തലതിരിഞ്ഞ ലോകത്തിനായി തലകീഴായ കാര്‍

Written By:

എല്ലാം തലകീഴായി കാണാനുള്ള റിക്ക് സള്ളിവന്റെ ശേഷി അപാരമാണ്. ഒരു ഓട്ടോമൊബൈല്‍ ഷോപ്പ് ഉടമയായ ഇദ്ദേഹം തലകീഴായ ഒരു കാര്‍ തന്നെ നിര്‍മിച്ചെടുത്താണ് തന്റെ 'തലതിരിഞ്ഞ' ലോകത്തെ ആവിഷ്‌കരിച്ചത്.

ഒരു ആക്‌സിഡണ്ട് കണ്ടതിനു ശേഷമാണ് സള്ളിവന്‍ തലതിരിഞ്ഞ കാറുണ്ടാക്കാന്‍ തീരുമാനമെടുത്തത്. ആക്‌സിഡണ്ട് നടന്നിടത്ത് മലക്കം മറിഞ്ഞുകിടന്ന കാര്‍ തന്നെയാണ് പ്രചോദനം. സള്ളിവന്റെ കാറിനെപ്പറ്റി അറിയാം താഴെ.

To Follow DriveSpark On Facebook, Click The Like Button
തലതിരിഞ്ഞ ലോകത്തിനായി തലകീഴായ കാര്‍

താളുകളിലൂടെ നീങ്ങുക.

തലതിരിഞ്ഞ ലോകത്തിനായി തലകീഴായ കാര്‍

ആറ് മാസവും ആറായിരം ഡോളറും ചെലവിട്ടാണ് റിക്ക് സള്ളിവന്‍ ഈ തലതിരിഞ്ഞ കാര്‍ നിര്‍മിച്ചെടുത്തത്. 1991 മോഡല്‍ ഫോഡ് റെയ്ഞ്ചര്‍ പിക്കപ്പ് ട്രക്കും 1995 മോഡല്‍ എഫ് 150 പിക്കപ്പ് ട്രക്കും ഉപയോഗിച്ച് നിര്‍മിച്ചെടുത്തതാണിവനെ.

തലതിരിഞ്ഞ ലോകത്തിനായി തലകീഴായ കാര്‍

ഇത്തരം വിചിത്രരൂപങ്ങള്‍ക്ക് പലപ്പോഴും റോഡില്‍ പ്രവേശിക്കാന്‍ അനുവാദം കിട്ടാറില്ല. എന്നാല്‍ സള്ളിവന്റെ കാര്‍ റോഡ് ലീഗലാണ്. എല്ലാ നിയമങ്ങളും പാലിച്ചു തന്നെയാണ് കാര്‍ നിര്‍മിച്ചിട്ടുള്ളത്.

തലതിരിഞ്ഞ ലോകത്തിനായി തലകീഴായ കാര്‍

യുഎസ്സില്‍ ഇല്ലിനോയ്‌സിലെ ക്ലിന്റണിലാണ് ഇദ്ദേഹത്തിന്റെ ഓട്ടോ ഷോപ്പ് സ്ഥിതി ചെയ്യുന്നത്. രണ്ട് വാഹനങ്ങളെ വിദഗ്ധമായി കൂട്ടിച്ചേര്‍ത്താണ് ഈ വിചിത്രവാഹനത്തിന് രൂപം കൊടുത്തത്.

തലതിരിഞ്ഞ ലോകത്തിനായി തലകീഴായ കാര്‍

ഭാര്യ കാത്തിയുമൊന്നിച്ചാണ് സള്ളിവന്‍ വര്‍ക്‌ഷോപ്പ് നടത്തുന്നത്. 'ഫ്‌ലിപ്പോവര്‍' എന്ന് വായിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരു ലൈസന്‍സ് പ്ലേറ്റും ഇങ്ങോര്‍ സംഘടിപ്പിച്ചിട്ടുണ്ട് തന്റെ വാഹനത്തിനായി.

തലതിരിഞ്ഞ ലോകത്തിനായി തലകീഴായ കാര്‍

പലയിടങ്ങളില്‍ നിന്ന് ഘടകഭാഗങ്ങള്‍ എത്തിച്ചാണ് സള്ളിവന്‍ കാറിന്റെ പണി തുടങ്ങിയത്. കാറിന്റെ മുകള്‍വശത്തുള്ളത് എഫ് 150യുടെ ബോഡിയാണ്. താഴെ ഫോഡ് റെയ്ഞ്ചര്‍ പിക്കപ്പിന്റെ ബോഡിയും.

തലതിരിഞ്ഞ ലോകത്തിനായി തലകീഴായ കാര്‍

കാര്‍ നിര്‍മിക്കാനായി ആദ്യം സ്‌കെച്ച് ചെയ്യുകയും മറ്റും ചെയ്തിരുന്നില്ല സള്ളിവന്‍. അതിവിദഗ്ധനായ ഈ പണിക്കാരന്‍ സ്വന്തം മനസ്സിലാണ് കാറിന്റെ രൂപം വരച്ചിട്ടത്. തന്റെ ഉദ്ദേശ്യം എന്താണെന്ന് കാറിന്റെ പണി തീരും വരെ ഭാര്യയോടു പോലും പറഞ്ഞിരുന്നില്ല ഇദ്ദേഹം. അരപ്പണി ആശാത്തിയെ കാണിക്കരുതെന്നാണല്ലോ? ;)

തലതിരിഞ്ഞ ലോകത്തിനായി തലകീഴായ കാര്‍

ജനശ്രദ്ധ പിടിച്ചുപറ്റുക എന്നതാണല്ലോ ഇത്തരം പണികളുടെയെല്ലാം ഉദ്ദേശ്യം. ഈ വാഹനം നിരത്തിലിറങ്ങിയാല്‍ ആളുകളുടെ ഫോട്ടോപിടിത്തം തുടങ്ങുകയായി എന്ന് സാക്ഷ്യപ്പെടുത്തുന്നു സള്ളിവന്‍. ഒരു ദിവസം ഒരു ആയിരം പേരെങ്കിലും ഈ വാഹനത്തിന്റെ ഫോട്ടോ പിടിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

English summary
road legal upside down truck.
Story first published: Thursday, March 26, 2015, 19:16 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark