നിറയെ ആരാധക വലയങ്ങളുള്ള സച്ചിൻ ആരുടെ ഫാനാണ്?

By Praseetha

ലോകത്താകമാനം സച്ചിന് നിരവധി ആരാധകരാണുള്ളത്. വിരമിച്ചതിന് ശേഷവും ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. ഒരുപാട് ആരാധകരുള്ള സച്ചിന് ആരാധന തോന്നുന്നതായിട്ട് വല്ലതുമുണ്ടോ?ഏറ്റവും

കൂടുതൽ വിറ്റഴിച്ച ഹൈബ്രിഡ് സ്പോർട്സ് കാർ ഏത്

അതെ, ബിഎംഡ്ല്യുവിന്റെ കടുത്ത ആരാധകനാണ് സച്ചിൻ. മാത്രമല്ല ബിഎംഡ്ല്യു ബ്രാന്റ് അംബാസിഡർ എന്നുള്ള പദവികൂടിയുണ്ട് ഇദ്ദേഹത്തിന്. ഏതോക്കെ ബിഎംഡ്ല്യു കാറുകളാണ് സച്ചിൻ സ്വന്തമാക്കിയിട്ടുള്ളതെന്ന് ആർക്കെങ്കിലും ധാരണയുണ്ടോ? വരൂ നമ്മുക്ക് കാണാം.

 ബിഎംഡബ്ല്യൂ 7 സീരീസ്

ബിഎംഡബ്ല്യൂ 7 സീരീസ്

പൊതുവെ ആഡംബര കാറുകളോട് ഇഷ്ടമുള്ള സച്ചിൻ 7 സീരീസ് സെഡാനും സ്വന്തമായിട്ടുണ്ട്. 6.0ലിറ്റർ വി12 എൻജിൻ ഘടിപ്പിച്ചിട്ടുള്ള 769എൽഐ ആണ് ഈ ലക്ഷ്വറി വാഹനം. 544ബിഎച്ച്പി കരുത്തും 750എൻഎം ടോർക്കുമാണിതുല്പാദിപ്പിക്കുന്നത്. സച്ചിന്റെ താല്പര്യമനുസരിച്ച് രൂപകല്പന ചെയ്തിട്ടുള്ള ഈ വാഹനത്തിന്റെ ഉൾവശത്ത് എസ്‌ടി എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. 1.95കോടി രൂപയാണിതിന്റെ വില.

എക്സ്5എം

എക്സ്5എം

ബിഎംഡബ്ല്യൂയുടെ കരുത്തുറ്റ എസ്‌യുവിയായ എക്സ്5എം കൂടി സച്ചിന് സ്വന്തമായിട്ടുണ്ട്. 381ബിഎച്ച്പി കരുത്തും 740എൻഎം ടോർക്കും നൽകുന്ന 6 ലിറ്റർ ടർബോചാർജ്ഡ് എൻജിനാണ് എക്സ്5എമിന് കരുത്തേകുന്നത്. 5.3സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയാർജ്ജിക്കുമിത്. 1.55 കോടി വിലമതിക്കുന്നതാണ് ഈ കരുത്തുറ്റ എസ്‌യുവി.

എം6 ഗ്രാൻ കൂപ്പെ

എം6 ഗ്രാൻ കൂപ്പെ

ഇന്ത്യൻ വിപണിയിൽ ലഭ്യമല്ലാത്ത ഫ്രോസൺ സിൽവർ ഷേഡിലുള്ള എം6 ഗ്രാൻ കൂപ്പെയും താരത്തിന്റെ പക്കലിലുണ്ട്. ഇന്തയിലെത്തിക്കുന്ന ആദ്യത്തെ വാഹനമാണ് സച്ചിന്റെ ഈ ഗ്രാൻ കൂപ്പെ. 560 ബിഎച്ച്പി കരുത്തും 690എൻഎം ടോർക്കുള്ള വി8 എൻജിനാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യയിലിതിന്റെ വില 1.7കോടി രൂപയാണ്.

ബിഎംഡബ്ല്യൂ എം5

ബിഎംഡബ്ല്യൂ എം5

വെറും എം5 അല്ല ലിമിറ്റഡ് എഡിഷൻ 30 ജാഹ്‌രെ എം5 ആണ് സച്ചിൻ സ്വന്തമാക്കിയിട്ടുള്ളത്. മാറ്റ് ഗ്രേ നിറത്തിലുള്ള ഈ വാഹനം ഇന്ത്യയിലിത് ഒന്നു മാത്രമെ ഉള്ളൂ. 600ബിഎച്ച്പി കരുത്തും 700എൻഎം ടോര്‍ക്കുമുള്ള വി8 ട്വിൻ ടർബോചാർജ്ഡ് എൻജിനാണുള്ളത്. 3.9 സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയാർജ്ജിക്കാനുള്ള കഴിവുണ്ടിതിന്.

ബിഎംഡബ്ല്യൂ ഐ8

ബിഎംഡബ്ല്യൂ ഐ8

ഒരുപക്ഷെ സച്ചിന്റെ കാറിലെ ഏറ്റവും വിലപ്പിടിപ്പുള്ള കാറായിരിക്കാം ഐ8. ഇതുവരെ ഓടിച്ചതിൽ ഏറ്റവും മികച്ച ഹാന്റലിംഗുള്ള വാഹനമെന്നാണ് സച്ചിന്റെ അഭിപ്രായം. 1.5ലിറ്റർ 3സിലിണ്ടർ എൻജിനും ഇലക്ട്രിക് മോട്ടോറുമാണ് ഘടിപ്പിച്ചിട്ടുള്ളത്. 357ബിഎച്ച്പി കരുത്തും 570എൻഎം ടോർക്കൂമാണ് ഐ8 വാഹനത്തിനുള്ളത്. ഇന്ത്യയിലെ വില 2.3 കോടിയാണ്.

നിസ്സാൻ ജിടിആർ

നിസ്സാൻ ജിടിആർ

ബിഎംഡബ്ല്യൂവിന് പുറമെ നിസ്സാൻ ജിടിആറും താരത്തിന്റെ പ്രിയ വാഹനമാണ്. 545കുതിരശക്തിയുള്ള വി6 ട്വിൻടർബോ എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. സച്ചിന്റെ അഭിരുചിക്കനുസരിച്ചുള്ള അക്സെസറികളാണ് ഈ കാറിന് നൽകിയിട്ടുള്ളത്.

ഫെരാരി 360 മോഡേണ

ഫെരാരി 360 മോഡേണ

ഫെരാരി 360എം എന്നു കൂടി അറിയപ്പെടുന്ന ഈ വാഹനം ഷൂമേക്കറാണ് സച്ചിന് കൈമാറിയത്. കുറച്ച് നാളത്തെ ഉപയോഗത്തിന് ശേഷമിത് ഒരു ബിസിനസ്‌കാരന് വില്ക്കുകയാണുണ്ടായത്.

 മെഴ്സിഡസ്-ബെൻസ് സി36എഎംജി

മെഴ്സിഡസ്-ബെൻസ് സി36എഎംജി

ഇതോരു പഴയ വാഹനമാണ് എന്നാലിതിപ്പോൾ സച്ചിന്റെ പക്കലില്ലാതതാണ്. തൊണ്ണൂറുകളിൽ നിർമിച്ചിട്ടുള്ള ഈ വാഹനത്തിൽ 280ബിഎച്ച്പി കരുത്തുള്ള 3.6ലിറ്റർ 6 സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരുന്നത്.

നിറയെ ആരാധക വലയങ്ങളുള്ള സച്ചിൻ ആരുടെ ഫാനാണ്?

ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റില്‍ വെച്ച് ഒരു 5 സീരീസ് സെഡാന്‍ അസംബ്ള്‍ ചെയ്യുന്നതിലും സച്ചിൻ പങ്കാളിയായിട്ടുണ്ട്. സ്വന്തം കൈ കൊണ്ട് ഒരു ബിഎംഡബ്ല്യു കാറുണ്ടാക്കാന്‍ സാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും അദ്ദേഹം പറയുന്നു.സച്ചിന്‍ കൈവെച്ച 5 സീരീസ് സെഡാന്‍ സച്ചിന്റെ പ്രത്യേക പതിപ്പായിട്ടാണ് പുറത്തിറക്കിയത്.

നിറയെ ആരാധക വലയങ്ങളുള്ള സച്ചിൻ ആരുടെ ഫാനാണ്?

ബിഎംഡബ്ല്യു 7 സീരീസ് സച്ചിൻ അനാവരണം ചെയ്തു

ആഡംബര ബിഎംഡബ്ല്യു എക്സ്1 ഇന്ത്യയിൽ

Most Read Articles

Malayalam
English summary
Sachin Tendulkar – The Biggest BMW Fan? Let’s Take A Look
Story first published: Monday, March 21, 2016, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X