കയറ്റത്തില്‍ കുടുങ്ങി ബുള്ളറ്റ്, കുതിച്ചു കയറി ഡോമിനാര്‍ — വീഡിയോ

By Dijo Jackson

ഡോമിനാറും ബുള്ളറ്റും തമ്മിലുള്ള പോരിന് തുടക്കമിട്ടത് ബജാജ്. പരസ്യത്തില്‍ ബുള്ളറ്റ് ഉടമകളെയും ബജാജ് കളിയാക്കിയപ്പോള്‍ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ചൂടേറി. ബുള്ളറ്റിനെക്കാള്‍ പ്രകടനക്ഷമതയും മികവും ഡോമിനാറിനുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ വില്‍പനയില്‍ ഇതു പ്രതിഫലിക്കുന്നില്ല.

കയറ്റത്തില്‍ കുടുങ്ങി ബുള്ളറ്റ്, കാലിടറാതെ ഡോമിനാര്‍ — വീഡിയോ

ഓരോ മാസവും ഡോമിനാര്‍ വില്‍പന ചുരുങ്ങുന്നു; ബുള്ളറ്റ് വില്‍പന കുതിക്കുന്നു. എന്തായാലും ബുള്ളറ്റോ, ഡോമിനാറോ – കേമനാരെന്ന തര്‍ക്കം അടുത്തകാലത്തെങ്ങും തീരില്ല. ക്ലാസിക് 500 -ന്റെയും ഡോമിനാറിന്റെയും ഓഫ്‌റോഡ് ശേഷി വെളിപ്പെടുത്താന്‍ ശ്രമിക്കുന്ന പുതിയ വീഡിയോയുടെ പശ്ചാത്തലവും ഈ തര്‍ക്കം തന്നെ.

കയറ്റത്തില്‍ കുടുങ്ങി ബുള്ളറ്റ്, കാലിടറാതെ ഡോമിനാര്‍ — വീഡിയോ

ഗുരുഗ്രാമിന് സമീപം ഓഫ്‌റോഡ് അഡ്വഞ്ചര്‍ സോണില്‍ (ORAZ) നിന്നാണ് ദൃശ്യങ്ങള്‍. വാഹനത്തിന്റെ ഓഫ്‌റോഡിംഗ് ശേഷി വിലയിരുത്താന്‍ മിക്കവരും ആദ്യമെത്താറ് ഇവിടേക്കാണ്. സമതലമല്ലാത്ത പ്രതലം; ദുഷ്‌കരമായ കയറ്റവും ഇറക്കവും. ഇവിടെ വെച്ചുള്ള ബുള്ളറ്റിന്റെയും ഡോമിനാറിന്റെയും പ്രകടനമാണ് വീഡിയോയില്‍.

കയറ്റത്തില്‍ കുടുങ്ങി ബുള്ളറ്റ്, കാലിടറാതെ ഡോമിനാര്‍ — വീഡിയോ

ശുഭകരമായ വാര്‍ത്തയല്ല ബുള്ളറ്റ് ആരാധകര്‍ക്ക് വീഡിയോ നല്‍കുന്നത്. കയറ്റം കയറാന്‍ ബുള്ളറ്റ് നന്നെ ബുദ്ധിമുട്ടുന്നു. ഒടുവില്‍ പിന്നില്‍ നിന്നും കൈസഹായം ലഭിച്ചാണ് ബുള്ളറ്റ് മുന്നോട്ടു നീങ്ങുന്നത്. ഇതുകൊണ്ടും തീര്‍ന്നില്ല.

കയറ്റത്തില്‍ കുടുങ്ങി ബുള്ളറ്റ്, കാലിടറാതെ ഡോമിനാര്‍ — വീഡിയോ

തുടര്‍ന്നുള്ള പ്രയാണത്തില്‍ കുണ്ടിലും കുഴിയിലും നിയന്ത്രണം നഷ്ടപ്പെട്ടു വീഴുന്ന ബുള്ളറ്റിനെയും വീഡിയോ പിന്നാലെ വെളിപ്പെടുത്തുന്നു. ദുര്‍ഘടമായ പ്രതലങ്ങളില്‍ ബുള്ളറ്റിന്റെ ഭാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഓടിക്കുന്നയാള്‍ക്കു പറ്റിയില്ല.

കയറ്റത്തില്‍ കുടുങ്ങി ബുള്ളറ്റ്, കാലിടറാതെ ഡോമിനാര്‍ — വീഡിയോ

ശേഷം ഇതേ പാത പിന്നിടുന്ന ഡോമിനാറാണ് രണ്ടാം വീഡിയോയില്‍. ബുള്ളറ്റ് കിതച്ചിടത്തു ബുദ്ധിമുട്ടുകള്‍ ഏറെയില്ലാതെ ഡോമിനാര്‍ ഓടിക്കയറി. പുറമെ നിന്നുള്ള സഹായം ഡോമിനാറിന് ആവശ്യമായി വന്നില്ല.

കയറ്റത്തില്‍ കുടുങ്ങി ബുള്ളറ്റ്, കാലിടറാതെ ഡോമിനാര്‍ — വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെക്കാള്‍ മികവാര്‍ന്ന ഓഫ്‌റോഡിംഗ് ശേഷി ഡോമിനാറിനുണ്ടെന്നു വീഡിയോ പറഞ്ഞുവെയ്ക്കുന്നു. ഇവിടെ ബജാജ് ഡോമിനാറിന് മേല്‍ക്കൈ ലഭിക്കാനുള്ള ചില കാരണങ്ങള്‍ —

കയറ്റത്തില്‍ കുടുങ്ങി ബുള്ളറ്റ്, കാലിടറാതെ ഡോമിനാര്‍ — വീഡിയോ

സസ്‌പെന്‍ഷന്‍– ബുള്ളറ്റിനെക്കാള്‍ മികവു കൂടുതലുള്ള സസ്‌പെന്‍ഷനാണ് ഡോമിനാറിന്. ഒട്ടുമിക്ക കഠിന പ്രതലങ്ങളും താണ്ടാന്‍ സസ്‌പെന്‍ഷന്‍ ഡോമിനാറിനെ സഹായിക്കും. ബുള്ളറ്റിന്റെ സസ്‌പെന്‍ഷന്‍ മോശമാണെന്നു ഇതിനര്‍ത്ഥമില്ല. എന്നാല്‍ പ്രസ്തുത സന്ദര്‍ഭത്തില്‍ ഡോമിനാറിന്റെ കുതിപ്പിന് സസ്‌പെന്‍ഷന്‍ മികവ് നിര്‍ണായകമായി.

കയറ്റത്തില്‍ കുടുങ്ങി ബുള്ളറ്റ്, കാലിടറാതെ ഡോമിനാര്‍ — വീഡിയോ

ടയറുകള്‍– ബുള്ളറ്റിലും ഡോമിനാറിലുമുള്ളത് എംആര്‍എഫ് ടയറുകള്‍. എന്നാല്‍ ഡോമിനാറിലാണ് ടയറുകള്‍ക്ക് വീതി കൂടുതല്‍. 90/90, 110/90 ടയറുകളാണ് ക്ലാസിക് 500 -ന് മുന്നിലും പിന്നിലും. ഡോമിനാറിലുള്ളതാകട്ടെ 110/70 (മുന്നില്‍), 150/60 (പിന്നില്‍) ടയറുകളും.

ഓഫ്‌റോഡ് യാത്രകളില്‍ വീതിയേറിയ ടയര്‍ ഡോമിനാറിനെ പിന്തുണയ്ക്കും. ഇതുകൂടാതെ ടയര്‍ മോഡലുകളും വ്യത്യസ്തമാണ്. ബുള്ളറ്റില്‍ എംആര്‍എഫ് നൈലോഗ്രിപ്പ് ഇടംപിടിക്കുമ്പോള്‍ ഡോമിനാറിലുള്ളത് കൂടുതല്‍ ഗ്രിപ്പുള്ള എംആര്‍എഫ് റെവ്‌സ്.

ട്രാന്‍സ്മിഷന്‍ കരുത്ത്– കരുത്തിന്റെ കാര്യമെടുത്താല്‍ ഡോമിനാറിന് പിന്നിലാണ് 500 സിസി ബുള്ളറ്റ്. 27.2 bhp കരുത്തു ചക്രങ്ങളിലേക്ക് എത്തിക്കാന്‍ ഡോമിനാറിന് സാധിക്കുന്നുണ്ട്. ദുഷ്‌കരമായ പ്രതലങ്ങളില്‍ ചക്രങ്ങളിലേക്കെത്തുന്ന കൂടുതല്‍ കരുത്തു വാഹനത്തെ മുന്നോട്ടു നീങ്ങാന്‍ സഹായിക്കും. ബുള്ളറ്റില്‍ കരുത്തുത്പാദനം 19 bhp. ബുള്ളറ്റില്‍ ട്രാന്‍സ്മിഷന്‍ കരുത്തു നഷ്ടപ്പെടുന്ന തോതും കൂടുതലാണ്.

Source: YouTube

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Royal Enfield Bullet Got Stuck, Bajaj Dominar Clears It Easily. Read in Malayalam.
Story first published: Monday, June 4, 2018, 14:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X