവെട്ടറി ഡോറുകൾ തുറക്കാമെന്ന് പലർക്കും അറിയില്ല. നോ സ്മോക്കിംഗ് ബാഡ്‌ജിന്റെ പിന്നിലായുള്ള ബോൾട്ട് നീക്കിയാൽ ഡോർ തുറക്കാവുന്നതാണ്.

 ലഗേജുകൾ ലോക്ക് ചെയ്ത് വെക്കാൻ ശ്രദ്ധിക്കുക

ലഗേജുകൾ ലോക്ക് ചെയ്ത് വെക്കാൻ ശ്രദ്ധിക്കുക

ലഗേജുകൾ ചെക്കിംഗിനായി നൽകുമ്പോൾ ടിഎസ്എ അംഗീകരാമുള്ള ലോക്കുകൾ ഉപയോഗിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ചെക്കിംഗ് സമയത്ത് ആർക്ക് വേണമെങ്കിലും ബാഗ് തുറക്കാം എന്നതിനാലാണ്.

ഹാർഡ് ലാന്റ് ആവശ്യമായി വരുമ്പോൾ

ഹാർഡ് ലാന്റ് ആവശ്യമായി വരുമ്പോൾ

മോശപ്പെട്ട കാലാവസ്ഥയിൽ ഒരു ഹാർഡ് ലാന്റ് ആവശ്യമായിവരുന്ന പക്ഷം പൈലറ്റിന്റെ കഴിവുകേടാണെന്ന് പറഞ്ഞ് കുറ്റപ്പെയുത്തിയിട്ട് കാര്യമില്ല. റൺവെയിൽ വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ ഹാർഡ് ലാന്റിംഗിന്റെ ആവശ്യം വന്നേക്കും.

പൈലറ്റുകൾക്ക് പ്രവൃത്തി പരിചയമുണ്ടാകണമെന്നില്ല

പൈലറ്റുകൾക്ക് പ്രവൃത്തി പരിചയമുണ്ടാകണമെന്നില്ല

ഫ്ലൈറ്റിൽ നിയമിക്കുന്ന എല്ലാ പൈലറ്റുകളും മികച്ച പരിശീലനവും പ്രവൃത്തി പരിചയമുള്ളവരാകണമെന്നില്ല എന്ന പരമാർത്ഥം നാം മനസിലാക്കേണ്ടതുണ്ട്. മിക്കപ്പോഴും പ്ലെയിൻ അപകടങ്ങൾ നടക്കുമ്പാഴാണ് ഈ സത്യങ്ങൾ പുറത്ത് വരുന്നത്.

 ഫ്ലൈറ്റിൽ ശുചിത്വം പാലിക്കുന്നുണ്ടോ

ഫ്ലൈറ്റിൽ ശുചിത്വം പാലിക്കുന്നുണ്ടോ

ഫ്ലൈറ്റിലിൽ ഉപയോഗിക്കുന്ന പില്ലോകളും ഷീറ്റുകളും വേണ്ട രീതിയിൽ ശുചീകരിക്കാതെ ഉപയോഗിച്ചത് തന്നെ മടക്കിവെക്കാറാണ് പതിവെന്നുള്ള ആരോപണമുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നുണ്ടോ

സുരക്ഷ ഉറപ്പാക്കുന്നുണ്ടോ

നിങ്ങളുടെ വിലമതിക്കുന്ന സാധനങ്ങൾ എപ്പോഴും നിങ്ങളുടെ ശ്രദ്ധയിലായിരിക്കണം. ഫ്ലൈറ്റ് അധികൃതർ മികച്ച സുരക്ഷയല്ല നിങ്ങളുടെ ലഗേജുകൾക്ക് നൽകുന്നതെന്ന് ഓർക്കുക.

എൻജിൻ കേടായാലും പ്ലെയിനുകൾക്ക് സഞ്ചരിക്കാം

എൻജിൻ കേടായാലും പ്ലെയിനുകൾക്ക് സഞ്ചരിക്കാം

പ്ലെയിൻ എൻജിൻ തകരാറിലായാലും 42 മൈലുവരെ സഞ്ചരിക്കാൻ കഴിയും.

ആഷ് ട്രെ

ആഷ് ട്രെ

പ്ലെയിനുകളിൽ പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും ലവോറട്ടറിയിൽ ആഷ് ട്രെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പരമാർത്ഥം.

 

കൂടുതല്‍... #വിമാനം #auto facts
English summary
Pilots and flight attendants confess dark secrets about flying

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more