റോഡ് സുരക്ഷയെ പറ്റി സല്‍മാന്‍ ഖാന്‍; താരത്തെ ട്രോളി ട്വിറ്റര്‍

Written By:

റോഡ് സുരക്ഷയെ പറ്റി പരാമര്‍ശിച്ച ബോളിവുഡ് സല്‍മാന്‍ ഖാനെ പരിഹസിച്ച് ട്വിറ്റര്‍ സമൂഹം. കഴിഞ്ഞ ദിവസം ബീയിംഗ് ഹ്യൂമണ്‍ ഇലക്ട്രിക സൈക്കിളുകള്‍ അവതരിപ്പിക്കവെ സല്‍മാന്‍ ഖാന്‍ നടത്തിയ റോഡ് സുരക്ഷാ പരാമര്‍ശമാണ് ട്വിറ്റര്‍ ഉപഭോക്താക്കളെ ചൊടിപ്പിച്ചത്.

To Follow DriveSpark On Facebook, Click The Like Button
റോഡ് സുരക്ഷയെ പറ്റി സല്‍മാന്‍ ഖാന്‍; താരത്തെ ട്രോളി ട്വിറ്റര്‍

സൈക്കിളുകള്‍ സുരക്ഷിതമാണ്. എന്നാല്‍ മോട്ടോര്‍സൈക്കിളുകള്‍ അപകടം വിളിച്ച് വരുത്തുകയാണ് പതിവെന്നും സല്‍മാന്‍ ഖാന്‍ അഭിപ്രായപ്പെടുകയായിരുന്നു.

റോഡ് സുരക്ഷയെ പറ്റി സല്‍മാന്‍ ഖാന്‍; താരത്തെ ട്രോളി ട്വിറ്റര്‍

മോട്ടോര്‍സൈക്കിളുകള്‍ ചുറ്റുമുള്ളവരുടെ ജീവന്‍ പോലും അപകടപ്പെടുത്തുമെന്നും ഹൈവേകളില്‍ അശ്രദ്ധമായാണ് മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ റൈഡ് ചെയ്യുന്നതെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്താണ് ട്വിറ്റര്‍ ഉപയോക്താക്കളെ പ്രകോപിപ്പിച്ചത്.

റോഡ് സുരക്ഷയെ പറ്റി സല്‍മാന്‍ ഖാന്‍; താരത്തെ ട്രോളി ട്വിറ്റര്‍

പ്രകോപനത്തിന് കാരണം?

അശ്രദ്ധമായ ഡ്രൈവിംഗിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച താരം കൂടിയാണ് സല്‍മാന്‍ ഖാന്‍.

റോഡ് സുരക്ഷയെ പറ്റി സല്‍മാന്‍ ഖാന്‍; താരത്തെ ട്രോളി ട്വിറ്റര്‍

2002 ല്‍ അപകടമുണ്ടാക്കി കടന്ന് കളഞ്ഞ കേസില്‍ മുഖ്യപ്രതിയായിരുന്നു സല്‍മാന്‍ ഖാന്‍. ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയിലേക്ക് ടൊയോട്ട് ലാന്‍ഡ് ക്രൂസറിനെ സല്‍മാന്‍ ഖാന്‍ ഇടിച്ച് കയറ്റുകയായിരുന്നു.

റോഡ് സുരക്ഷയെ പറ്റി സല്‍മാന്‍ ഖാന്‍; താരത്തെ ട്രോളി ട്വിറ്റര്‍

അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയെങ്കിലും, റോഡ് സുരക്ഷയെ സംബന്ധിച്ച് പരാമര്‍ശിക്കാന്‍ സല്‍മാന്‍ ഖാന് അവകാശമില്ലെന്നാണ് ട്വിറ്റര്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

ട്രോളുകളില്‍ ചിലത്-

സമയബന്ധിതമായി വായ്പ തിരിച്ചടക്കുന്നതില്‍ പ്രഭാഷണം മുഴക്കുന്ന വിജയ് മല്യയ്ക്ക് തുല്യമാണ് റോഡ് സുരക്ഷയെ പറ്റിയുള്ള സല്‍മാന്‍ ഖാന്‍ പരാമര്‍ശമെന്ന് ചില ട്വീറ്റുകള്‍ പറയുന്നു.

റോഡ് സുരക്ഷയെ പറ്റി സംസാരിക്കുന്ന സല്‍മാന്‍ ഖാന്, ഇനി വന്യജീവി സംരക്ഷണത്തെ കുറിച്ചും സംസാരിക്കാമെന്ന് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ ചൂണ്ടിക്കാട്ടുന്നു.

റോഡ് സുരക്ഷയെ പറ്റി സല്‍മാന്‍ ഖാന്‍; താരത്തെ ട്രോളി ട്വിറ്റര്‍

അതേസമയം, തന്നെ പരിഹസിച്ച് കൊണ്ടുള്ള ട്വീറ്റുകളോട് പ്രതികരിക്കാന്‍ സല്‍മാന്‍ ഖാന്‍ തയ്യാറായിട്ടില്ല. നേരത്തെ, ബാന്ദ്രയിലുള്ള നിന്നുള്ള വീട്ടില്‍ നിന്നും പ്രസ് കോണ്‍ഫറന്‍സ് വിളിച്ച് ചേര്‍ത്ത മെഹ്ബൂബ് സ്റ്റുഡിയോ വരെ സല്‍മാന്‍ ഖാന്‍ ഇ-സൈക്കിള്‍ ചവിട്ടിയാണ് ഔദ്യോഗിക അവതരണത്തിൽ പങ്ക് ചേർന്നത്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Salman Khan advises on road safety, gets trolled on Twitter. Read in Malayalam.
Story first published: Wednesday, June 7, 2017, 15:02 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark