1,140 സിസി എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്; വില 40 ലക്ഷത്തിന് മേലെ!

By Dijo Jackson

1.2 ലിറ്റര്‍ എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്! മോഡിഫിക്കേഷനെന്നു പറഞ്ഞു പുച്ഛിക്കാന്‍ വരട്ടെ; ഒരു കാലത്ത് റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയത്, 1,140 സിസി ബൈക്കിനെ. 1938 -ല്‍ നിന്നാണ് ചിത്രം. 'ആഢംബര ബൈക്കുകളിലെ അവസാന വാക്കെന്ന്' KX ബൈക്കിനെ റോയല്‍ എന്‍ഫീല്‍ഡ് വിശേഷിപ്പിച്ചപ്പോള്‍ ലോകം സ്തബ്ധരായി കണ്ടുനിന്നു.

1,140 സിസി എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്; വില 40 ലക്ഷത്തിന് മേലെ!

റോയല്‍ എന്‍ഫീല്‍ഡ് KX, കമ്പനി ഇന്നുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍ വെച്ചു ഏറ്റവും കരുത്തന്‍. 1,140 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് KX -ല്‍. ബൈക്കിലുള്ളത് നാലും സ്പീഡ് ഗിയര്‍ബോക്‌സും; എണ്‍പതു വര്‍ഷം മുമ്പത്തെ കാര്യമാണിതെന്ന് ഓര്‍ക്കണം.

1,140 സിസി എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്; വില 40 ലക്ഷത്തിന് മേലെ!

ആകെമൊത്തം 18 റോയല്‍ എന്‍ഫീല്‍ഡ് KX -കളാണ് വിപണിയില്‍ എത്തിയത്. ഒട്ടുമിക്കവയും നാമാവശേഷമായി മണ്ണിലലിഞ്ഞു. എന്നാല്‍ കൂട്ടത്തില്‍ ഒന്നുമാത്രം ജരാനരകള്‍ ബാധിക്കാതെ ഇന്നു ജീവിക്കുന്നു.

1,140 സിസി എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്; വില 40 ലക്ഷത്തിന് മേലെ!

PSJ 697 രജിസ്‌ട്രേഷന്‍ നമ്പറോടെയുള്ള 1938 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് KX ആണ് കഥാനായകന്‍. ഇന്ധനടാങ്കിനോട് ചേര്‍ന്നാണ് ബൈക്കിന്റെ ഗിയര്‍ സംവിധാനം. ആവശ്യാനുസരണം കൈകള്‍ ഉപയോഗിച്ച് KX -ല്‍ ഗിയര്‍മാറാം.

1,140 സിസി എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്; വില 40 ലക്ഷത്തിന് മേലെ!

അക്കാലത്ത് KX -നൊപ്പം സൈഡ് കാറിനെ തെരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടായിരുന്നു. ഇന്നും ജീവിക്കുന്ന അപൂര്‍വ ക്ലാസിക് ബൈക്കുകളുടെ ഗണത്തിലാണ് ഈ സുന്ദരന്‍ റോയല്‍ എന്‍ഫീല്‍ഡ് KX -ഉം.

1,140 സിസി എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്; വില 40 ലക്ഷത്തിന് മേലെ!

നാല്‍പതു ലക്ഷം രൂപയ്ക്ക് മേലെയാണ് ബൈക്കിന്റെ മതിപ്പുവില. ഒട്ടനവധി പ്രത്യേകതകള്‍ ബൈക്കിനുണ്ട്. ഉദ്ദാഹരണത്തിന് ലുക്കസ് 6 വോള്‍ട്ട് മാഗ്‌ഡൈനോ ലൈറ്റിംഗ് KX -ല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

1,140 സിസി എഞ്ചിനില്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്; വില 40 ലക്ഷത്തിന് മേലെ!

തിളക്കമാര്‍ന്ന ബ്ലാക് ഇനാമല്‍ ഫിനിഷും ഗോള്‍ഡ് ലൈനിഗും മോഡലില്‍ എടുത്തുപറയണം. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് KX -ന് പറ്റും. 27 കിലോമീറ്ററാണ് ബൈക്ക് കാഴ്ചവെക്കുന്ന മൈലേജ്.

ബ്രിട്ടണില്‍ 1938 ജൂണ്‍ ഏഴിനാണ് ഈ അത്യപൂര്‍വ റോയല്‍ എന്‍ഫീല്‍ഡ് KX രജിസ്റ്റര്‍ ചെയ്തത്. 1970 വരെ ബൈക്ക് ബ്രിട്ടണില്‍ തുടര്‍ന്നു. എട്ടു വര്‍ഷം മുമ്പാണ് ഈ അത്യപൂര്‍വ ബൈക്കിനെ നിലവിലെ ഉടമ സ്വന്തമാക്കിയത്.

ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഇന്ത്യയില്‍ ഒരിക്കല്‍ ഡീസല്‍ ബുള്ളറ്റുകളെ റോയല്‍ എന്‍ഫീല്‍ഡ് ഇറക്കിയ കാര്യം മിക്കവര്‍ക്കും അറിവുള്ളതായിരിക്കണം. ടോറസ് (Taurus) എന്നായിരുന്നു ഡീസല്‍ ബുള്ളറ്റിന്റെ പേര്. 1993 ല്‍ വിപണിയില്‍ എത്തിയ ടോറസ്, 2000 അവസാനം വരെ വിപണിയില്‍ തുടര്‍ന്നു.

ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

നഗരങ്ങളെക്കാള്‍ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമായിരുന്നു ടോറസുകള്‍ കൂടുതലായി കാണപ്പെട്ടിരുന്നത്. വിന്റേജ് മോട്ടോര്‍സൈക്കിള്‍ ശേഖരങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഘടകമായി ടോറസുകള്‍ മാറി കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഡീസല്‍ ബുള്ളറ്റുകളെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍:

ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഏറ്റവും കൂടുതല്‍ കാലം ഉത്പാദനത്തിലിരുന്ന ഡീസല്‍ മോട്ടോര്‍സൈക്കിള്‍

ഇന്ത്യന്‍ വിപണി കണ്ട ആദ്യത്തെയും അവസാനത്തെയും ഡീസല്‍ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ടോറസ്. രാജ്യാന്തര വിപണികളുടെയും സ്ഥിതി ഇതു തന്നെ. റോയല്‍ എന്‍ഫീല്‍ഡ് ടോറസിനോളം ഉത്പാദനത്തിലിരുന്ന മറ്റൊരു ഡീസല്‍ മോട്ടോര്‍സൈക്കിള്‍ ലോകത്തില്ല.

ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

സ്‌പ്ലെന്‍ഡറിനെ കടത്തി വെട്ടിയ മൈലേജ്

മൈലേജിന്റെ കാര്യത്തില്‍ പൊതുവെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഒരുപടി പിന്നിലാണ്. എന്നാല്‍ ടോറസ് മാത്രമാണ് ഇതിനൊരു അപവാദം. 86 കിലോമീറ്ററായിരുന്നു ടോറസ് വാഗ്ദാനം ചെയ്ത ഇന്ധനക്ഷമത!

ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

'ഇന്ധനം കുടിച്ചു വറ്റിക്കാറില്ല, നുണയാറെയുള്ളു', മൈലേജിന്റെ കാര്യത്തില്‍ സ്‌പ്ലെന്‍ഡറിനെ കടത്തിവെട്ടും ടോറസ്. അക്കാലത്ത് പെട്രോളിന്റെ പകുതി വിലയ്ക്ക് ഡീസല്‍ ലഭ്യമായിരുന്നതും ടോറസിന്റെ പ്രചാരം വര്‍ധിപ്പിച്ചു.

ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

കിതയ്ക്കുന്ന കരുത്ത്

ഇന്ധനക്ഷമത ഉണ്ടായിരുന്നെങ്കിലും നിരത്തില്‍ കിതച്ചു കൊണ്ടാണ് ടോറസുകള്‍ കുതിച്ചിരുന്നത്. പരമാവധി 6.5 bhp കരുത്തും 15 Nm torque മാണ് ടോറസുകള്‍ക്ക് ഉത്പാദിപ്പിക്കാന്‍ സാധിച്ചിരുന്നത്. 325 സിസി ലോമ്പാര്‍ഡിനി ഇന്‍ഡയറക്ട് ഇഞ്ചക്ഷന്‍ സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ടോറസുകളുടെ ഒരുക്കം; പരമാവധി വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍. 196 കിലോഗ്രാമായിരുന്നു ടോറസിന്റെ ഭാരം.

ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

പിന്‍വലിച്ചിട്ടും ഉത്പാദനം തുടര്‍ന്നു

കേട്ടത് ശരിയാണ്, റോയൽ എൻഫീൽഡ് ഔദ്യോഗികമായി പിന്‍വലിച്ചിട്ടും ഉത്പാദനം തുടര്‍ന്ന ചരിത്രവും ടോറസിന് പറയാനുണ്ട്. വിപണിയില്‍ ഡീസല്‍ ബുള്ളറ്റിന് ആവശ്യക്കാരേറിയ പശ്ചാത്തലത്തില്‍പഞ്ചാബ് ആസ്ഥാനമായ ട്രാക്ടര്‍ നിര്‍മ്മാതാക്കള്‍ സൂരജ് ട്രാക്ടേര്‍സ് ചെറിയ മാറ്റങ്ങളോടെ ടോറസിനെ ഉത്പാദിപ്പിച്ചിരുന്നു.

ഡീസല്‍ ബുള്ളറ്റിനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ച ഏറ്റവും ചെറിയ നാലു സ്‌ട്രോക്ക് മോട്ടോര്‍സൈക്കിള്‍

റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചെറിയ നാലു സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളാണ് ടോറസ്. ഗ്രീവ്‌സ്-ലോമ്പാര്‍ഡിനിയില്‍ നിന്നുമായിരുന്നു 325 സിസി എഞ്ചിന്‍. 346 സിസി നാലു സ്‌ട്രോക്ക് എഞ്ചിനാണ് പെട്രോള്‍ ബുള്ളറ്റിലുണ്ടായിരുന്നത്.

Image Source: YouTube

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Royal Enfield KX With A 1140cc Engine. Read in Malayalam.
Story first published: Tuesday, May 15, 2018, 18:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X