സല്‍മാന്‍ ഖാന്‍ 'കിക്കി'ല്‍ സുസൂക്കി മോട്ടോര്‍സൈക്കിളുമായെത്തും

Written By:

സല്‍മാന്‍ ഖാന്‍ നായകനാവുന്ന കിക്ക് എന്ന ബോളിവുഡ് ചിത്രം അണിയറയില്‍ തയ്യാറായിക്കഴിഞ്ഞു. സാജിദ് നദിയാവാലയുടെ സംവിധാനത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ സിനിമയുടെ റീലീസിങ് ജൂലൈ 25ന് നടക്കുമെന്നാണറിയുന്നത്. സല്‍മാന്‍ ഖാന്‍ ഈ പടത്തില്‍ തന്റെ പ്രിയപ്പെട്ട സുസൂക്കി മോട്ടോര്‍സൈക്കിളുകളുമായാണ് അഭിനയിച്ചിട്ടുള്ളത്.

സുസൂക്കിയുടെ ജിഎസ്എക്‌സ് ആര്‍ 1000 സ്‌പോര്‍ട്‌സ്‌ബൈക്കിന്റെ ചില മിന്നായങ്ങള്‍ സിനിമയുടെ ടീസര്‍ വീഡിയോയില്‍ തന്നെ കാണാവുന്നതാണ്.

സല്‍മാന്‍ ഖാന്റെ വാഹനങ്ങളെ പരിചയപ്പെടാം (ദാ ഇവിടെ)

കിക്ക് സിനിമയുമായി ബന്ധപ്പെട്ട് സുസൂക്കി തങ്ങളുടെ വെബ്‌സൈറ്റില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ട്. (ഇതുവഴി ചെല്ലുക).

സുസൂക്കി മോട്ടോര്‍സൈക്കിളുകളുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസ്സഡറാണ് സല്‍മാന്‍. ഇദ്ദേഹത്തിന്റെ പക്കല്‍ നിരവധി സുസൂക്കി മോട്ടോര്‍സൈക്കിളുകളുണ്ട്. ബ്രാന്‍ഡ് അംബാസ്സഡര്‍ എന്നതില്‍ക്കവിഞ്ഞ് ഒരു ബന്ധം സുസൂക്കിയുടെ ബൈക്കുകളുമായി സല്ലു പുലര്‍ത്തുവരുന്നു. ജയ്‌ഹോ സിനിമയില്‍ സല്‍മാന്‍ഖാന്‍ ആര്‍എംസെഡ്450 ഡര്‍ട്‌ബൈക്ക് ഉപയോഗിച്ചിരുന്നു (ഇതുവഴി പോവുക). താഴെ കിക്ക് മൂവിയുടെ ടീസറില്‍ സുസൂക്കി മോട്ടോര്‍സൈക്കിളിനെ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/NRhjGz8ctSU?rel=0" frameborder="0" allowfullscreen></iframe>
English summary
Salman Khan will be seen riding Suzuki motorcycles in his latest movie, Kick.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark