ഇന്റര്‍നെറ്റിനെ പിടിച്ച് കുലുക്കിയ ഗാനത്തിന് ഒരു റോയല്‍ എന്‍ഫീല്‍ഡ് വേര്‍ഷന്‍

Written By:

റോയല്‍ എന്‍ഫീല്‍ഡുകളുടെ വലിയ സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ ശബ്ദം ഏറെ പ്രശസ്തമാണ്. പഴയ റോയല്‍ എന്‍ഫീല്‍ഡുകള്‍ ഇന്നും ഒരു അത്ഭുതമാകുന്നതും ഇതേ സിംഗിള്‍-സിലിണ്ടര്‍ ശബ്ദം കൊണ്ടാണ്.

To Follow DriveSpark On Facebook, Click The Like Button
ഇന്റര്‍നെറ്റിനെ പിടിച്ച് കുലുക്കിയ ഗാനത്തിന് ഒരു റോയല്‍ എന്‍ഫീല്‍ഡ് വേര്‍ഷന്‍

യൂട്യൂബര്‍ ഗൗരങ്ങ് സോണിയും സംഘവും കാഴ്ചവെച്ചിരിക്കുന്ന പുതിയ വീഡിയോയില്‍ നിറയുന്നതും ഇതേ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രൗഢ ഗാംഭീര്യ ശബ്ദമാണ്.

Recommended Video
Tata Nexon Review: Specs
ഇന്റര്‍നെറ്റിനെ പിടിച്ച് കുലുക്കിയ ഗാനത്തിന് ഒരു റോയല്‍ എന്‍ഫീല്‍ഡ് വേര്‍ഷന്‍

ഇന്റര്‍നെറ്റിനെ ഒന്നാകെ പിടിച്ച് കുലുക്കിയ എഡ് ഷീരന്റെ ഹിറ്റ് സിംഗിള്‍, ഷെയ്പ് ഓഫ് യൂവിന് റോയല്‍ എന്‍ഫീല്‍ഡ് ടച്ച് നല്‍കുകയാണ് ഗൗരങ്ങ് സോണി.

ഇന്റര്‍നെറ്റിനെ പിടിച്ച് കുലുക്കിയ ഗാനത്തിന് ഒരു റോയല്‍ എന്‍ഫീല്‍ഡ് വേര്‍ഷന്‍

രണ്ട് മാസത്തിലേറെ സമയം ചെലവഴിച്ചാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ടാങ്കും, ടയറും, സീറ്റും, എക്‌സ്‌ഹോസ്റ്റും കീയും എല്ലാം സംഗീതം ഒരുക്കുന്നു.

ഇന്റര്‍നെറ്റിനെ പിടിച്ച് കുലുക്കിയ ഗാനത്തിന് ഒരു റോയല്‍ എന്‍ഫീല്‍ഡ് വേര്‍ഷന്‍

റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ലഭിച്ച ആശയത്തെ ഉള്‍ക്കൊണ്ടാണ് വീഡിയോ. കാമാക്ഷി റായുടെ പാട്ടിന് മികച്ച പിന്തുണയാണ് റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെച്ചത്.

ഇന്റര്‍നെറ്റിനെ പിടിച്ച് കുലുക്കിയ ഗാനത്തിന് ഒരു റോയല്‍ എന്‍ഫീല്‍ഡ് വേര്‍ഷന്‍

റോയല്‍ എന്‍ഫീല്‍ഡുകളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തതിന് ശേഷം അമേരിക്കയില്‍ നിന്നുമാണ് മിക്‌സിംഗ് നടന്നതും. റോയല്‍ എന്‍ഫീല്‍ഡിന് ആദരം അര്‍പ്പിച്ചാണ് ഗൗരങ്ങ് സോണിയും സംഘവും വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

ജനുവരിയില്‍ പുറത്തിറങ്ങിയ ഷെയ്പ് ഓഫ് യൂ എന്ന ഗാനത്തിന് ഒട്ടനവധി വേര്‍ഷനുകള്‍ യൂട്യൂബില്‍ അണിനിരന്നിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു ആശയം ഇതാദ്യമായിട്ടാണ്.

ഇന്റര്‍നെറ്റിനെ പിടിച്ച് കുലുക്കിയ ഗാനത്തിന് ഒരു റോയല്‍ എന്‍ഫീല്‍ഡ് വേര്‍ഷന്‍

നേരത്തെ, ഹ്യുണ്ടായി i20 ഹാച്ച്ബാക്കില്‍ നിന്നുമുള്ള ശബ്ദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വീഡിയോയില്‍ പിന്നണി ഗായകന്‍ അര്‍ജീത്ത് സിംഗ് ശബ്ദം നല്‍കിയിരുന്നു.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Ed Sheeran’s Shape Of You Music Made Using Royal Enfield. Read in Malayalam.
Story first published: Tuesday, August 1, 2017, 19:09 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark