ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

By Dijo Jackson

മഴക്കെടുതിയിലും റെനോ ഷേര്‍പ്പയെ കണ്ടു മുംബൈ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരായി. ഫെറാറിയും ലംബോര്‍ഗിനിയും പോര്‍ഷയും കണ്ടു തഴക്കംവന്ന കണ്ണുകള്‍ക്കാദ്യം ഷേര്‍പ്പയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. റെനോയുടെ ഷേര്‍പ്പ എസ്‌യുവിയെ അറിയില്ലേ? ദേശീയ സുരക്ഷാ സേനയും (NSG) വ്യവസായ സുരക്ഷാ സേനയും (CISF) മാത്രം ഉപയോഗിക്കുന്ന പ്രത്യേക സൈനിക വാഹനം.

ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

പൊതുനിരത്തുകളില്‍ ഷേര്‍പ്പ എസ്‌യുവികള്‍ അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. 2012 പ്രതിരോധ എക്‌സ്‌പോയില്‍ റെനോ കാഴ്ചവെച്ച ഷേര്‍പ്പ ലൈറ്റ് എസ്‌യുവിയാണ് ക്യാമറയ്ക്ക് മുന്നില്‍ പതിഞ്ഞത്. ആര്‍മേര്‍ഡ് പേഴ്‌സണല്‍ കാരിയര്‍ ഗണത്തിലാണ് ഷേര്‍പ്പ് ലൈറ്റ് പെടുക.

ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

ഫ്രഞ്ച് പ്രതിരോധ കമ്പനി റെനോ ട്രക്ക്‌സ് ഡിഫന്‍സാണ് ഷേര്‍പ്പ് ലൈറ്റിന്റെ നിര്‍മ്മാതാക്കള്‍. ഏതു അടിയന്തര സാഹചര്യങ്ങളും മികവോടെ നേരിടാന്‍ ഷേര്‍പ്പകള്‍ക്കുള്ള കഴിവു ലോകപ്രശസ്തമാണ്. യുദ്ധമേഖലകളിലെ സജീവ സാന്നിധ്യമാണ് റെനോ ഷേര്‍പ്പ.

ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

'ആര്‍മേര്‍ഡ്', 'അണ്‍ആര്‍മേര്‍ഡ്' എന്നീ രണ്ടു വകഭേദങ്ങള്‍ മോഡലില്‍ കമ്പനി രൂപകല്‍പന ചെയ്യുന്നുണ്ട്. ആയുധങ്ങള്‍ ഒരുങ്ങുന്ന ആര്‍മേര്‍ഡ് മോഡലാണ് ദേശീയ സുരക്ഷാ സേനയുടെ പക്കലുള്ളത്.

ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

ബാലിസ്റ്റിക്, ഐഇഡി, രാസായുധ ആക്രമണങ്ങളെല്ലാം ചെറുക്കാന്‍ പാകത്തിലാണ് ഷേര്‍പ്പകളും നിര്‍മ്മാണം. അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും എസ്‌യുവിയിലുണ്ട്. ഇന്ധനടാങ്ക് കവചിതമാണ്.

ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

വെണ്ടിയുണ്ട തുളഞ്ഞുകയറാത്ത പുറംചട്ട, പഞ്ചറാകാത്ത ടയറുകള്‍ എന്നിവ ഷേര്‍പ്പ എസ്‌യുവിയുടെ വിശേഷങ്ങളില്‍പ്പെടും. ടയര്‍ പൊട്ടിയാലും ഓടിച്ചു രക്ഷപ്പെടാന്‍ കഴിയുന്ന റിമ്മുകളാണ് എസ്‌യുവി ഉപയോഗിക്കുന്നത്. വിന്‍ഡോകളെല്ലാം ബുള്ളറ്റ് പ്രൂഫാണെന്നു പ്രത്യേകം പറയേണ്ടതില്ല. ഡ്രൈവറുടെ വിന്‍ഡോ മാത്രമാണ് ഒരല്‍പമെങ്കിലും തുറക്കാന്‍ കഴിയുക.

ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

റെനോ ഷേര്‍പ്പയിലുള്ള 4.76 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 215 bhp കരുത്തും 800 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമെ എസ്‌യുവിയിലുള്ളു.

ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

നാലു വീല്‍ ഡ്രൈവ് ട്രാന്‍സ്ഫര്‍ കേസ് മുഖേന എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തും. 2.2 ടണ്‍ ഭാരമുണ്ട് ഷേര്‍പ്പയ്ക്ക്. 2+8 സീറ്റ് ഘടനയില്‍ പത്തു പേര്‍ക്കു വരെ ഷേര്‍പ്പയില്‍ യാത്ര ചെയ്യാം. 11 ടണ്‍ ഭാരം വരെ എസ്‌യുവിക്ക് വഹിക്കാന്‍ കഴിയും.

ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

പൂര്‍ണ്ണ ടാങ്കില്‍ ആയിരം കിലോമീറ്റര്‍ ദൂരമോടാന്‍ കഴിയുന്ന റെനോ ഷേര്‍പ്പയുടെ പരമാവധി വേഗം മണിക്കൂറില്‍ 110 കിലോമീറ്ററാണ്. ഹ്രൈഡ്രോളിക് പവര്‍ സ്റ്റീയറിംഗ് സംവിധാനമാണ് റെനോ ഷേര്‍പ്പയിലുള്ളത്.

ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

5.56 / 7.62 / 12.7 mm ആയുധ സജ്ജീകരണങ്ങള്‍ എസ്‌യുവിയുടെ മേല്‍ക്കൂരയിലുണ്ട്. ദേശീയ സുരക്ഷാ സേനയാണ് ഷേര്‍പ്പകള്‍ ഉപയോഗിക്കുന്നതെങ്കിലും ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ് ഇന്ത്യയില്‍ എസ്‌യുവിയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍.

ഭീകരനാണ്, കൊടുംഭീകരന്‍ — റെനോ ഷേര്‍പ്പയെ കണ്ടു നടുങ്ങി മുംബൈ

ഷേര്‍പ്പകളെ ദില്ലി സര്‍ക്കാരാണ് ആദ്യം വാങ്ങിയതെങ്കിലും പിന്നീട് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് മോഡലുകളുടെ ഉടമസ്ഥത കൈമാറുകയായിരുന്നു.

Image Source: Facebook

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Renault Sherpa Caught On Public Road. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X