റോബിന്റെ റെക്കോഡിട്ട പിന്നോട്ടുചാട്ടം

Written By:

മുമ്പോട്ട് ചാടുന്നതാണ് സ്വാഭാവികത. ആരോഗ്യത്തിനും അതാണ് നല്ലത്. എന്നാല്‍ ചിലരെല്ലാം പിന്നോട്ട് ചാടുന്ന പ്രകൃതക്കാരാണ്. എല്ലാവരും ചെയ്യുന്നതിന് വിപരീതമായി ചെയ്താല്‍ മറ്റുള്ളവര്‍ കാണാത്ത ചിലതെല്ലാം കാണാം. ആളുകളുടെ ശ്രദ്ധ കൂടുതല്‍ കിട്ടുകയും ചെയ്യും. ഇത്തവണ റോബ് ഡൈര്‍ഡെക്ക് എന്നയാളാണ് പിന്നോട്ട് ചാടിയത്. ലോകത്തിലെ ഏറ്റവും നീളമേറിയ പിന്‍ചാട്ടം എന്ന നിലയില്‍ അത് ഗിന്നസ് ബുക്കില്‍ കയറി.

ഏറ്റവും വിചിത്രമായ സംഗതി, ഈ റെക്കോര്‍ഡ് സ്ഥാപിച്ച റോബ് ഒരു പ്രഫഷണല്‍ റേസറോ, സ്റ്റണ്ടുകാരനോ അല്ല എന്നതാണ്. ഒരു കാര്‍ നടത്തുന്ന ഏറ്റവും നീളമേറിയ റാംപ് ജംപ് എന്നതാണ് റെക്കോര്‍ഡ്. റെക്കോര്‍ഡ് ചാട്ടത്തിന്റെ ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

റെക്കോഡിട്ട പിന്നോട്ടുചാട്ടം

അമേരിക്കക്കാരനാണ് റോബ് ഡൈര്‍ഡെക്. ഇദ്ദേഹം ടെലിവിഷന്‍ അവതാരകനാണ്. എമ്പത്തിയൊമ്പത് അടി മൂന്നേകാല്‍ ഇഞ്ച് നീളമാണ് ഇദ്ദേഹം കാറിനെ പിന്നോട്ടു ചാടിച്ച് മറികടന്നത്.

റെക്കോഡിട്ട പിന്നോട്ടുചാട്ടം

ഷെവര്‍ലെ സോണിക് ഹാച്ച്ബാക്കാണ് റോബ് തന്റെ പിന്‍ചാട്ടത്തിനായി ഉപയോഗിച്ചത്. ഈ കാര്‍ ഇത്തരം പരിപാടികള്‍ക്കുപയോഗിക്കാറുള്ള ഒന്നല്ല എന്നത് മറ്റൊരു വൈചിത്ര്യം. സോണിക് ഹാച്ച്ബാക്കില്‍ നിരവധി മോഡിഫിക്കേഷനുകള്‍ വരുത്തിയിട്ടുണ്ടെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു.

റെക്കോഡിട്ട പിന്നോട്ടുചാട്ടം

റോബ് ഡൈര്‍ഡെക്ക് ഇതാദ്യമായല്ല സ്റ്റണ്ട് ചെയ്യുന്നത് എന്നുകൂടി പറയേണ്ടതുണ്ട്. 2011ല്‍ നടത്തിയ ഒരു റാംപ് ജംപ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. റാംപില്‍ 360 ഡിഗ്രി മറിയുന്ന ആദ്യത്തെ പഹയനാണിവന്‍. അന്നും ഉപയോഗിച്ചത് സോണിക് ഹാച്ച്ബാക്ക് തന്നെ.

റെക്കോഡിട്ട പിന്നോട്ടുചാട്ടം

സോണിക് ഹാച്ച്ബാക്കിനെത്തന്നെ തന്റെ സ്റ്റണ്ടുകള്‍ക്കായി തെരഞ്ഞെടുക്കുന്നതിന് കൃത്യമായ ന്യായീകരണവും റോബിന്റെ പക്കലുണ്ട്. ആദ്യമായി ചെയ്യുന്ന പണികള്‍ക്കെല്ലാം സോണിക് നല്ലതാണെന്നു പറയുന്നു റോബ്. താന്‍ എപ്പോഴും ഒരു ഷെവര്‍ലെ ആരാധകനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

റെക്കോഡിട്ട പിന്നോട്ടുചാട്ടം

റോബിന്റെ ടെലിവിഷന്‍ റിയാലിറ്റി സീരീസിന്റെ പേര് ഫാന്റസ് ഫാക്ടറി എന്നാണ്. ഈ പരിപാടിയുടെ ഭാഗമായാണ് റോബ് പിന്നോട്ടു ചാടിയത്. റോബിന്റെ ചാട്ടം ഇവിടെ കാണാം.

വീഡിയോ

റോബ് പിന്നോട്ടുചാടിയപ്പോൾ...

English summary
A new Guinness World Record has been set for the "Farthest Reverse Ramp Jump by a Car".
Story first published: Monday, February 17, 2014, 12:59 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark