പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

Written By:

ഇന്ത്യയിൽ കുണ്ടുംകുഴികളും നിറ‍ഞ്ഞ റോഡുകളിലൊന്ന് അറ്റകുറ്റപണികൾ നടത്തികിട്ടാൻ കാലങ്ങോളം കാക്കണം. അപ്പോഴാണ് പൊട്ടിപൊളിഞ്ഞ റോഡുകൾ സ്വയം നന്നാക്കാൻ കഴിയുന്ന റോഡുമായി ഇന്ത്യൻ വംശജനായ കനേഡിയൻ പ്രൊഫസർ രംഗത്തെത്തിയത്.

To Follow DriveSpark On Facebook, Click The Like Button
പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

ബ്രിട്ടിഷ് കൊളംബിയ സർവ്വകലാശാലയിലെ സിവിൽ എൻഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസറാണ് നാഗ്പൂർ സ്വദേശിയായ നേംകുമാർ ബാന്ത്യ.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

അത്യാധുനിക സാങ്കേതികത ഉപയോഗിച്ച് പ്രത്യേകതം മിശ്രിതങ്ങളും വസ്തുക്കളും ഉപയോഗിച്ചാണ് നേംകുമാർ റോഡ് നിർമിച്ചത്.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി തൊണ്ടേഭാവി ഗ്രാമത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള റോഡുകള്‍ ഇദ്ദേഹം നിർമിച്ചത്.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഈ ഗ്രാമത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന 650 മീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ നിർമാണമാണ് നടത്തിയിരിക്കുന്നത്.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

100 മില്ലിമീറ്റർ കനമുള്ള റോഡിന് സിമന്റ്, ഫ്ളൈആഷ്, ഫൈബര്‍ കൂട്ട് എന്നിവയാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതുമൂലം സിമന്റിന്റെ ഉപയോഗം 60 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതിനാൽ വളരെ ചിലവ് കുറഞ്ഞൊരു രീതി കൂടിയാണിത്.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

ഈ മിശ്രിതത്തിൽ നാനോ കോട്ടിംഗുകളും ഫൈബറുകളും ഉള്ളതിനാൽ വെള്ളം വലിച്ചെടുത്ത് ദീർഘക്കാലം സൂക്ഷിക്കുന്നതിനുള്ള കഴിവുണ്ട്.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

റോഡിൽ എന്നും ഈർപ്പം നിലനിലനിർത്തുന്നതിനാൽ വിള്ളലും കുഴികളുമുണ്ടായാൽ സ്വയം പരിഹരിക്കുന്നതിന് സാധിക്കും. റോഡിലെ ജലാംശം നഷ്ടപ്പെട്ട് വരണ്ടിരിക്കുമ്പോഴാണ് വിള്ളലുകളും പൊട്ടലുകളും ഉണ്ടാകുന്നത്.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

ജലാംശം പിടിച്ചെടുക്കാൻ ശേഷിയുള്ള ഈ പ്രത്യേക ഫൈബറുകൾ ഉള്ളതുക്കാരണം കൊടും ചൂടിലും റോഡിലെ ജലാംശം നഷ്ടപ്പെടുകയില്ല. നാനോ മിശ്രിതമായതിനാൽ റോഡ് പൊട്ടിപൊളിഞ്ഞാലും സ്വയം നേരെയാവുകയും ചെയ്യും എന്നതാണ് ഈ റോഡിന്റെ സവിശേഷത.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

നിലവിലുള്ള ഗ്രാമീണ റോഡുകളുടെ കാലാവധി കുറഞ്ഞത് രണ്ട്, മൂന്ന് വർഷമാണ്. എന്നാൽ ഈ റോഡ് പതിനഞ്ചു വര്‍ഷമെങ്കിലും കേടുകൂടാതെ നിലനിൽക്കുമെന്നാണ് നേംകുമാര്‍ അവകാശപ്പെടുന്നത്.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

സാധാരണ ഗതിയിലുണ്ടാകുന്ന നിര്‍മാണ ചെലവിനേക്കാൾ 30 ശതമാനം കുറവ് ചിലവ് മതി ഈ മിശ്രിതം ഉപയോഗിച്ചുള്ള റോഡ് നിർമാണത്തിന്. കാനഡയിലും ഈ രീതിയിലുള്ള റോഡ് നിര്‍മിക്കാൻ ഒരുങ്ങുകയാണ് നേംകുമാര്‍.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

കർണാടകയിലുണ്ടാക്കിയിട്ടുള്ള ഈ റോഡിന് സമാനമായിട്ടുള്ള റോഡുകൾ ഹരിയാനയിലും മധ്യപ്രദേശിലും നിർമിക്കാനുള്ള പദ്ധതിയിലാണ് നേംകുമാർ.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ!!

ഇതിനായി കേന്ദ്ര റോഡ് മന്ത്രാലയം നേംകുമാറിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. അറ്റകുറ്റ പണികളൊന്നുമില്ലാതെ ദീർഘക്കാലം നിലനിൽക്കുന്ന ഇത്തരം റോഡുകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഉപകാരപ്രദമാണ്.

കൂടുതല്‍... #റോഡ് #road
English summary
IIT Alumnus Uses Radical Technology to Develop Roads That Self-Repair
Story first published: Tuesday, October 18, 2016, 16:01 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark