റോഡിലെ വിവിധ വരകൾ സൂചിപ്പിക്കുന്നതെന്ത്?

റോഡിന്റെ നടുഭാഗത്തായും വശങ്ങളിലും പല വരകളും നാം കാണാറുണ്ട്. ഈ വരകൾ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലരും റോഡ് മാർക്കിംഗുകൾ എന്തിനാണെന്ന് മനസിലാക്കാതെ തന്നെയാണ് വാഹനങ്ങളോടിക്കുന്നത്.

അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്

റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കി ഡ്രൈവർമാർക്ക് അതനുസരിച്ച പ്രവർത്തിക്കാനാണ് റോഡ് മാർക്കിംഗുകൾ നൽകുന്നത്. മാത്രമല്ല കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷിതമായി റോഡുപയോഗിക്കാനും ഇത് സഹായകമാകുന്നു. മഞ്ഞ, വെള്ള, കറുപ്പ് എന്നീ റോഡ് വരകൾ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നോക്കാം.

ഇടവിട്ടുള്ള വെള്ളവര

ഇടവിട്ടുള്ള വെള്ളവര

റോഡിന്റെ ഇരുവശങ്ങളിലുമായി ട്രാഫിക്കനെ വേർതിരിക്കുന്നതിനാണ് ഇടവിട്ടുള്ള വെള്ളവര ഉപയോഗിക്കുന്നത്. റോഡിന്റെ ഇടതുഭാഗം ചേർന്ന് വണ്ടിയോടിക്കുന്നതിന് ഡ്രൈവർമാർക്ക് ഈ വര സഹായകമാകും. ഓവർടേക്ക് ചെയ്യുമ്പോൾ വേണമെങ്കിൽ ഈ വര മുറിച്ച കടക്കുകയും ചെയ്യാം.

വശങ്ങളിലുള്ള മഞ്ഞവരകളോടുള്ള തുടർച്ചയായ വെള്ള വരകൾ

വശങ്ങളിലുള്ള മഞ്ഞവരകളോടുള്ള തുടർച്ചയായ വെള്ള വരകൾ

ഇരു വശങ്ങളിലേക്കുമായി ട്രാഫിക്കിനെ വേർതിരിക്കാൻ തുടർച്ചയായുള്ള വെള്ളവരകൾ ഉപയോഗിക്കുന്നു. മാത്രമല്ല റോഡിന്റെ ഇടതുഭാഗം നിലനിർത്തി വാഹനമോടിക്കണമെന്നും ഇത് സൂചിപ്പിക്കുന്നു. ഇവിടങ്ങളിൽ ഓവർടേക്ക് ചെയ്യുന്നതും നിയന്ത്രിതമാക്കിയിട്ടുണ്ട്.

റോഡിന്റെ അറ്റത്തായുള്ള ഒറ്റ വെള്ളവര

റോഡിന്റെ അറ്റത്തായുള്ള ഒറ്റ വെള്ളവര

ഗതാഗതം റോഡിന്റെ രണ്ടറ്റത്തുള്ള വരകൾക്കുള്ളിൽ ഒതുക്കണമെന്നുള്ള സൂചനയാണ് ഈ വെള്ളവരകൾ നൽകുന്നത്. രാത്രികാലങ്ങളിൽ ഈ വരകൾ വ്യക്തമായി കാണുന്നതിന് പ്രത്യേക തരം പെയിന്റോ റിഫ്ളക്റ്ററുകളോ ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഇത് ഡ്രൈവർമാർക്ക് രാത്രിക്കാലങ്ങളിൽ റോഡരിക് മനസിലാക്കുന്നതിനും സഹായകമാണ്.

മഞ്ഞനിറത്തിലുള്ള തുടർച്ചയായ വരയും ഇടവിട്ട വരയും

മഞ്ഞനിറത്തിലുള്ള തുടർച്ചയായ വരയും ഇടവിട്ട വരയും

ഇടവിട്ട വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാനും തുടർച്ചയായ വരയുള്ള വശത്തെ വാഹനങ്ങൾക്ക് മുറിച്ച് കടക്കാനും ഉള്ള അനുവാദമില്ലെന്ന് സൂചിപ്പിക്കുന്ന ലൈനുകളാണിവ.

സീബ്ര ക്രോസിംഗ്

സീബ്ര ക്രോസിംഗ്

കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ്‌മുറിച്ച് കടക്കുന്നതിനാണ് വീതികൂടിയ ഇടവിട്ടുള്ള സീബ്രലൈനുകൾ നൽകിയിട്ടുള്ളത്. സീബ്ര ലൈനുകളിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമെന്നതിനാൽ ഡ്രൈവർമാരും സ്പീഡ് കുറച്ചുവേണം ഇതുവഴി കടന്നുപോകാൻ.

തുടർച്ചയായ മഞ്ഞവര

തുടർച്ചയായ മഞ്ഞവര

തുടർച്ചയായുള്ള മഞ്ഞവരയുള്ള ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നു.

കൂടുതൽ വായിക്കൂ

പറക്കുന്ന ബസും അതിനടയിലൂടെ ഓടുന്ന കാറുകളും; പുത്തൻ ചരിത്രം കുറിച്ച് ചൈന

കൂടുതൽ വായിക്കൂ

ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് റോഡ് ടണൽ നോർവേയിൽ

Most Read Articles

Malayalam
കൂടുതല്‍... #റോഡ് #road
English summary
Road Markings And What They Mean — Adhere For Safety
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X