ഹൈവേയില്‍ 'ആളില്ലാ മോട്ടോര്‍സൈക്കിള്‍'; വീഡിയോ വൈറല്‍

Written By:

ആളില്ലാ വിമാനവും, സെല്‍ഫ് ഡ്രൈവിംഗ് കാറുകളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ആളില്ലാ മോട്ടോര്‍സൈക്കിള്‍ എന്ന് സങ്കല്‍പിക്കാന്‍ സാധിക്കുമോ?

ഹൈവേയില്‍ 'ആളില്ലാ മോട്ടോര്‍സൈക്കിള്‍'; വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസം പാരിസില്‍ ആളില്ലാ മോട്ടോര്‍സൈക്കിള്‍ പ്രത്യക്ഷപ്പെട്ടത് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ഹൈവെയിലൂടെ കുതിച്ച് പായുന്ന ആളില്ലാ മോട്ടോര്‍സൈക്കിളിന്റെ ദൃശ്യങ്ങള്‍ ആരെയും അതിശയിപ്പിക്കും.

ഹൈവേയില്‍ 'ആളില്ലാ മോട്ടോര്‍സൈക്കിള്‍'; വീഡിയോ വൈറല്‍

പുതിയ എന്തെങ്കിലും സാങ്കേതികതയാണോ ഇത്? ആദ്യമുയര്‍ന്ന ചോദ്യമിതാണ്. എന്തായാലും ആളില്ലാ മോട്ടോര്‍സൈക്കിളിന്റെ ചുരുളും പൊടുന്നനെ തന്നെ പുറത്ത് വന്നു.

ഹൈവേയില്‍ 'ആളില്ലാ മോട്ടോര്‍സൈക്കിള്‍'; വീഡിയോ വൈറല്‍

നിമിഷങ്ങള്‍ക്ക് മുമ്പ്, നടന്ന അപകടത്തില്‍ റൈഡര്‍ മോട്ടോര്‍സൈക്കിളില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നു. റൈഡര്‍ വീണെങ്കിലും, മോട്ടോര്‍സൈക്കിള്‍ റൈഡ് തുടര്‍ന്നു.

ഹൈവേയില്‍ 'ആളില്ലാ മോട്ടോര്‍സൈക്കിള്‍'; വീഡിയോ വൈറല്‍

അപകടത്തില്‍ 20 വയസ്സുകാരന്‍ റൈഡറുടെ കൈ ഒടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തിന് പിന്നാലെ മോട്ടോര്‍സൈക്കിളിനെ തേടി റൈഡറും അപകട കാരണക്കാരനായ കാര്‍ ഡ്രൈവറും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ഇതിന് ശേഷം കാര്‍ ഡ്രൈവര്‍ തന്നെയാണ് റൈഡറെ ആശുപത്രിയിലെത്തിച്ചതും.

മണിക്കൂറുകള്‍ക്ക് ശേഷം, രണ്ട് കിലോമീറ്ററോളം അകലെ വെച്ച് ഗോസ്റ്റ് മോട്ടോര്‍സൈക്കിളിനെ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

ഹൈവേയില്‍ 'ആളില്ലാ മോട്ടോര്‍സൈക്കിള്‍'; വീഡിയോ വൈറല്‍

എങ്ങനെ സാധിക്കുന്നു?

ക്രൂയിസ് കണ്‍ട്രോളുമായാണ് ഇന്ന് ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ എത്തുന്നത്.

ഹൈവേയില്‍ 'ആളില്ലാ മോട്ടോര്‍സൈക്കിള്‍'; വീഡിയോ വൈറല്‍

ആക്‌സിലറേഷന്‍ നല്‍കാതെ റോഡില്‍ റൈഡ് ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് ക്രൂയിസ് കണ്‍ട്രോള്‍. ക്രൂയിസ് കണ്‍ട്രോള്‍ മുഖേന 600 മീറ്റര്‍ വരെയാണ് സാധാരണ ഗതിയില്‍ റൈഡ് ചെയ്യാന്‍ സാധിക്കുക. പക്ഷെ, പാരിസ് സംഭവത്തില്‍ മോട്ടോര്‍സൈക്കിള്‍ ഇത്രയധികം ദൂരം റൈഡറില്ലാതെ പിന്നിട്ടത് അത്ഭുതമാണ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Watch A 'Ghost' Motorcycle Freaking Out Motorists On A Highway. Read in Malayalam.
Story first published: Thursday, June 15, 2017, 10:07 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark