ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

By Praseetha

അറബിനാട്ടിൽ നിന്നും വിനോദയാത്രയ്ക്കായി ലണ്ടനിൽ എത്തിയാതാണ് ഈ കോടീശ്വരൻ. കൂട്ടത്തിൽ നാല് സ്വർണകാറുകളും കൂറച്ച് സുഹൃത്തുക്കളുമായാണ് നഗരത്തിലെത്തിയത്. നഗരം ചുറ്റിയടിക്കാനായി മറ്റ് വാഹനങ്ങൾ വാടകയ്ക്ക് അന്വേഷിക്കേണ്ടല്ലോ എന്ന് കരുതിയിട്ടാവാം സ്വർണ കാറുകളുമായി ഈ ചെറുപ്പക്കാരൻ എത്തിയത്.

വേഗതയിൽ സ്പോർട്സ് കാറുകളെ വെല്ലുന്ന എസ്‌യുവികൾ

ഏകദേശം പത്ത് കോടിയിലധികം വിലമതിക്കുന്ന ആഡംബര കാറുകളാണ് കൂടെ കൊണ്ടു പോന്നിട്ടുള്ളത്. അവധിക്കാലം ചിലവഴിക്കാനായി സൗദിയിൽ നിന്നും കപ്പലിൽ കയറ്റി എത്തിച്ചവയാണിവ. സ്വർണം പൂശിയെന്നേയുള്ളൂ ഇവ പൂർണമായും സ്വർണ കാറുകൾ അല്ല. ഇതിന് മുൻപ് പലരും അറബിനാട്ടിൽ നിന്നും സ്വര്‍ണക്കാറുകളുമായി ഇവിടെ എത്തിയിട്ടുണ്ട്.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

മെഴ്സിഡസ് ബെൻസ് ജി63എഎംജി 6x6, റോൾസ് റോയിസ് ഫാന്റം കൂപ്പെ, ലംബോർഗിനി അവന്റഡോർ എസ്‌വി,ബെന്റലി ഫ്ലയിംഗ് സ്പർ എന്നീ ആഡംബരകാറുകളാണ് ലണ്ടനിൽ എത്തിച്ചിട്ടുള്ളത്.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

സൗദിയിലെ മണൽപ്പരപ്പിലൂടെയുള്ള യാത്രയ്ക്ക് യോജിച്ച വിധം ആറ്‍ വീലുകളുള്ള ഓഫ് റോഡറാണ് ഈ മെഴ്സിഡസ് ജി63. എന്നാൽ ലണ്ടനിലെ തിരക്കേറിയ വീഥികൾക്ക് അത്ര യോജിച്ചതുമല്ല.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

രണ്ട് ഡോറുകളുള്ള റോൾസ് റോയിസ് ഫാന്റം കൂപ്പെയാണ് ലണ്ടൻ വീഥിയിലെ അടുത്ത താരം.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

6.75ലിറ്റർ എൻജിനുള്ള ഈ വാഹനത്തിന് മണിക്കൂറിൽ 249 കിലോമീറ്ററാണ് വേഗത.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

മികച്ച പെർഫോമൻസ് നൽകുന്ന ലംബോർഗിനി അവന്റഡോർ എസ്‌വിയിൽ 6.5ലിറ്റർ വി12 എൻജിനാണ് ഉള്ളത്.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

2.7സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ വേഗതയാണ് ഈ സുപ്പർ കാർ കൈവരിക്കുന്നത്. ഉയർന്ന വേഗത മണിക്കൂറിൽ 349 കിലോമീറ്ററാണ്.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

നാല് ഡോറുകളുള്ള ബെന്റലി ഫ്ലയിംഗ് സ്പർ കാറും വിനോദയാത്രയുടെ ഭാഗമായി ലണ്ടനിൽ എത്തിയിട്ടുണ്ട്. മണിക്കൂറിൽ 322 കിലോമീറ്ററാണിതിന്റെ ഉയർന്ന വേഗത.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

ഇത്തരത്തിലുള്ള സൂപ്പർ കാറുകൾ ലണ്ടൻ നിരത്തിൽ ഇറക്കുന്നതോട് ഇവിടുത്തെ ജനങ്ങൾ പൊതുവെ സഹകരിക്കാറില്ല. ഇവയുടെ ഉയർന്ന ശബ്ദമാണ് ഇതിന് കാരണം.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

കഴിഞ്ഞ വർഷം ഇതേതുടർന്ന് നിരവധി പരാതികൾ ലഭിച്ചത് കാരണം ശബ്ദമലിനീകരണമുണ്ടാക്കുന്ന ഇത്തരം സൂപ്പർ കാറുകൾ ഇവിടെ നിരോധിച്ചിട്ടുണ്ട്.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

നിരോധനം ലംഘിക്കുന്ന പക്ഷം പിഴ ചുമത്താനുള്ള ഓർഡറും ലണ്ടൻ ഗവൺമെന്റ് പാസാക്കിയിട്ടുണ്ട്.

ലണ്ടൻ ചുറ്റിയടിക്കാനെത്തിയ സൗദിക്കാരനും ഒപ്പം 4 സ്വർണകാറുകളും

കഴിഞ്ഞ തവണ ഈ നിയമം ലംഘിച്ച നാലുപേർക്കാണ് പിഴ അടക്കേണ്ടി വന്നത്. ഇയാളുടെ കാര്യത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് കണ്ടറിയണം.

കൂടുതൽ വായിക്കൂ

അകത്തള്ളങ്ങളിൽ ആഡംബരത്വം തുളുമ്പുന്ന സ്പോർട്സ് കാറുകൾ

ടയറുകൾ അപകടകാരികൾ ആകുന്നതെപ്പോൾ എങ്ങനെ

Most Read Articles

Malayalam
English summary
Saudi billionaire flashes gold supercars in London
Story first published: Wednesday, March 30, 2016, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X