നാൽപത്തൊന്നിലെത്തിയ സച്ചിനും നാല്‍പത്തൊന്ന് കാറുകളും

Posted By:

സച്ചിന് നാല്‍പത് തികയാന്‍ പാടില്ലായിരുന്നു എന്നും തികയണമായിരുന്നു എന്നും രണ്ടഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ക്രിക്കറ്റിന്‍റെ ദൈവമൊക്കെയാണ് സച്ചിനെങ്കിലും പ്രായത്തിന്‍റെ കണക്ക് പുസ്തകം പടച്ചവന്‍റെ കൈയില്‍ തന്നെ ഇരിപ്പാണ് എന്നറിയുന്നതുകൊണ്ട് ഇക്കാര്യത്തില്‍ ഡ്രൈവ്‍സ്പാര്‍ക് അഭിപ്രായം പറയുന്നില്ല. പ്രായം വെറുമൊരു നമ്പരാണെന്ന നമ്പർ തല്‍ക്കാലം അവിടിരിക്കട്ടെ.

കാറുകളുടെ കാര്യത്തിലും സച്ചിൻ നാല്‍പത് കടന്നിട്ടുണ്ട്. ഈ കാറുകളില്‍ ഒരു ഫെരാരി കാറുണ്ടാക്കിയ പുകിലാണ് സച്ചിന്‍റെ കാര്‍ പ്രേമത്തെ ലോകശ്രദ്ധയിലെത്തിച്ചത്. 2002-ല്‍ ഫെരാരി കമ്പനി ബ്രിട്ടണില്‍ സമ്മാനമായി നല്‍കിയ ഫെരാരി ഇന്ത്യയില്‍ എത്തിക്കുന്നതിന് നികുതി ഇളവ് നല്‍കിയ സര്‍ക്കാര്‍ നടപടി വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. സച്ചിന്‍റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് വിവാദങ്ങള്‍ വളര്‍ന്നു. പിന്നീട് കമ്പനി തന്നെ നികുതി അടച്ചാണ് കാര്‍ സച്ചിന് സ്വന്തമാക്കിക്കൊടുത്തത്. ഏറ്റവുമൊടുവില്‍ സച്ചിന്‍ വാങ്ങിയത് വോള്‍വൊ എസ് 80 എന്ന സുന്ദരിയെയാണെന്ന് തോന്നുന്നു. മറിച്ചൊരറിവ് ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് ദിവിടെ കമന്‍റി അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. നമുക്ക് സച്ചിന്‍റെ ചില കാറുകളെ ഇവിടെ പരിചയപ്പെടാം.

സച്ചിന് നാല്‍പത്

സച്ചിന് നാല്‍പത്

സച്ചിന്‍ വേഗതയെ വല്ലാതെ ഇഷ്ടപ്പെടുന്നയാളാണെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യം. ഇക്കാരണത്താലാണല്ലോ പണ്ട് ഫെരാരി വെറുതെ കിട്ടിയപ്പോള്‍ ചാടിക്കടിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പക്കലുള്ള ഒരു വേഗമേറിയ കാറാണ് ചിത്രത്തില്‍ കാണുന്നത്.

സച്ചിന് നാല്‍പത്

സച്ചിന് നാല്‍പത്

നിസ്സാന്‍ ജിടിആര്‍ എന്നാണ് ഈ കാറിന് പേര്. കരുത്തിന്‍റെ തമ്പുരാനാണ് നിസ്സാന്‍ ജിടിആര്‍ എന്ന് സ്പോര്‍ട്സ് കാര്‍. ഈ വാഹനം സച്ചിന്‍റെ ഗാരേജില്‍ അയവെട്ടിക്കിടപ്പുണ്ട്.

സച്ചിന് നാല്‍പത്

സച്ചിന് നാല്‍പത്

മറ്റൊരു വാഹനം ബിഎംഡബ്ല്യു 5 സീരീസാണ്.

സച്ചിന് നാല്‍പത്

സച്ചിന് നാല്‍പത്

ബിഎംഡബ്ല്യു എം5 സെഡാനും ഇദ്ദേഹത്തിന്‍റെ പക്കലുണ്ട്.

സച്ചിന് നാല്‍പത്

സച്ചിന് നാല്‍പത്

ഈയിടെ ബിഎംഡബ്ല്യു ബ്രാന്‍ഡ് അംബാസ്സഡറായി നിയമിച്ചിരുന്നു. മുംബൈയില്‍ നടന്ന 3 സീരീസ് ലോഞ്ച് ചടങ്ങിന്‍റെ ചിത്രമാണിത്.

സച്ചിന് നാല്‍പത്

സച്ചിന് നാല്‍പത്

ഇതാണ് ആ പഴയ പ്രശ്നക്കാരി. ഫെരാരി 390 മഡോണ.

സച്ചിന് നാല്‍പത്

സച്ചിന് നാല്‍പത്

സച്ചിന്‍റെ ആദ്യത്തെ കാര്‍ ഏതെന്ന ചോദ്യം കേട്ടാല്‍ ശങ്കിക്കേണ്ട. അതിവന്‍ തന്നെ! മാരുതി 800!!

സച്ചിന് നാല്‍പത്

സച്ചിന് നാല്‍പത്

സച്ചിന്‍റെ മെഴ്സിഡിസ് ബെന്‍സ് ഇ ക്ലാസ് കാര്‍

English summary
Cricket legend Suchin Tendulkar keeps nearly 40 cars in his garage. Hera is a look at it.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark