ലേലത്തില്‍ മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ വിറ്റത്, 5.82 കോടി രൂപയ്ക്ക്!

Written By:

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ആരു സ്വന്തമാക്കും? മെയ് 12 -ന് കാര്‍ലോകം മുഴുവന്‍ ഉറ്റുനോക്കിയത് മാര്‍പ്പാപ്പ വാഴ്ത്തി അനുഗ്രഹിച്ച ലംബോര്‍ഗിനി ഉറാക്കാനിലേക്കായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അതിവിശിഷ്ടമായ ലംബോര്‍ഗിനി ഉറാക്കാനെ (LP580-2) ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ മാര്‍പ്പാപ്പയ്ക്ക് കാഴ്ചവെച്ചത്.

ലേലത്തില്‍ മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ വിറ്റത് 5.82 കോടി രൂപയ്ക്ക്!

സന്തോഷപൂര്‍വം ഉറാക്കാനെ സ്വീകരിച്ച മാര്‍പ്പാപ്പ, ആറു മാസങ്ങള്‍ക്കിപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സൂപ്പര്‍കാറിനെ ലേലത്തിന് വെയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്രാന്‍സിലെ മൊണ്ടെ കാര്‍ലോയില്‍ തൂവെള്ള നിറത്തിലുള്ള ഉറാക്കാന്‍ ലേലത്തിന് അണിനിരന്നപ്പോള്‍ ലോകം പറഞ്ഞു, 'വാഴ്ത്തപ്പെട്ട ലംബോര്‍ഗിനി അതിമനോഹരം'.

ലേലത്തില്‍ മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ വിറ്റത് 5.82 കോടി രൂപയ്ക്ക്!

എന്തായാലും ലേലത്തില്‍ 'വത്തിക്കാന്‍ എഡിഷന്‍' കാര്‍ വിറ്റുപോയത് 861,575 ഡോളറിന് (ഏകദേശം 5.82 കോടി രൂപ). 2.20 കോടിയ്ക്കും 2.80 കോടി രൂപയ്ക്കുമിടയിലാണ് ഉറാക്കാന് വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചത്.

ലേലത്തില്‍ മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ വിറ്റത് 5.82 കോടി രൂപയ്ക്ക്!

എന്നാല്‍ ബോണറ്റിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കൈയ്യൊപ്പ് ഉറാക്കാന്റെ മൂല്യം രണ്ടിരട്ടിയാക്കി. കാര്‍ വാങ്ങിയത് ആരെന്ന കാര്യം വത്തിക്കാന്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. 'ആഡ് പെര്‍സോണം' എന്നറിയപ്പെടുന്ന ലംബോര്‍ഗിനിയുടെ കസ്റ്റമൈസേഷന്‍ വിഭാഗമാണ് മാര്‍പ്പാപ്പയ്ക്ക് വേണ്ടി പ്രത്യേക ഉറാക്കാനെ ഒരുക്കിയത്.

ലേലത്തില്‍ മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ വിറ്റത് 5.82 കോടി രൂപയ്ക്ക്!

ഉറാക്കാനിലുള്ള സ്വര്‍ണ നിറശൈലിയില്‍ നിന്നുതുടങ്ങും റിയര്‍ വീല്‍ ഡ്രൈവ് കാറിന്റെ വിശേഷങ്ങള്‍. വത്തിക്കാന്‍ പതാകയില്‍ നിന്നും ആശയമുള്‍ക്കൊണ്ട നിറമാണിത്. 3.45 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഉറാക്കാന്‍ റിയര്‍ വീല്‍ ഡ്രൈവിന്റെ എക്‌സ്‌ഷോറൂം വില.

ലേലത്തില്‍ മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ വിറ്റത് 5.82 കോടി രൂപയ്ക്ക്!

5.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V10 എഞ്ചിനാണ് ഉറാക്കാനില്‍. എഞ്ചിന് 572 bhp കരുത്തും 540 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഏഴു സ്പീഡാണ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

ലേലത്തില്‍ മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ വിറ്റത് 5.82 കോടി രൂപയ്ക്ക്!

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ലംബോര്‍ഗിനി ഉറാക്കാന് 3.4 സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 320 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. ഇറാഖിലും ആഫ്രിക്കയിലും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ലേലത്തുകയുടെ വിഹിതം വത്തിക്കാന്‍ വിനിയോഗിക്കും.

ലേലത്തില്‍ മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ വിറ്റത് 5.82 കോടി രൂപയ്ക്ക്!

മുമ്പ് 2013 ല്‍ ഡൈന സൂപ്പര്‍ ഗ്ലൈഡ് മോട്ടോര്‍സൈക്കിളിനെ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി-ഡേവിഡ്സണും മാര്‍പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം ലേലത്തില്‍ 327,000 ഡോളറിനാണ് (ഏകദേശം 2.13 കോടി രൂപ) മോട്ടോര്‍സൈക്കിള്‍ വിറ്റത്.

ലേലത്തില്‍ മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ വിറ്റത് 5.82 കോടി രൂപയ്ക്ക്!

13,000 ഡോളറാണ് (8.49 ലക്ഷം രൂപ) ഡൈന സൂപ്പര്‍ ഗ്ലൈഡിന്റെ യഥാര്‍ത്ഥ വില. ആഗോള കത്തോലിക്ക സഭയുടെ അധിപനായി ചുമതയേറ്റതിന് പിന്നാലെ ഔദ്യോഗിക വാഹനമായ മെര്‍സിഡീസ് പോപ്‌മൊബൈലിനെയും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒഴിവാക്കിയിരുന്നു.

ലേലത്തില്‍ മാര്‍പ്പാപ്പയുടെ ലംബോര്‍ഗിനി ഉറാക്കാന്‍ വിറ്റത് 5.82 കോടി രൂപയ്ക്ക്!

നിലവില്‍ ചെറു ഫിയറ്റ് കാറുകളിലാണ് മാര്‍പ്പാപ്പയുടെ സഞ്ചാരം.

കൂടുതല്‍... #off beat
English summary
The Lamborghini Huracan Gifted To The Pope Is Now Sold. Read in Malayalam.
Story first published: Tuesday, May 15, 2018, 11:09 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark