Just In
- 34 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യയോടു വിടപറഞ്ഞ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍; കൂട്ടത്തില്‍ ഒരു സ്കൂട്ടറും!
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. തുടങ്ങിയത് 1901 ല്‍. നൂറു വര്‍ഷത്തിലേറെയുള്ള പാരമ്പര്യം. അതേസമയം ഇന്ത്യന്‍ മണ്ണില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വേരുകളോടാന് തുടങ്ങിയത് 1955 മുതല്‍. ഇക്കാലയളവില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും വിപണിയില്‍ എത്തിയത് എണ്ണമറ്റ അവതാരങ്ങൾ. ചിലത് ചരിത്രം രചിച്ചു. ചിലത് കാലഘട്ടത്തിന്റെ വെയിലേറ്റു വാടിപ്പോയി.

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും അറിയപ്പെടാതെ പോയ അവതാരങ്ങളും അനവധി. രണ്ടാം ലോകമഹായുദ്ധത്തില്‍ ശത്രുപാളയത്തിലേക്ക് പറന്നിറങ്ങിയ ഫ്ളൈയിംഗ് ഫ്ളീ (Flying Flee) മോട്ടോര്‍സൈക്കിളുകളെ കമ്പനി അനുസ്മരിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്.

ഫ്ളൈയിംഗ് ഫ്ളീയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ലിമിറ്റഡ് എഡിഷന് ക്ലാസിക് 500 പെഗാസസ് വിപണിയില്‍ വന്നുകഴിഞ്ഞു. ഈ അവസരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പിറന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ പരിശോധിക്കാം —

റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറി 175
വര്‍ഷം 1959. റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറിയെന്ന പേര് ആദ്യം മുഴങ്ങി കേട്ടത് ബ്രിട്ടീഷ് വിപണിയില്‍. പിന്നീട് ഇന്ത്യയില്‍ അവതരിച്ച 163 സിസി ഒറ്റ സിലിണ്ടര്‍ ബൈക്കിനെയും കമ്പനി ഇതേ പേരുചൊല്ലി വിളിച്ചു. ജര്‍മ്മന്‍ ബൈക്ക് നിര്‍മ്മാതാക്കളായ സുവെന്‍ഡാപിന്റെ KS175 മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറി 175 ന് അടിസ്ഥാനം.

1984 -ല്‍ സുവെന്ഡാപ് പൂര്‍ണമായും തകര്‍ന്നടിഞ്ഞപ്പോള്‍ ഫ്യൂറി 175 -നുള്ള ഘടകങ്ങളെ റോയല്‍ എന്‍ഫീല്‍ഡിന് ഇറക്കുമതി ചെയ്യേണ്ടി വന്നതും ചരിത്രം. അഞ്ചു സ്പീഡ് ഗിയര്‍ബോക്സ്, ബ്രെമ്പോ ഡിസ്ക് ബ്രേക്ക് പോലുള്ള ഫീച്ചറുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറി 175 -ന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.

റോയല്‍ എന്‍ഫീല്‍ഡ് ലൈറ്റ്നിങ്ങ്
റോയല്‍ എന്‍ഫീല്‍ഡ് ലൈറ്റ്നിങ്ങിനെ ഇന്നു കാണുന്ന തണ്ടര്‍ബേര്‍ഡുകളുടെ മുന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ലൈറ്റ്നിങ്ങിന്റെ ക്രൂയിസര്‍ ശൈലി ഇന്നത്തെ തണ്ടര്ബേര്ഡുകളോട് ചേര്‍ന്നു നില്ക്കുന്നു. പക്ഷെ റോയല്‍ എന്‍ഫീല്‍ഡിനെ നിരാശപ്പെടുത്തിയ അവതാരങ്ങളില്‍ ഒന്നാണിത്.

2003 -ല്‍ ലൈറ്റ്നിങ്ങ് ഉത്പാദനം കമ്പനി നിര്‍ത്തി. ബൈക്ക് ഒരുങ്ങിയിരുന്നത് 535 സിസി നാലു സ്ട്രോക്ക് എഞ്ചിനില്‍ (26 bhp കരുത്തും 38 Nm torque ഉം പരമാവധി). നാലു സ്പീഡ് ഗിയര്‍ബോക്സില്‍ കുതിച്ച ലൈറ്റ്നിങ്ങിന് പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്റര്‍.

റോയല്‍ എന്‍ഫീല്‍ഡ് എക്സ്പ്ലോറര്‍ 50
എക്സ്പ്ലോറര്‍ 50, ജര്‍മ്മന്‍ ബൈക്ക് നിര്‍മ്മാതാക്കളായ സുവെന്ഡാപ്പുമായി കമ്പനി സഹകരിച്ചപ്പോള്‍ പിറന്ന രണ്ടാമത്തെ ബൈക്ക്. എണ്‍പതുകളില്‍ പിറന്നു എണ്‍പതുകളില്‍ അസ്തമിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലാണ് എക്സ്പ്ലോറര്‍ 50. ബൈക്കിന് കരുത്തു പകര്‍ന്നത് 50 സിസി എഞ്ചിന്. മൂന്നു സ്പീഡ് ഗിയര്‍ബോക്സും എക്സ്പ്ലോറര്‍ 50 -യ്ക്ക് ഉണ്ടായിരുന്നു.

റോയല്‍ എന്‍ഫീല്‍ഡ് സില്‍വര്‍ പ്ലസ്
സില്‍വര്‍ പ്ലസ് എത്തിയതും എണ്‍പതുകളില്‍. പ്രായോഗികതയും വിശാലതയുമേറെ. വന്നതിന് പിന്നാലെ ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് സില്‍വര്‍ പ്ലസ് ശ്രദ്ധിക്കപ്പെട്ടു. ബൈക്കില്‍ ഉണ്ടായിരുന്നത് കൈകൊണ്ടു നിയന്ത്രിക്കേണ്ടിയിരുന്ന രണ്ടു സ്പീഡ് ഗിയര്‍ ഷിഫ്റ്റര്‍.

ഒരുക്കം 65 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനില്‍. ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ സുവെന്ഡെപിന്റെ പിന്തുണ സില്‍വര്‍ പ്ലസിന്റെ നിര്‍മ്മാണത്തിലും റോയല്‍ എന്‍ഫീല്‍ഡിന് ലഭിച്ചു. വിപണിയില്‍ ശേഷമെത്തിയ രണ്ടാം തലമുറ സില്‍വര്‍ പ്ലസിന് മൂന്നു സ്പീഡ് ഗിയര്‍ബോക്സ് കിട്ടിയെന്നതും ശ്രദ്ധേയം.

റോയല്‍ എന്‍ഫീല്‍ഡ് ഫെന്റാബുലസ്
ഒരുകാലത്ത് ഇന്ത്യന്‍ മണ്ണില്‍ സ്കൂട്ടറുകള്‍ക്ക് ആവശ്യക്കാരേറുന്നതു കണ്ടാണ് ഫെന്റാബുലസിനെ റോയല്‍ എന്‍ഫീല്‍ഡ് ധൃതിപ്പെട്ടു ഒരുക്കിയത്. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് എക്കാലത്തുമായി കൊണ്ടുവന്നിട്ടുള്ള ഏക സ്കൂട്ടര്‍. പക്ഷെ റോയല്‍ എന്‍ഫീല്‍ഡിന്റെ സ്കൂട്ടര്‍ വിപണിയില്‍ എങ്ങുമെത്തിയില്ല; ഫെന്റാബുലസിനെ വാങ്ങാന്‍ ആളുകളേറെ മുന്നോട്ടു വന്നില്ല.

175 സിസി രണ്ടു സ്ട്രോക്ക് വില്ലിയേഴ്സ് എഞ്ചിനായിരുന്നു സ്കൂട്ടറില്‍. എഞ്ചിന് പരമാവധി സൃഷ്ടിച്ചത് 7 bhp കരുത്തും. ഫെന്റാബുലസിന് സെല്‍ഫ് സ്റ്റാര്ട്ടറുണ്ടായിരുന്നതും ഇവിടെ എടുത്തുപറയണം. ഈ കാലഘട്ടത്തില്‍ ബൈക്കുകളില്‍ പോലും സെല്‍ഫ് സ്റ്റാര്‍ട്ടറുകള്‍ കണ്ടു തുടങ്ങിയിരുന്നില്ല.

റോയല്‍ എന്‍ഫീല്‍ഡ് ടോറസ്
ടോറസ്, ഇന്ത്യന്‍ വിപണിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ അവതരിച്ച ഏക ഡീസല്‍ ബൈക്ക്. 325 സിസി ലോമ്പാര്‍ഡിനി ഇന്‍ഡയറക്ട് ഇഞ്ചക്ഷന് സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ടോറസുകളുടെ ഒരുക്കം.

പരമാവധി വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍. 196 കിലോഗ്രാമായിരുന്നു ടോറസിന്റെ ഭാരം. ഇന്ധനക്ഷമത ഉണ്ടായിരുന്നെങ്കിലും നിരത്തില്‍ കിതച്ചു കൊണ്ടാണ് ടോറസുകള്‍ കുതിച്ചിരുന്നത്. പരമാവധി 6.5 bhp കരുത്തും 15 Nm torque മാണ് ടോറസുകള്‍ക്ക് ഉത്പാദിപ്പിക്കാന്‍ സാധിച്ചിരുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് മോഫ
റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ വെച്ചു ഏറ്റവും ശേഷി കുറഞ്ഞ ബൈക്ക്. മോപെഡ് ഗണത്തിലേക്കാണ് ഭാരം കുറഞ്ഞ സസ്പെന്ഷന് രഹിത 25 സിസി മോഫയെ കമ്പനി കാഴ്ചവെച്ചത്. ഒറ്റ ട്യൂബ് ഡിസൈനാണ് ഘടന. മോഫയെ കണ്ടാല്‍ മോട്ടോര്‍ ഘടിപ്പിച്ച സൈക്കിളാണെന്ന തോന്നുകയുള്ളു.
Image Source: 1, 2, 3, 4, 5, 6

ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍ —
വിന്റേജ് മോട്ടോര്‍സൈക്കിള്‍ ശേഖരങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഘടകമായി റോയൽ എൻഫീൽഡ് ടോറസുകള്‍ മാറി കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഡീസല്‍ ബുള്ളറ്റുകളെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍:

ഏറ്റവും കൂടുതല്‍ കാലം ഉത്പാദനത്തിലിരുന്ന ഡീസല്‍ മോട്ടോര്‍സൈക്കിള്‍
ഇന്ത്യന്‍ വിപണി കണ്ട ആദ്യത്തെയും അവസാനത്തെയും ഡീസല്‍ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ടോറസ്. രാജ്യാന്തര വിപണികളുടെയും സ്ഥിതി ഇതു തന്നെ. റോയല്‍ എന്‍ഫീല്‍ഡ് ടോറസിനോളം ഉത്പാദനത്തിലിരുന്ന മറ്റൊരു ഡീസല്‍ മോട്ടോര്‍സൈക്കിള്‍ ലോകത്തില്ല.

സ്പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്
മൈലേജിന്റെ കാര്യത്തില്‍ പൊതുവെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഒരുപടി പിന്നിലാണ്. എന്നാല്‍ ടോറസ് മാത്രമാണ് ഇതിനൊരു അപവാദം. 86 കിലോമീറ്ററായിരുന്നു ടോറസ് വാഗ്ദാനം ചെയ്ത ഇന്ധനക്ഷമത!

'ഇന്ധനം കുടിച്ചു വറ്റിക്കാറില്ല, നുണയാറെയുള്ളു', മൈലേജിന്റെ കാര്യത്തില്‍ സ്പ്ലെന്‍ഡറിനെ കടത്തിവെട്ടും ടോറസ്. അക്കാലത്ത് പെട്രോളിന്റെ പകുതി വിലയ്ക്ക് ഡീസല്‍ ലഭ്യമായിരുന്നതും ടോറസിന്റെ പ്രചാരം വര്‍ധിപ്പിച്ചു.

പിന്‍വലിച്ചിട്ടും ഉത്പാദനം തുടര്‍ന്നു
കേട്ടത് ശരിയാണ്, റോയൽ എൻഫീൽഡ് ഔദ്യോഗികമായി പിന്‍വലിച്ചിട്ടും ഉത്പാദനം തുടര്‍ന്ന ചരിത്രവും ടോറസിന് പറയാനുണ്ട്. വിപണിയില്‍ ഡീസല്‍ ബുള്ളറ്റിന് ആവശ്യക്കാരേറിയ പശ്ചാത്തലത്തില്‍പഞ്ചാബ് ആസ്ഥാനമായ ട്രാക്ടര്‍ നിര്‍മ്മാതാക്കള്‍ സൂരജ് ട്രാക്ടേര്‍സ് ചെറിയ മാറ്റങ്ങളോടെ ടോറസിനെ ഉത്പാദിപ്പിച്ചിരുന്നു.

റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ച ഏറ്റവും ചെറിയ നാലു സ്ട്രോക്ക് മോട്ടോര്‍സൈക്കിള്‍
റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചെറിയ നാലു സ്ട്രോക്ക് മോട്ടോര്‍സൈക്കിളാണ് ടോറസ്. ഗ്രീവ്സ്-ലോമ്പാര്‍ഡിനിയില്‍ നിന്നുമായിരുന്നു 325 സിസി എഞ്ചിന്. 346 സിസി നാലു സ്ട്രോക്ക് എഞ്ചിനാണ് പെട്രോള്‍ ബുള്ളറ്റിലുണ്ടായിരുന്നത്.