ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

Written By:

റോഡ് നിയമം എല്ലാവര്‍ക്കും ബാധകമാണ്. അത് ജനങ്ങളായാലും, പൊലീസായാലും, ഭരണകര്‍ത്താക്കളാണെങ്കിലും. പക്ഷെ, റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങളെക്കാള്‍ ഇപ്പോള്‍ വിമുഖത കാണിക്കുന്നത് നിയമപാലകരാണ്.

To Follow DriveSpark On Facebook, Click The Like Button
ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

പലപ്പോഴും റോഡ് നിയമങ്ങള്‍ തെറ്റിച്ചു, അല്ലെങ്കില്‍ റോഡില്‍ നിരുത്തരവാദിത്വം പുലര്‍ത്തി എന്നൊക്കെ ചൂണ്ടിക്കാട്ടി ജനങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന പൊലീസ്, റോഡ് നിയമങ്ങള്‍ പാലിക്കാറുണ്ടോ? ഇത് വെളിവാക്കുന്ന ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

അതിവേഗതയില്‍ വന്നെത്തിയ പൊലീസ് കണ്‍ട്രോള്‍റൂം വാന്‍ മോട്ടോര്‍സൈക്കിളിനെ തെറിപ്പിച്ച് പറപറക്കുന്നതാണ് വീഡിയോ. അപകടം നടന്നാല്‍ കൈയൊഴിഞ്ഞ് പോകുന്ന പൊലീസിന്റെ നടപടി ഞെട്ടലുളവാക്കുന്നു.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

ഞായറാഴ്ച രാവിലെ 11 മണിയോടെ നോയിഡയിലെ സെക്ടര്‍ 11 വെച്ചാണ് അതിദാരുണമായ സംഭവം നടക്കുന്നത്.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

അതിവേഗതയില്‍ എത്തിയ പിസിആര്‍ വാനായ ടോയോട്ട ഇന്നോവ, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് മോട്ടോര്‍സൈക്കിളിന്റെ പിന്‍വശത്ത് വന്നിടിക്കുകയായിരുന്നു.

മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്ന ഇരു യാത്രക്കാരും ഇടിയുടെ ആഘാതത്തില്‍ 10-20 മീറ്ററുകള്‍ അകലെ റോഡിലേക്ക് തെറിച്ച് വീഴുന്നതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

മോട്ടോര്‍ സൈക്കിളിനെ ഇടിച്ച് തെറിപ്പിച്ച ഇന്നോവ, ഒരല്‍പ നിമിഷം കാത്ത് നിന്നതിന് ശേഷം സംഭവ സ്ഥലത്ത് നിന്നും വിട്ടോടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

കോണ്‍സ്റ്റബിളും ഡ്രൈവറും മാത്രമായിരുന്നു ഇന്നോവയില്‍ ഉണ്ടായിരുന്നത്. സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കാര്യങ്ങള്‍ പുറം ലോകമറിയുന്നത്.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

വിന്‍ഡ്ഷീല്‍ഡില്‍ തട്ടിയാണ് റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് തെറിച്ചതെന്ന് തകര്‍ന്ന ഇന്നോവയുടെ ദൃശ്യങ്ങള്‍ സൂചന നല്‍കുന്നു. തകര്‍ന്ന് തരിപ്പണമായ ബോണറ്റും ഇന്നോവയുടെ അമിത വേഗതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

ഗൗതം ബുദ്ധ് നഗറിലേക്ക് നിയോഗിക്കപ്പെട്ട പിസിആര്‍ വാന്‍, 2016 നവംബറില്‍ അഖിലേഷ് യാദവ് പുറത്തിറക്കിയ UP-100 പദ്ധതിയുടെ ഭാഗമാണ്.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗം പൊലീസിന് എത്തിച്ചേരാനുള്ള സംവിധാനമാണ് UP-100. എന്നാല്‍ ഇവിടെ അടിയന്തര സാഹചര്യം നേരിട്ടപ്പോള്‍ വിട്ടോടുന്ന പൊലീസിനെയാണ് കാണാന്‍ കഴിഞ്ഞത്.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

അപകടത്തെ തുടര്‍ന്ന് മോട്ടോര്‍സൈക്കിളില്‍ നിന്നും തെറിച്ച് വീണ യാത്രികരിലേക്ക് ദൃക്‌സാക്ഷികള്‍ ഓടിയടുക്കുന്നതായും വീഡിയോയിലുണ്ട്. ഗുരുതര പരുക്കേറ്റ ഇവരെ മെട്രോ ഹോസ്പിറ്റലിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

റോഡപകടങ്ങളില്‍ ആരും തിരിഞ്ഞ് നോക്കാതെ മരണപ്പെടുന്നവരുടെ എണ്ണം രാജ്യത്ത് കുറയ്ക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീവ്രയത്‌നത്തിനിടെയാണ് നോയിഡയിലെ സംഭവം.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

അപകടത്തില്‍ പരുക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ നിയമക്കുരക്കില്‍ അകപെടരുതെന്ന് കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇടിച്ചതും പോര നിര്‍ത്താതെ കടന്നും കളഞ്ഞു; ബൈക്കിനെ 'കുത്തിമലര്‍ത്തി' പൊലീസ് കാര്‍

കൂടാതെ, ഇത്തരത്തില്‍ സഹായിക്കുന്നവര്‍ക്ക് ദില്ലി സര്‍ക്കാര്‍ 2000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതും അപകടമരണ നിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

English summary
Police patrol car just ignores the bike passengers who got knocked by them. read in malayalam.
Story first published: Wednesday, March 22, 2017, 17:08 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark