തിളങ്ങുന്ന റോഡുകൾ ഉള്ളപ്പോൾ എന്തിന് തെരുവുവിളക്കുകൾ?

Written By:

തെരുവുവിളക്കുകൾക്ക് വൈദ്യുതി ചിലവേറയാണെന്ന് മാത്രമല്ല കേടുവന്നാൽ എത്രനാൾ ഇരുട്ടിൽക്കഴിയണമെന്നതിനും ഒരു നിശ്ചയമില്ല. അതിനൊരു മറുപടിയായി മെക്സികോയിലെ സാൻ നികോളാസ് ഹിഡാൽഗോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ശാസ്ത്രജ്ഞർ പുതിയ സാങ്കേതികതയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു.

ട്രാഫിക് ലൈറ്റുകൾ നിലവിൽ വന്നിട്ട് 100 വർഷം

പകൽ സമയത്ത് സൗരോർജ്ജം സംഭരിച്ച് രാത്രികാലങ്ങളിൽ പ്രകാശിക്കുന്ന പ്രത്യേകതരം സിമെന്റാണ് പുതിയ കണ്ടുപിടുത്തം. റോഡുകളിലുടനീളമായി ഈ സിമന്റ് പതിച്ചാൽ ഇരുട്ടിലും റോഡുകൾ തിളങ്ങും. തെരുവു വിളക്കുകൾ ഇല്ലെങ്കിൽ കൂടി വ്യക്തതയോടെ വണ്ടിയോടിക്കുകയുമാകാം. ഇതുവഴി ഭാവിയിലെ തലമുറകളാൾക്കായി അല്പം വൈദ്യുതിയെങ്കിലും മിച്ചം വെയ്ക്കാം.

To Follow DriveSpark On Facebook, Click The Like Button
റോഡുകൾ തന്നെ സ്വയം തിളങ്ങുമ്പോൾ എന്തിന് തെരുവുവിളക്കുകൾ?

ഇന്നുകാണുന്ന ഇരുട്ടിൽ പ്രകാശിക്കുന്ന മിക്ക വസ്തുക്കളും പ്ലാസ്റ്റിക്കുകൾ കൊണ്ട് നിർമ്മിച്ചതാണ് മാത്രമല്ല അവ മൂന്ന് വർഷത്തോളമെ നിലനിൽക്കുകയുള്ളൂ എന്നാണ് ഗവേഷകരുടെ അഭിപ്രായം.

റോഡുകൾ തന്നെ സ്വയം തിളങ്ങുമ്പോൾ എന്തിന് തെരുവുവിളക്കുകൾ?

എന്നാൽ ഈ സിമെന്റ് നൂറ് വർഷത്തോളം ഈടുനിൽക്കുകയും ഇതിൽ നിന്നു പ്രസരിക്കുന്ന വെളിച്ചം കാഴ്ചയ്ക്ക് പ്രയാസമുണ്ടാക്കുകയില്ലെന്നുമാണ് ഇവർ അവകാശപ്പെടുന്നത്.

റോഡുകൾ തന്നെ സ്വയം തിളങ്ങുമ്പോൾ എന്തിന് തെരുവുവിളക്കുകൾ?

സിമെന്റിൽ നിന്നും നീല, പച്ച എന്നീ നിറങ്ങളാണ് രാത്രിക്കാലങ്ങളിൽ തെളിഞ്ഞുക്കാണുക.

റോഡുകൾ തന്നെ സ്വയം തിളങ്ങുമ്പോൾ എന്തിന് തെരുവുവിളക്കുകൾ?

സിമെന്റ് പ്രകാശത്തെക്കടത്തിവിടാത്ത അതാര്യമായ വസതുവാണ് ചില പ്രത്യേക മിശ്രിതത്താൽ ജെൽ രൂപത്തിലാക്കിയാണ് സിമെന്റ് നിർമ്മിച്ചിരിക്കുന്നത്.

റോഡുകൾ തന്നെ സ്വയം തിളങ്ങുമ്പോൾ എന്തിന് തെരുവുവിളക്കുകൾ?

ജെൽ രൂപത്തിലുള്ള ഈ സിമെന്റ് പകൽസമയത്ത് സൂര്യപ്രകാശം ആഗിരണം ചെയ്ത് സൗരോർജ്ജമായി സംഭരിച്ച് വയ്ക്കുന്നു. ഫ്ലൂറസെന്റ് വസ്തുക്കൾ അടങ്ങിയതിനാൽ സൗരോർജ്ജമുപയോഗിച്ച് ഇവ സ്വയം പ്രകാശിക്കും.

റോഡുകൾ തന്നെ സ്വയം തിളങ്ങുമ്പോൾ എന്തിന് തെരുവുവിളക്കുകൾ?

ഇന്ത്യൻ തെരുവുകൾ മിക്കപ്പോഴും ഇരുട്ടിലാണ് ഈ സാങ്കേതികത ഇവിടെ എത്തുകയാണെങ്കിൽ പാതി രാത്രിയായാലും വണ്ടിയോടിക്കാം, വൈദ്യുതിയും മിച്ചം.

റോഡുകൾ തന്നെ സ്വയം തിളങ്ങുമ്പോൾ എന്തിന് തെരുവുവിളക്കുകൾ?

ഉടൻ തന്നെ ഇന്ത്യൻ റോഡും തിളങ്ങി തുടങ്ങുമെന്ന് വിശ്വസിക്കാം.

കൂടുതൽ വായിക്കൂ

ഡ്രൈവിംഗ് ആവേശകരമാക്കാൻ മൊബൈൽ ആപ്പുകൾ

കൂടുതൽ വായിക്കൂ

ജാഗ്രത വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

കൂടുതല്‍... #റോഡ് #road
English summary
Turn Off The Street Lights; Solar Powered Cement To Light Up Your Roads
Story first published: Saturday, May 14, 2016, 13:29 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark