ഞെട്ടിക്കുന്ന വാർത്ത; ഇന്ത്യൻ റോഡിൽ 3 മിനിറ്റിൽ ഒരു മരണമുറപ്പ്

By Praseetha

ലോകത്തിൽ വെച്ച് പ്രാണഹത്യയ്ക്ക് പേരുകേട്ട ഇന്ത്യൻ റോഡിലെ മരണനിരക്ക് ദിനംപ്രതി പെരുകിവരുന്നു. കഴിഞ്ഞ വർഷത്തെ റോഡപകടങ്ങളുടെ കണക്കുപരിശോധിച്ച് കഴിഞ്ഞാൽ അഞ്ച് ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. ഒരു ദിവസം തന്നെ ഏകദേശം നാനൂറിലധികം ജീവനുകളാണ് റോഡിൽ പൊലിഞ്ഞു പോകുന്നത്. ഓരോ മൂന്ന് മിനിറ്റിലും ഒരു മരണമെങ്കിലും സംഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തലുകൾ.

റോഡിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാര്

ഇന്ത്യൻ റോഡുകൾ തീരെ സുരക്ഷിതമല്ലയെന്ന വസ്തുതയാണ് ഈ മരണ നിരക്കുകൾ സൂചിപ്പിക്കുന്നത്. 2020ഓടുകൂടി മരണനിരക്കുകൾ നേർപകുതിയാക്കാമെന്ന് ഇന്ത്യൻ ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കാരിയുടെ പ്രഖ്യാപനത്തിനിടെയാണ് വർധനവ് സംബന്ധിച്ച കണക്കുവിവരങ്ങൾ പുറത്തുവരുന്നത്.

ഞെട്ടിക്കുന്ന വാർത്ത; ഇന്ത്യൻ റോഡിൽ 3 മിനിറ്റിൽ ഒരു മരണമുറപ്പ്

പോലീസ് റെക്കോർഡിലെ കണക്ക് പ്രകാരം ഉത്തർപ്രദേശ് (17,666), തമിഴ്‌നാട് (15,642), മഹാരാഷ്ട്ര (13,212) കർണാടക (10,856), രാജസ്ഥാൻ (10,510) എന്നിങ്ങനെയുള്ള മരണനിരക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഞെട്ടിക്കുന്ന വാർത്ത; ഇന്ത്യൻ റോഡിൽ 3 മിനിറ്റിൽ ഒരു മരണമുറപ്പ്

2014ൽ മരണനിരക്ക് 4.89 ലക്ഷമായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷമത് അഞ്ച് ലക്ഷമായി വർധിക്കുകയാണ് ചെയ്തത്.

ഞെട്ടിക്കുന്ന വാർത്ത; ഇന്ത്യൻ റോഡിൽ 3 മിനിറ്റിൽ ഒരു മരണമുറപ്പ്

കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ റോഡ് സുരക്ഷാ നടപടികളിൽ വന്ന അനാസ്ഥയാണ് മരണനിരക്കുകൾ വർധിക്കുന്നതിലുള്ള കാരണമായി ചൂണ്ടികാണിക്കുന്നത്.

ഞെട്ടിക്കുന്ന വാർത്ത; ഇന്ത്യൻ റോഡിൽ 3 മിനിറ്റിൽ ഒരു മരണമുറപ്പ്

ഇതേതുടർന്ന് റോഡ് സുരക്ഷയ്ക്കായി സുപ്രീം കോടതി പ്രത്യേക പാനലുകൾ രൂപീകരിച്ചിട്ടുണ്ട്.

ഞെട്ടിക്കുന്ന വാർത്ത; ഇന്ത്യൻ റോഡിൽ 3 മിനിറ്റിൽ ഒരു മരണമുറപ്പ്

എന്തോക്കെ നടപടികൾ കൈക്കൊണ്ടാലും മരണ നിരക്ക് കുറയ്ക്കുന്നതിൽ ഒരു അനുകൂലമായിട്ടുള്ള ഫലമല്ല ഇതുവരെ ലഭിച്ചിരുന്നത്.

ഞെട്ടിക്കുന്ന വാർത്ത; ഇന്ത്യൻ റോഡിൽ 3 മിനിറ്റിൽ ഒരു മരണമുറപ്പ്

ഈ വർഷമെങ്കിലും റോഡപകടങ്ങളും മരണങ്ങളും ഒരുപരിധി വരെ കുറയ്ക്കാൻ കഴിയുമെന്ന് പ്രതിക്ഷിക്കാം.

കൂടുതൽ വായിക്കൂ

ടയറുകൾ അപകടകാരികൾ ആകുന്നതെപ്പോൾ എങ്ങനെ

കൂടുതൽ വായിക്കൂ

ബൈക്കുകളെ പ്രയണിച്ചു ഒടുവിൽ ബൈക്ക് തന്നെ അന്തകനായി

കൂടുതൽ വായിക്കൂ

എന്തുകൊണ്ടാണ് റോഡുകളിൽ വർഷത്തിൽ 140,000 പേർ കൊല്ലപ്പെടുന്നത്

Most Read Articles

Malayalam
കൂടുതല്‍... #റോഡ് #road
English summary
Road Deaths In India Increase; Read Now & Voice Your Opinion!
Story first published: Saturday, April 23, 2016, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X