ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

Written By:

വിപണിയില്‍ ബ്രാന്‍ഡ് ലോഗോകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ചിലത് വളരെ ലളിതമെങ്കില്‍, ചിലത് അതിസങ്കീര്‍ണതയുടെ പേരില്‍ ശ്രദ്ധിക്കപ്പെടുന്നു. ജനതയുടെ മനസില്‍ ആഴത്തില്‍ പതിയുകയാണ് ഓരോ ലോഗോകളും അവ പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡുകളും ലക്ഷ്യമിടുന്നത്.

ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

ശാസ്ത്രീയ അടിസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് മിക്ക ബ്രാന്‍ഡ് ലോഗോകളും പിറക്കുന്നതും. നിറം, ഘടന, അക്ഷര വലുപ്പം ഉള്‍പ്പെടുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വന്‍കിട കമ്പനികള്‍, ബ്രാന്‍ഡ് ലോഗോ ഒരുക്കുന്നത്.

ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

മക്‌ഡൊണാള്‍ഡ് കണ്ടാല്‍ പെട്ടെന്ന് വിശപ്പിന്റെ വിളി വരുന്നതിന് കാരണമെന്താണ്? മഞ്ഞ നിറം ഭൂരിപക്ഷം ജനതയിലും വിശപ്പുളവാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

കാര്‍ വിപണിയിലും ഇങ്ങനെ ഒട്ടനേകം തന്ത്രങ്ങള്‍ ഒരുക്കിയാണ് ബ്രാന്‍ഡുകള്‍ എത്തുന്നത്. ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ലോഗോയ്ക്ക് പിന്നിലുമുണ്ട് ചെറിയ രഹസ്യം.

ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

ബ്രാന്‍ഡ് നാമം തന്നെയാണ് ടൊയോട്ട ലോഗോയില്‍ കമ്പനി കൊത്തി വെച്ചിരിക്കുന്നത്. സംശയമുണ്ടോ?

ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

ആദ്യ കാലങ്ങളില്‍ ടൊയോട്ട ബ്രാന്‍ഡ് ലോഗോയില്‍, 'ടൊയോട്ട' എന്ന മുഴുവന്‍ പേര് ഇടംപിടിച്ചിരുന്നു. എന്നാല്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ ടൊയോട്ട ലോഗോയ്ക്കും സംഭവിച്ചു. പഴയ രീതിയില്‍ നിന്നും അടിമുടി മാറിയെത്തിയ ലോഗോയില്‍, മുഴുവന്‍ പേരും നല്‍കാനുള്ള കമ്പനിയുടെ ശ്രമം വ്യക്തമാണ്.

ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

പുതിയ ലോഗോയില്‍ ഒരുപക്ഷെ 'T' എന്ന് മാത്രമാകാം ആദ്യ കാഴ്ച നല്‍കുന്ന സൂചന. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'TOYOTA' എന്ന മുഴുവന്‍ പേരും പുതിയ ടൊയോട്ട ലോഗോയില്‍ നിന്നും വായിച്ചെടുക്കാം.

Pic Source:bjedu

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Secret Behind Toyota Logo. Read in Malayalam.
Please Wait while comments are loading...

Latest Photos