ചുഴലിക്കാറ്റുകൾക്ക് ഇടയിലൂടെ ഒരു വിമാനയാത്ര; വീഡിയോ വൈറൽ

Written By:

ഇന്ന് വിമാനയാത്രകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. തുടരെയുള്ള വിമാനയാത്രകള്‍, ആകാശയാത്രകളോടുള്ള പലരുടെയും കൗതുകം കെടുത്തി എന്നതും യാഥാര്‍ത്ഥ്യം.

To Follow DriveSpark On Facebook, Click The Like Button
ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് ഇടയിലൂടെ ഒരു ആകാശയാത്ര; വീഡിയോ വൈറൽ

എന്നാല്‍ കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നും ചിത്രീകരിച്ച വിമാനത്തിന്റെ ദൃശ്യങ്ങള്‍ ഏതൊരു ആകാശസഞ്ചാരിയെയും ഒന്ന് പിടിച്ച് ഇരുത്തും. മൂന്ന് ഭീമാകരമായ ചുഴലിക്കാറ്റുകള്‍ക്ക് ഇടയിലൂടെ പറക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

Recommended Video
2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് ഇടയിലൂടെ ഒരു ആകാശയാത്ര; വീഡിയോ വൈറൽ

പ്രതികൂല കാലവസ്ഥയില്‍ സുരക്ഷ ലാന്‍ഡിംഗിന് ഇടംഒരുക്കാനുള്ള ശ്രമത്തിനിടെയാണ് ചുഴലിക്കാറ്റിന് മുമ്പില്‍ വിമാനം അകപ്പെടുന്നത്. റഷ്യയിലെ സോചി തീരദേശമേഖലയില്‍ വെച്ചാണ് സംഭവം അരങ്ങേറിയതെന്ന് വീഡിയോ പറയുന്നു.

എന്തായാലും വിമാനം സുരക്ഷിതമായി സോചി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ പകര്‍ത്തിയ ചിത്രങ്ങളും പ്രകൃതിയുടെ രൗദ്രഭാവത്തെ വെളിപ്പെടുത്തുന്നതാണ്.

സമുദ്രത്തില്‍ ഉടലെടുക്കുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 12 ചുഴലിക്കാറ്റുകളാണ് സോചി തീരദേശ മേഖലയില്‍ രൂപംകൊണ്ടതെന്ന് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Plane Attempts To Fly Through Three Tornadoes In Dangerous Storm. Read in Malayalam.
Story first published: Monday, September 4, 2017, 18:26 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark