മഹീന്ദ്രയ്ക്കായി ആവശ്യക്കാര്‍ ഏറുന്നു; മഹീന്ദ്രയെ തെരഞ്ഞെടുക്കാനുള്ള പത്ത് കാരണങ്ങള്‍

Written By:

മഹീന്ദ്രയുടെ എസ്‌യുവികള്‍ കാഴ്ചയില്‍ അതിഗംഭീരമാണെന്ന അഭിപ്രായം കുറവായിരിക്കും. എന്നാല്‍ വിപണിയില്‍ മഹീന്ദ്ര കാറുകള്‍ക്കും എസ്‌യുവികള്‍ക്കും ഉപഭോക്താക്കള്‍ ഏറുകയാണ്. മഹീന്ദ്ര എസ്‌യുവികള്‍ വാങ്ങാനുള്ള ചില കാരണങ്ങള്‍ പരിശോധിക്കാം —

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

ഏത് കുന്നും മലയും താണ്ടും

ഇതിന് ഉത്തമ ഉദ്ദാഹരണമാണ് ബൊലേറോ. നാട്ടിന്‍ പുറത്തെ പൊട്ടി പൊളിഞ്ഞ റോഡ് മുതല്‍ ഹൈറേഞ്ച് കുന്നുകള്‍ വരെ താണ്ടുന്നതില്‍ മഹീന്ദ്രയുടെ ബൊലേറോ കേമനാണ്. കുറഞ്ഞ മെയിന്റനന്‍സില്‍ എത്തുന്ന ബൊലേറോയ്ക്ക്, വഴി ഒരു തടസ്സമേയല്ല.

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

വിശ്വാസ്യത

മഹീന്ദ്രയുടെ വിശ്വാസ്യതയ്ക്കുള്ള പ്രമുഖ ഉദ്ദാഹരണമാണ് ബൊലേറോ. മേല്‍ സൂചിപ്പിച്ചത് പോലെ ഏത് കഠിന പ്രതലവും താണ്ടുന്നതിനിടെ ബൊലേറോയും സ്‌കോര്‍പിയോയും തങ്ങളെ കൈവെടിയില്ലെന്ന ഉറച്ച വിശ്വാസം ഡ്രൈവര്‍മാര്‍ക്ക് ഇടയിലുമുണ്ട്.

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

ബജറ്റ് വിലയും, റീസെയില്‍ മൂല്യവും

4.49 ലക്ഷം രൂപയ്ക്ക് ഒരു മൈക്രോ എസ്‌യുവി; ഒരു ഇടത്തരം ഹാച്ച്ബാക്കിന്റെ വിലയില്‍ KUV100 മായി കടന്നെത്തിയ മഹീന്ദ്ര, വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു.

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

ഇനി എസ്‌യുവി ശ്രേണിയിലേക്ക് കടന്നാലോ? ബജറ്റില്‍ ഒതുങ്ങുന്ന മൂന്ന് എസ്‌യുവികളാണ് മഹീന്ദ്ര നിരയില്‍ തിളങ്ങി നില്‍ക്കുന്നത്. ഇതിനൊക്കെ പുറമെ മഹീന്ദ്ര നിരയില്‍ നിന്നും താരത്തിളക്കം നേടിയ മറ്റൊരു ബജറ്റ് മോഡലാണ് ബൊലേറോ.

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

റീസെയില്‍ മൂല്യത്തിന്റെ കാര്യത്തിലും മഹീന്ദ്ര മോഡലുകള്‍ ഒട്ടും പിന്നില്‍ അല്ല. ഉദ്ദാഹരണത്തിന്, 2010 സ്‌കോര്‍പിയോയ്ക്ക് ഇന്നും 7 ലക്ഷം രൂപ വരെ വില ലഭിക്കുന്നുണ്ട്.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

പണത്തിനൊത്ത മൂല്യം

മഹീന്ദ്ര മോഡലുകള്‍ പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നു എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. XUV500 ല്‍, ഓള്‍-വീല്‍-ഡ്രൈവ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളെ 15 ലക്ഷം രൂപ വിലയ്ക്ക് അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിക്കുന്നു. വിപണിയില്‍ എതിരാളികള്‍ മഹീന്ദ്രയ്ക്ക് പിന്നിലായി പോകുന്നതിന് കാരണങ്ങളില്‍ ഒന്ന് ഇതാണ്.

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

യൂട്ടിലിറ്റി

ഇന്ത്യന്‍ ഉപഭോക്താക്കള്‍ റിയര്‍-വീല്‍-ഡ്രൈവ്, ഫ്രണ്ട്-വീല്‍-ഡ്രൈവ് എസ്‌യുവികളിലേക്ക് ചേക്കേറുന്നതിന്റെ അടിസ്ഥാനത്തില്‍, വിപണിയില്‍ നിന്നും സമ്പൂര്‍ണ ഓള്‍-വീല്‍-ഡ്രൈവ് എസ്‌യുവികള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണ്.

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

എന്നാല്‍ വിപണിയ്ക്ക് ഒത്ത് മാറാന്‍ മഹീന്ദ്ര ഒരുക്കമല്ലെന്ന് മാത്രം. സ്‌കോര്‍പിയോ 4WD, ബൊലേറോ 4x4, ഥാര്‍ മുതലായ ഒരുപിടി മോഡലുകളെ ഓണ്‍-റോഡ്, ഓഫ്-റോഡ് പ്രേമികള്‍ക്കായി മഹീന്ദ്ര ഒരുക്കുന്നുണ്ട്.

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

വൈവിധ്യമാര്‍ന്ന ഓട്ടോമാറ്റിക് നിര

മഹീന്ദ്ര നിരയില്‍ വൈവിധ്യമാര്‍ന്ന ഓട്ടോമാറ്റിക് വാഹനങ്ങള്‍ അണിനിരക്കുന്നു എന്നതാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ മറ്റൊരു സവിശേഷത. TUV300 പോലുള്ള സബ്‌കോമ്പാക്ട് എസ്‌യുവി മുതല്‍ പൂര്‍ണ എസ്‌യുവികളായ സ്‌കോര്‍പിയോ, XUV500 മോഡലുകളില്‍ വരെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

ഇന്ത്യയില്‍ ഉടനീളമുള്ള വില്‍പന-സര്‍വീസ്

രാജ്യത്തുടനീളം പരന്ന് കിടക്കുന്നതാണ് മഹീന്ദ്രയുടെ സര്‍വീസ് ശൃഖല. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ഒട്ടുമിക്ക ഇന്ത്യന്‍ നഗരങ്ങളിലും മഹീന്ദ്രയുടെ ഡീലര്‍ഷിപ്പ് ശൃഖല സാന്നിധ്യമറിയിക്കുന്നുണ്ട്.

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

ട്രെന്‍ഡിന് ഒത്ത ചുവട് മാറ്റം

വിപണിയുടെ താളത്തിനൊത്ത് കൃത്യസമയത്ത് ചുവട് മാറുന്ന നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. കോമ്പാക്ട് എസ്‌യുവി തരംഗം ഒരുങ്ങുന്നതിന് മുമ്പ് തന്നെ ക്വാണ്ടോയുമായി മഹീന്ദ്ര എത്തിയിരുന്നു.

അതെന്താണ് മഹീന്ദ്രയ്ക്ക് ആവശ്യക്കാര്‍ ഏറുന്നത്? ചില കാരണങ്ങള്‍

പിന്നീട് ക്രോസ്ഓവറുകളിലേക്ക് വിപണിയുടെ ശ്രദ്ധ പതിഞ്ഞതിന് പിന്നാലെ KUV100 മായി മഹീന്ദ്ര വന്നു. 2 ലിറ്റര്‍ എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാലത്ത്, 1.99 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനുമായി കടന്നെത്തിയ മഹീന്ദ്ര ഇതിനുള്ള ഉത്തമ ഉദ്ദാഹരണമാണ്.

കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
Reasons To Buy A Mahindra. Read in Malayalam.
Story first published: Saturday, October 7, 2017, 18:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark