ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍

Written By:

ഇന്ത്യന്‍ വിപണിയില്‍ ടാറ്റയുടെ തലവര മാറ്റിമറിച്ച കാറാണ് ടിയാഗൊ ഹാച്ച്ബാക്ക്. മാരുതി ആള്‍ട്ടോയും റെനോ ക്വിഡും കൈയ്യടക്കിയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയ്ക്ക് തനത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചത് ടിയാഗൊ ഹാച്ച്ബാക്കിലൂടെയാണ്.

ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍

വിപണിയില്‍ അവതരിച്ചിട്ട് നാള്‍ ഒരിത്തിരിയായെങ്കിലും, ടിയാഗൊയ്ക്ക് വേണ്ടിയുള്ള ഉപഭോക്താക്കളുടെ പിടിവലി ഇന്നും കുറഞ്ഞിട്ടില്ല. ടാറ്റ ടിയാഗൊ വാങ്ങാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം —

ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍
  • പണത്തിനൊത്ത മൂല്യം

പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ ടാറ്റ കാറുകള്‍ കേമന്മാരാണ്. എന്നാല്‍ ടിയാഗൊയുടെ കടന്ന് വരവ് ഹാച്ച്ബാക്ക് ശ്രേണിയ്ക്ക് തന്നെ പുതിയ നിര്‍വചനങ്ങള്‍ ചാര്‍ത്തി നല്‍കുകയായിരുന്നു.

ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍

പ്രീമിയം ലുക്കില്‍ ഒരുങ്ങുന്ന ടിയാഗൊ പെട്രോള്‍ പതിപ്പിന്റെ വില ആരംഭിക്കുന്നത്, 3.2 ലക്ഷം രൂപ പ്രൈസ് ടാഗിലാണ്. യഥാര്‍ത്ഥത്തില്‍ മാരുതി ആള്‍ട്ടോ K10, ഹ്യുണ്ടായി ഇയോണ്‍ 1.0 മുതലായ മോഡലുകളെക്കാളും വിലക്കുറവിലാണ് ടാറ്റ ടിയാഗൊ ഒരുങ്ങുന്നത്.

ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍

3.95 ലക്ഷം രൂപ പ്രൈസ് ടാഗില്‍ സാന്നിധ്യമറിയിക്കുന്ന ടിയാഗൊ ഡീസല്‍ പതിപ്പ്, ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഡീസല്‍ ഹാച്ച്ബാക്ക് എന്ന ഖ്യാതി തുടക്കത്തിലെ കയ്യടക്കിയിരുന്നു.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍

ബജറ്റ് വിലയില്‍ ഒത്തിരി ഫീച്ചറുകള്‍ - ഇതാണ് ടിയാഗൊയുടെ പ്രചാരം വര്‍ധിക്കാന്‍ കാരണം. കണക്ട്‌നെക്സ്റ്റ് നാവിഗേഷന്‍, വോയിസ് കണ്‍ട്രോള്‍, 8 സ്പീക്കറുകള്‍ക്ക് ഒപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ നീളുന്നതാണ് ടിയാഗൊയുടെ ഫീച്ചറുകള്‍.

ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍

കൂടാതെ, പ്രീമിയം കാറുകളില്‍ കണ്ട് വരുന്ന മള്‍ട്ടി-ഡ്രൈവ് മോഡുകള്‍ ടിയാഗൊയിലും ഒരുങ്ങുന്നുണ്ട്. 240 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയും ടാറ്റ ടിയാഗൊയുടെ ഹൈലൈറ്റാണ്.

ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍
  • അഗ്രസീവ് ഡിസൈന്‍

ഒരല്‍പം പ്രീമിയം മുഖമാണ് ടാറ്റ ടിയാഗൊയ്ക്ക്. ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങളെ മാനിച്ച് ടാറ്റ രൂപകല്‍പന ചെയ്ത ആദ്യ കാര്‍ കൂടിയാണ് ടിയാഗൊ ഹാച്ച്ബാക്ക്.

ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍

എസ്‌യുവിയാകാനുള്ള ശ്രമം ടിയാഗൊ നടത്തുന്നില്ലെങ്കിലും, അഗ്രസീവ് ക്യാരക്ടര്‍ ലൈനുകള്‍ മോഡലിൽ ഇടംപിടിക്കുന്നുണ്ട്. റിയര്‍ സ്‌പോയിലറിന് ലഭിച്ച ബ്ലാക് ആക്‌സന്റ്, വലുപ്പമേറിയ ഹെഡ്‌ലാമ്പ്-ടെയില്‍ലാമ്പുകള്‍ എന്നിവ മോഡലിന് സ്‌പോര്‍ടി, ക്ലാസി പരിവേഷങ്ങളും നല്‍കുന്നു.

ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍
  • ഡീസല്‍ കരുത്ത്

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ടിയാഗൊയില്‍ ഉള്‍പ്പെടുന്നത്. ശ്രേണിയില്‍ ഡീസല്‍ പതിപ്പിനെ അവതരിപ്പിക്കുന്ന ആദ്യ നിര്‍മ്മാതാക്കളാണ് ടാറ്റ. നേരത്തെ, സെലറിയോയില്‍ ഡീസല്‍ പതിപ്പിനെ മാരുതി ലഭ്യമാക്കിയിരുന്നെങ്കിലും, പിന്നീട് കമ്പനി നീക്കം പിന്‍വലിച്ചു.

ടാറ്റ ടിയാഗൊ വാങ്ങാനുള്ള നാല് കാരണങ്ങള്‍
  • മികച്ച ഇന്ധനക്ഷമത

ഇന്ധനക്ഷമതയാണ് ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ ഭാവി നിശ്ചയിക്കുന്നത്. ശ്രേണിയില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ് ടിയാഗൊ കാഴ്ചവെക്കുന്നതും. 23.84 കിലോമീറ്ററാണ് ടിയാഗൊ പെട്രോള്‍ പതിപ്പ് നല്‍കുന്ന ഇന്ധനക്ഷമത. 27.28 കിലോമീറ്ററാണ് ടിയാഗൊ ഡീസല്‍ പതിപ്പില്‍ മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമതയും.

English summary
Reasons To Buy Tata Tiago. Read in Malayalam.
Story first published: Tuesday, October 10, 2017, 18:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark