റോയല്‍ എന്‍ഫീല്‍ഡിന് പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

By Dijo Jackson

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നു നിരത്തില്‍. എവിടെ ചെന്നാലും കാണാം 'കുടു-കുടു' ശബ്ദവുമായി ബുള്ളറ്റുകള്‍. റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രൗഢ പാരമ്പര്യമാണ് ബുള്ളറ്റുകളുടെ പ്രചാരത്തിന് പിന്നിലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഓരോ മാസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് ബുള്ളറ്റ് വില്‍പന ഇന്ത്യയില്‍ കുതിക്കുകയാണ്.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

പുതിയ 650 സിസി ഇരട്ട സിലിണ്ടര്‍ മോഡലുകള്‍ വരുന്നതോടു കൂടി റോയല്‍ എന്‍ഫീല്‍ഡിനെ പിടിച്ചാല്‍ കിട്ടില്ല. എന്നാല്‍ ഇന്നത്തെ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് ആ പഴയ പ്രതാപമില്ലെന്നു ഒരുവിഭാഗം ബൈക്ക് പ്രേമികള്‍ നിരാശയോടെ ചൂണ്ടിക്കാട്ടുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് പ്രതാപം നഷ്ടപ്പെട്ടെന്ന് പറയാനുള്ള അഞ്ചു കാരണങ്ങള്‍ —

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

പദവിചിഹ്നമല്ല

ഒരുകാലത്ത് ഇന്ത്യയിലെ വിലയേറിയ ബൈക്കുകളുടെ പട്ടികയിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍. ഇക്കാരണത്താല്‍ തന്നെ 'സ്റ്റാറ്റസ് സിമ്പലെന്നവണ്ണം' പലരും ബുള്ളറ്റുകള്‍ വാങ്ങി. പട്ടാളക്കാര്‍ മാത്രം കൊണ്ടുനടക്കാറുള്ള ബുള്ളറ്റ് ഇറയത്ത് നിര്‍ത്തിയിടുന്നത് അന്തസ്സായി കരുതിയിരുന്ന കാലം പോയ്മറഞ്ഞു.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

ഇന്നു ബുള്ളറ്റിനെക്കാള്‍ മികവും വിലയുമുള്ള ഒട്ടനവധി ബൈക്കുകള്‍ വിപണിയിലുണ്ട്. ഇക്കാരണത്താല്‍ സ്റ്റാറ്റസ് സിമ്പലിന് വേണ്ടിയാരും ബുള്ളറ്റ് വാങ്ങുന്നില്ല. പഴയ ബുള്ളറ്റ് ആരാധകരെ ഇതു നിരാശപ്പെടുത്തുന്നു. അതേസമയം ഇടത്തരക്കാരന്റെ വാഹനമായി ബുള്ളറ്റിനെ വിപണിയില്‍ കൊണ്ടുവരാനാണ് റോയല്‍ എന്‍ഫീല്‍ഡിനും താത്പര്യം.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

പതിവ് മുഖമായി മാറി

ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ക്രമാതീതമായാണ് പ്രചാരം. ഓരോ മാസവും വില്‍പന കുതിച്ചുയരുന്നു. നിരത്തില്‍ പുതുതായി ഇറങ്ങുന്ന ബുള്ളറ്റുകള്‍ക്ക് ഇന്നു കൈയ്യും കണക്കുമില്ല. ഇതും പഴയ ബുള്ളറ്റ് ആരാധകരുടെ പരിഭവത്തില്‍പ്പെടും.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

ഇന്ത്യന്‍ നിരത്തുകളിലെ പതിവ് മുഖമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ മാറി. മറ്റുള്ളവരില്‍ നിന്നും 'വേറിട്ടു' നില്‍ക്കാന്‍ ഇനി ബുള്ളറ്റിന് കഴിയില്ല. നിലവില്‍ ഒന്നേകാല്‍ ലക്ഷം രൂപയ്ക്ക് ക്ലാസിക് റെട്രോ മുഖമുള്ള മറ്റൊരു ബൈക്ക് വിപണിയിലില്ല.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

ഇക്കാരണത്താല്‍ ബുള്ളറ്റ് വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുകയാണ്. മാത്രമല്ല മോഡലുകളുടെ വിശ്വാസ്യതയും നിലവാരവും കമ്പനി മെച്ചപ്പെടുത്തിയതോടു കൂടി പുതുതലമുറ ഒന്നടങ്കം ബുള്ളറ്റ് വാങ്ങാന്‍ താത്പര്യപ്പെടുന്നു.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

പ്രൗഢി നഷ്ടപ്പെട്ടു

'ഇതൊന്നും നിനക്ക് ഓടിക്കാന്‍ പറ്റില്ല. ഗിയര്‍ വലതു സൈഡിലാണ്, ഓടിക്കാന്‍ കഷ്ടപ്പെടും', റോയല്‍ എന്‍ഫീല്‍ഡിന് കാലങ്ങളായി ലഭിച്ച മുഖവുരയാണിത്. എന്നാല്‍ കാലം മാറി. ബുള്ളറ്റില്‍ ഗിയര്‍ ഇടത്തും ബ്രേക്ക് വലത്തുമായി കമ്പനി നിജപ്പെടുത്തി.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡിന്‍ പഴയ പ്രൗഢി നഷ്ടപ്പെടാന്‍ ഇതില്‍ കൂടുതലെന്തുവേണം? നിരാശയോടെ പഴയ ആരാധകര്‍ ചോദിക്കുന്നു. കഴിഞ്ഞില്ല, കോണ്‍ടാക്ട് ബ്രേക്കര്‍ പോയിന്റുകള്‍ ഇന്നത്തെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനില്ല. പകരം കൂടുതല്‍ ആധുനികമായ ട്രാന്‍സിസ്റ്റര്‍ കോയില്‍ ഇഗ്നീഷന്‍ സംവിധാനമാണ് മോഡലുകളില്‍ കമ്പനി നല്‍കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

AVL എഞ്ചിന്‍ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിന് വഴിമാറി. റോയല്‍ എന്‍ഫീല്‍ഡിന്റെ ഗിയര്‍ബോക്‌സില്‍ ന്യൂട്രല്‍ ഫൈന്‍ഡര്‍ ഇന്നില്ല. അതായത് ആധുനിക ബൈക്കെന്ന വിശേഷണം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് കൈയ്യെത്തും അകലത്തുണ്ട്. പഴയ പ്രൗഢ പാരമ്പര്യം നഷ്ടപ്പെടുത്തുന്നതിന് ആധുനിക ഫീച്ചറുകള്‍ കാരണമാകുന്നെന്ന് പഴയ ബുള്ളറ്റ് ആരാധകര്‍ പറയുന്നു.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

മുഴുവന്‍ യന്ത്ര നിര്‍മ്മിതം

ബുള്ളറ്റിന്റെ ടാങ്കിലൂടെയുള്ള വരയൊഴികെ ബാക്കിയെല്ലാം ഇന്നു യന്ത്ര നിര്‍മ്മിതമാണ്. മുമ്പ് ഇതായിരുന്നില്ല സ്ഥിതി; റോയല്‍ എന്‍ഫീല്‍ഡ് ജീവനക്കാര്‍ രാപ്പകല്‍ അധ്വാനിച്ചാണ് ഓരോ ബുള്ളറ്റിനെയും നിര്‍മ്മിച്ചിരുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

യന്ത്രങ്ങളുടെ ഇടപെടല്‍ പേരിനു മാത്രം. പഴയ ബുള്ളറ്റുകള്‍ അടിക്കടി ബ്രേക്ക് ഡൗണാകാനുള്ള കാരണവുമിതു തന്നെയായിരുന്നു. മദ്രാസ് മോട്ടോര്‍സില്‍ നിന്നും സിദ്ധാര്‍ഥ ലാല്‍ റോയല്‍ എന്‍ഫീല്‍ഡ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ നിര്‍മ്മാണശാല മുഴുവന്‍ യന്ത്രവത്കൃതമാക്കി.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

ഇതോടെ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വിശ്വാസ്യത ഉയര്‍ന്നു. പ്രശ്‌നങ്ങള്‍ കുറഞ്ഞു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം കൂടാനുള്ള നിര്‍ണായക നടപടിയായി ഇതു മാറി.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

ദീര്‍ഘദൂര യാത്രകള്‍ക്ക് ബൈക്കുകള്‍ ഒത്തിരി

200 സിസി ബൈക്കുകള്‍ ആധുനിക പരിവേഷത്തില്‍ വരുന്നതു വരെ ദീര്‍ഘദൂര യാത്രകള്‍ക്ക് ബുള്ളറ്റ് മാത്രമായിരുന്നു ബൈക്ക് പ്രേമികളുടെ ഏക ആശ്രയം. എന്നാല്‍ ഇന്നു കഥമാറി.

റോയല്‍ എന്‍ഫീല്‍ഡിന് ആ പഴയ പ്രതാപമുണ്ടോ? ഇല്ലെന്നു പറയും ഈ അഞ്ചു കാരണങ്ങള്‍

പ്രകടനക്ഷമതയുടെ കാര്യത്തില്‍ 200 ഡ്യൂക്ക് പോലും ബുള്ളറ്റ് 500 -നെ കടത്തിവെട്ടും. 150 കിലോമീറ്റര്‍ വേഗത്തിന് മേലെ കുതിക്കുമ്പോള്‍ കരുത്തന്‍ ബുള്ളറ്റുകള്‍ കിതയ്ക്കുന്നതിന് പലകുറി വിപണി സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ 350 സിസി ബുള്ളറ്റിനെ കമ്മ്യൂട്ടര്‍ ബൈക്കായി പരിഗണിച്ചാല്‍ മതിയെന്നാണ് പഴയ ബുള്ളറ്റ് ആരാധകര്‍ പറയുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #royal enfield #off beat
English summary
Reasons Why Royal Enfield Bullets Have Lost Their Charm. Read in Malayalam.
 
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more