ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ്

Written By:

സ്വീഡൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രതിരോധ-സുരക്ഷ കമ്പനിയായ സാബ് 'ഗ്രിപെൻ ഇ' എന്ന മൾട്ടി പർപസ് ഫൈറ്റർ ജെറ്റിനെ പുറത്തിറക്കി. 2016 മെയ് 18ലാണ് പുത്തൻ തലമുറയിൽപ്പെട്ട ഈ ജെറ്റിനെ പുറത്തിറക്കിയത്.

ഫൈറ്റർ ജെറ്റിന് സ്റ്റൂളിന്റെ മുകളിൽ സാഹസികമായ ലാന്റിംഗ്-വായിക്കൂ

ഗ്രിപെൻ ഇയ്ക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വായുസേനയുടെ എല്ലാ ദൗത്യങ്ങളും നിറവേറ്റാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഫ്-35 ലൈറ്റിംഗ് II ഫൈറ്റർ ജെറ്റുകൾക്ക് പകരമായിട്ടാണ് ഗ്രിപെൻ-ഇ പുറത്തിറക്കിയിരിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ് ഇങ്ങനെയിരിക്കും

15.2മീറ്റർ നീളവും 8.2മീറ്റർ വിങ്സ്പാനുമാണ് ഗ്രിപെൻ ഇയ്ക്കുള്ളത്. ചെറിയ വലുപ്പമാണെങ്കിലും 16,500 കിലോഗ്രാമം ഭാരമുള്ള ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ് ഇങ്ങനെയിരിക്കും

ബികെ 27 ഗൺ, ഗ്ലൈഡ് ബോംബ്, മിസൈലുകൾ, കൂടാതെ മറ്റ് യുദ്ധോപകരണങ്ങളും ഉൾക്കൊള്ളിക്കാനുള്ള ശേഷിയുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ് ഇങ്ങനെയിരിക്കും

ജനറൽ ഇലക്ട്രിക് എഫ്414-ജിഇ-39ഇ ടർബോഫാൻ എൻജിനാണ് ഈ ജെറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറിൽ 2,450 കിലോമീറ്റർ വേഗതയാണ് ജെറ്റിനുള്ളത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ് ഇങ്ങനെയിരിക്കും

കൂടുതൽ ഇന്ധനം കൊള്ളുന്ന കരുത്തുറ്റ എൻജിനുമാണ് ഇത്രയധികം ഭാരമേറിയ വസ്തുക്കളെ വഹിക്കാൻ ഈ ജെറ്റിനെ പ്രാപ്തമാക്കുന്നതെന്ന് കമ്പനി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ് ഇങ്ങനെയിരിക്കും

ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് ആരെ റഡാർ, ഇൻഫ്രാ റെഡ് സെർച്ച് ആന്റ് ട്രാക്ക്, ഇലക്ട്രോണിക് വാർഫെയർ സ്യൂട്, ഡാറ്റ ലിങ്ക് ടെക്നോളജി എന്നീ സാങ്കേതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഫൈറ്റർ ജെറ്റ് ഇങ്ങനെയിരിക്കും

2019ഓടുകൂടിയാണ് ഗ്രിപെൻ ഇ പോർവിമാനം സ്വീഡൻ വ്യോമസേനയുടെ ഭാഗമായി തീരുന്നത്.

കൂടുതൽ വായിക്കൂ

നാലാമതായി ജപ്പാൻ ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം

കൂടുതല്‍... #വിമാനം #aircraft
Story first published: Tuesday, May 24, 2016, 15:04 [IST]
Please Wait while comments are loading...

Latest Photos