ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നിലെ 'H' ന്റെ രഹസ്യം അറിയുമോ?

Written By:

ഹ്യുണ്ടായിയുടെയും ഹോണ്ടയുടെയും ലോഗോകള്‍ തമ്മിലുള്ള സാമ്യം മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാകും. രണ്ട് ലോഗോകളും പ്രഥമദൃഷ്ട്യാ വെളിപ്പെടുത്തുന്നത് 'H' എന്ന ചിഹ്നമാണ്.

ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നിലെ 'H' ന്റെ രഹസ്യം അറിയുമോ?

ശരിയാണ്.. ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയുടെയും ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും ആരംഭിക്കുന്നത് H ലാണ്. അപ്പോള്‍ പിന്നെ, ഹോണ്ടയില്‍ നിന്നും ഒരല്‍പം വ്യത്യസ്ത ആഗ്രഹിച്ചത് കൊണ്ടാണോ ഹ്യുണ്ടായിയുടെ ലോഗോയില്‍ H ചരിഞ്ഞ് ഒരുങ്ങിയിരിക്കുന്നത്?

ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നിലെ 'H' ന്റെ രഹസ്യം അറിയുമോ?

ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നില്‍ ചില രഹസ്യ അര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതെന്താണെന്ന് പരിശോധിക്കാം —

ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നിലെ 'H' ന്റെ രഹസ്യം അറിയുമോ?

ഹ്യുണ്ടായിയുടെ തുടക്കം

'ആധുനികത' എന്ന് അര്‍ത്ഥം വരുന്ന കൊറിയന്‍ പദമാണ് ഹ്യുണ്ടായി. 1947 ല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായാണ് ഹ്യുണ്ടായി സ്ഥാപിതമായാത്.

ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നിലെ 'H' ന്റെ രഹസ്യം അറിയുമോ?

തുടര്‍ന്ന് 1967 ല്‍ ഓട്ടോമോട്ടീവ് ബ്രാന്‍ഡ് കമ്പനിയില്‍ നിന്നും ആരംഭിക്കുകയായിരുന്നു. സിയോളിലാണ് ഹ്യുണ്ടായിയുടെ ഹെഡ്ക്വാട്ടേഴ്‌സ്.

ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നിലെ 'H' ന്റെ രഹസ്യം അറിയുമോ?

ലോഗോയ്ക്ക് പിന്നിലെ രഹസ്യം

ഹ്യുണ്ടായിയുടെ "H" നെ പ്രതിനിധീകരിക്കുന്നതിന് ഒപ്പം, രണ്ട് വ്യക്തികള്‍ തമ്മില്‍ കൈകൊടുക്കുന്ന മറ്റൊരു പ്രതീകാത്മക ചിത്രം കൂടിയാണ് ലോഗോ കാഴ്ചവെക്കുന്നത്.

ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നിലെ 'H' ന്റെ രഹസ്യം അറിയുമോ?

ഉപഭോക്താക്കളുമായുള്ള കമ്പനിയുടെ സമീപനം കൂടി പ്രതീകാത്മക ചിത്രം വെളിപ്പെടുത്തുന്നു. ലോഗോയ്ക്ക് ചുറ്റുമുള്ള വളയം, ഹ്യുണ്ടായിയുടെ രാജ്യാന്തര വികസനം സൂചിപ്പിക്കുകയാണ്.

ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നിലെ 'H' ന്റെ രഹസ്യം അറിയുമോ?

ഗ്രില്ലില്‍ ഹ്യുണ്ടായി പതിപ്പിക്കുന്ന ലോഗോയിലെ സില്‍വര്‍ നിറം കമ്പനിയുടെ മികവിനെയും തികവിനെയും, സര്‍ഗ്ഗാത്മകതയെയും സൂചിപ്പിക്കുന്നു.

ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നിലെ 'H' ന്റെ രഹസ്യം അറിയുമോ?

അതേസമയം, പ്രിന്റ്-ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഹ്യുണ്ടായി ലോഗോ പ്രത്യക്ഷപ്പെടുന്നത് മിക്കപ്പോഴും നീല നിറത്തിലാണ്. ഇത് വിശ്വാസ്യതയെയും, ആധിപത്യത്തെയും പരാമര്‍ശിക്കുന്നു.

ഹ്യുണ്ടായി ലോഗോയ്ക്ക് പിന്നിലെ 'H' ന്റെ രഹസ്യം അറിയുമോ?

മാത്രമല്ല, ഓരോ മോഡലുകളിലും ഹ്യുണ്ടായി ഒരുക്കുന്നത് പ്രത്യേക ഫോണ്ടുകളും ടെക്‌സ്റ്റ് സ്‌റ്റൈലുകളുമാണ്.

കൂടുതല്‍... #hyundai #evergreen
English summary
The Secret Meaning Of The Hyundai Logo. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark