വിഐപി സംസ്‌കാരം തീരുന്നില്ല; ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ, ദൃശ്യങ്ങൾ പുറത്ത്

Written By:

ഇന്ത്യയിലെ വിഐപി സംസ്‌കാരത്തിന് അറുതി വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഭാഗത്ത് ശ്രമിക്കവെ, മറുഭാഗത്ത് വിഐപി സംസസ്‌കാരത്തെ ഉയര്‍ത്തി പിടിച്ച് ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദ്ദിക്കുന്ന ബിജെപി എംഎല്‍എ ദേശീയശ്രദ്ധ നേടുന്നു.

ടോള്‍ ബൂത്തില്‍ പത്ത് സെക്കന്‍ഡ് കാത്ത് നില്‍ക്കേണ്ടി വന്ന ബിജെപി എംഎല്‍എ രോഷാകുലനായി ടോള്‍ ബൂത്ത് ജീവനക്കാരനെ കടന്ന് കയറി കൈയ്യേറ്റം നടത്തിയതാണ് സംഭവത്തിന് ആധാരം.

സിതാപുറിലെ ബിജെപി എംഎല്‍എ രാകേഷ് രാത്തോറാണ് ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദ്ദിച്ചത്.

മര്‍ദ്ദന രംഗങ്ങള്‍ അടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.

ടോള്‍ ബൂത്തില്‍ പത്ത് സെക്കന്‍ഡോളം താമസം നേരിടേണ്ടി വന്ന രാകേഷ് രാത്തോര്‍ ടോള്‍ ബൂത്ത് ജീവനക്കാരനുമായി ആദ്യം തര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണുണ്ടായത്.

പിന്നാലെ ജീവനക്കാരനെ രാകേഷ് രാത്തോര്‍ കൈയ്യേറ്റം ചെയ്യുന്നതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. രംഗങ്ങൾ അടങ്ങിയ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയ നേതാക്കൾ അടക്കം രാകേഷ് രാത്തോറിന് എതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ്.

ടോള്‍ ബൂത്തില്‍ സ്ഥാപിച്ച ബാരിയര്‍ തള്ളിമാറ്റിയാണ് രാകേഷ് രാത്തോര്‍ ജീവനക്കാരനെ കടന്ന് പിടിച്ച് ആക്രമിച്ചത്.

ബറെയ്‌ലി സമീപമുള്ള ദേശീയപാതയിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. ടോള്‍ ബൂത്ത് കടന്ന് പോകാന്‍ തനിക്കും തന്റെ സംഘത്തിനും ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണ് കൈയ്യേറ്റത്തിലേക്ക് കടന്നത്.

ടോള്‍ നല്‍കാന്‍ രാകേഷ് രാത്തോറിന്റെ സ്റ്റാഫ് വിസമ്മതിച്ചതിനെ തുടര്‍ന്ന് ടോള്‍ ബൂത്ത് ജീവനക്കാരനും സ്റ്റാഫും തമ്മില്‍ വാക്കേറ്റം ആരംഭിക്കുകയായിരുന്നു.

പിന്നാലെ പത്ത് സെക്കന്‍ഡ് കാത്ത് നില്‍ക്കേണ്ടി വന്ന രാകേഷ് രാത്തോര്‍ എംഎല്‍എ രോഷാകുലനായി കടന്നെത്തി ടോള്‍ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, മര്‍ദ്ദന ആരോപണം രാകേഷ് രാത്തോര്‍ നിഷേധിച്ചു. ടോള്‍ബൂത്ത് ജീവനക്കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാവ് താനല്ലെന്ന് രാകേഷ് രാത്തോര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞു.

ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദ്ദിച്ചത് താനല്ല. ബിസ്വയില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് മഹേന്ദ്രയാദവാണ് ജീവനക്കാരനെ മര്‍ദ്ദിച്ചതെന്ന് രാകേഷ് രാത്തോര്‍ വാദിക്കുന്നു.

അടുത്തിടെ ശിവസേന എംഎല്‍എ രവീന്ദ്ര ഗായിക്വാഡും വിമാനത്തിലെ സീറ്റ് വിഷയത്തില്‍ എയര്‍ ഇന്ത്യാ ജീവനക്കാരനെ കൈയ്യേറ്റം ചെയ്തിരുന്നു.

കൂടുതല്‍... #കൗതുകം #off beat
English summary
BJP MLA allegedly trashed toll booth staff, for keeping him wait for ten seconds. Read in Malayalam.
Story first published: Friday, April 21, 2017, 10:44 [IST]
Please Wait while comments are loading...

Latest Photos