ഇന്ത്യയിൽ ഹിറ്റായിട്ടും യുഎസ് വിപണയിൽ ഫ്ലോപ്പായി Ford Ecosport; കാരണങ്ങൾ

വർധിച്ചുവരുന്ന നഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ പ്രാദേശിക ഉത്പാദനം അവസാനിപ്പിക്കാൻ ഫോർഡ് തീരുമാനിച്ചു. ബ്രാൻഡിന്റെ രാജ്യത്തെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ് ഇക്കോസ്‌പോർട്ട്, എതിരാളികളുടെ പട്ടിക വിപുലീകരിക്കുന്നതിനുമുമ്പ് നിരവധി ഉപഭോക്താക്കൾക്കിടയിൽ പ്രീതി പിടിച്ചുപറ്റിയ മോഡലാണിത്.

ഇന്ത്യയിൽ ഹിറ്റായിട്ടും യുഎസ് വിപണയിൽ ഫ്ലോപ്പായി Ford Ecosport; കാരണങ്ങൾ

2013 -ൽ ഇന്ത്യയിൽ പ്രവേശിച്ച ഇക്കോസ്പോർട്ടിനെ, അമേരിക്കൻ കാർ ഭീമൻ 2016 -ലാണ് തങ്ങളുടെ ഹോം മാർക്കറ്റിലേക്ക് കൊണ്ടുപോയത്. എന്നാൽ അതിനുശേഷം അഞ്ച് വർഷത്തിനുള്ളിൽ, കാറിന് അത്രയധികം ജനപ്രീതി ലഭിച്ചിട്ടില്ലെന്നും, യുഎസിൽ വിപണിയിൽ നിന്ന് വാഹനം നിർമ്മാതാക്കൾ പുൻവലിക്കുകയാണെന്നും ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ ഹിറ്റായിട്ടും യുഎസ് വിപണയിൽ ഫ്ലോപ്പായി Ford Ecosport; കാരണങ്ങൾ

ഇറക്കുമതി റൂട്ടിലൂടെ മാത്രം രാജ്യത്ത് ഹൈ-എൻഡ് കാറുകൾ ഓഫർ ചെയ്യൂ എന്ന് ഫോർഡ് ഇന്ത്യ ഇതിനകം പ്രസ്ഥാവിച്ചിട്ടുണ്ട്. ഇക്കോസ്‌പോർട്ട് പോലുള്ള കാറുകളുടെ പെട്ടിയിൽ ആണി അടിച്ചുകൊണ്ടാണ് കമ്പനിയുടെ ഈ പ്രസ്താവന എന്നാണ് ജനങ്ങളുടെ അഭിപ്രായം.

ഇന്ത്യയിൽ ഹിറ്റായിട്ടും യുഎസ് വിപണയിൽ ഫ്ലോപ്പായി Ford Ecosport; കാരണങ്ങൾ

യുഎസ് ഉപഭോക്താക്കൾക്കായി ഉദ്ദേശിച്ചിട്ടുള്ള ഉൽപ്പന്ന കാറ്റലോഗിൽ നിന്നും ചെറു എസ്‌യുവി നീക്കം ചെയ്യപ്പെടും. ഇന്ത്യൻ ഉൽപാദന സൗകര്യങ്ങളിൽ നിന്നാണ് യുഎസിലേക്ക് യൂണിറ്റുകൾ വിതരണം ചെയ്തിരുത്, ഡിട്രോയിറ്റ് ഫ്രീ പ്രസ് അനുസരിച്ച്, ഇവിടെ കാർ 2022 പകുതി വരെ ലഭ്യമാണ്.

ഇന്ത്യയിൽ ഹിറ്റായിട്ടും യുഎസ് വിപണയിൽ ഫ്ലോപ്പായി Ford Ecosport; കാരണങ്ങൾ

തെരഞ്ഞെടുത്ത യൂറോപ്യൻ വിപണികളിലും ഇക്കോസ്പോർട്ട് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇവിടെ യൂണിറ്റുകൾ വരുന്നത് റൊമാനിയയിലെ പ്ലാന്റിൽ നിന്നാണ്. ഇക്കോസ്പോർട്ട് ഇവിടെ ബിസിനസിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ഹിറ്റായിട്ടും യുഎസ് വിപണയിൽ ഫ്ലോപ്പായി Ford Ecosport; കാരണങ്ങൾ

എന്തുകൊണ്ടാണ് ഇക്കോസ്പോർട്ടിന് അമേരിക്കൻ ഉപഭോക്താക്കളുമായി കണക്ട് ചെയ്യാൻ കഴിയാഞ്ഞത്? പ്രത്യേകിച്ചും ഹ്യുണ്ടായി വെന്യൂ കോംപാക്ട് എസ്‌യുവി പോലും മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിൽ എന്താണ് സംഭവിച്ചത്?

ഇന്ത്യയിൽ ഹിറ്റായിട്ടും യുഎസ് വിപണയിൽ ഫ്ലോപ്പായി Ford Ecosport; കാരണങ്ങൾ

അമേരിക്കക്കാർ ഫോർഡിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവർ ഒരു ശക്തമായ റോഡ് സാന്നിധ്യവും ഒരുപക്ഷേ വലിയ അളവുകളുമുള്ള ഒരു വാഹനമാവും മനസ്സിൽ. ബ്രോങ്കോ എന്നത് വിപണിയിലുള്ള ഏറ്റവും വലിയ ഫോർഡ് ആയിരിക്കില്ല, പക്ഷേ അതിന്റെ അഗ്രസ്സീവ് സ്റ്റൈലിംഗാണ് വാഹനത്തെ ഹിറ്റാക്കിയത്.

ഇന്ത്യയിൽ ഹിറ്റായിട്ടും യുഎസ് വിപണയിൽ ഫ്ലോപ്പായി Ford Ecosport; കാരണങ്ങൾ

ഓഗസ്റ്റ് മാസത്തിൽ 32,697 യൂണിറ്റ് ഇക്കോസ്പോർട്ടിനെ ഫോർഡ് വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഓഗസ്റ്റിലെ യുഎസ് വിൽപ്പന കണക്കുകളിൽ നിന്ന് 22.3 ശതമാനം കുറവാണിത്. തികച്ചും വിപരീതമായി, ബ്രോങ്കോ ഒരു ക്ഷീണവുമേൽക്കാതെ മുന്നോട്ട് പോവുകയാണ്.

ഇന്ത്യയിൽ ഹിറ്റായിട്ടും യുഎസ് വിപണയിൽ ഫ്ലോപ്പായി Ford Ecosport; കാരണങ്ങൾ

ഇക്കോസ്പോർട്ടിലെ സ്റ്റൈലിംഗ് യുഎസ് ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്നതല്ലെന്ന് വിശ്വസിക്കാനും കാരണങ്ങളുണ്ട്. കാറിന്റെ പിൻസീറ്റ് സ്പെയ്സിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ഇന്ത്യയിൽ ഹിറ്റായിട്ടും യുഎസ് വിപണയിൽ ഫ്ലോപ്പായി Ford Ecosport; കാരണങ്ങൾ

സാധ്യമായ ഈ പോരായ്മകളെല്ലാം മാറ്റിനിർത്തിയാൽ, ഫോർഡ് ഇക്കോസ്പോർട്ട് ഡ്രൈവ് ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച കാറുകളിലൊന്നായിരുന്നുവെന്നത് നിഷേധിക്കാനാവില്ല. ബ്രോങ്കോയേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന മാവെറിക് പിക്കപ്പിന് മുൻഗണന നൽകാൻ ഫോർഡ് നോക്കുന്നതിനാൽ ഇത് മതിയായ കാരണമായിരിക്കില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Reasons for decilne of popularity for ford ecosport in us
Story first published: Monday, September 13, 2021, 19:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X