ശൗര്യ: ഇന്ത്യയുടെ ഹൈപ്പർസോണിക് മിസ്സൈൽ

By Santheep

ഇക്കഴിഞ്ഞ ദിവസം ചൈന ഒരു ഹൈപ്പർസോണിക് മിസ്സൈൽ വിജയകരമായി ടെസ്റ്റ് ചെയ്യുകയുണ്ടായി. ലോകത്തിലെ ഏത് കൊണിലുള്ള ടാർഗറ്റിലേക്കും ഒരു മണിക്കൂറിനുള്ളിൽ ചെന്നുപതിക്കാൻ ഈ മിസ്സൈലിന് ശേഷിയുണ്ട്.

സമാനമായ ഒരു ശ്രമം ഇന്ത്യ നടത്തുന്നത് 2008ലാണ്. ലക്ഷ്യത്തിൽ കൃത്യതയോടെ പതിക്കാത്തതിനാൽ വികസനപ്രവർത്തനങ്ങൾ പിന്നെയും നീണ്ടു. ഇന്ത്യയുടെ ഹൈപ്പർസോണിക് മിസ്സൈലിനെക്കുറിച്ചാണ് ഇന്നത്തെ ചർച്ച.

ഇന്ത്യയുടെ ഹൈപ്പർസോണിക് മിസ്സൈൽ

ശൗര്യ എന്നാണ് ഈ ഹൈപ്പർസോണിക് മിസ്സൈലിന്റെ പേര്. ഇന്ത്യൻ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനാണ് ഈ മിസ്സൈൽ വികസിപ്പിച്ചെടുത്തത്.

ഇന്ത്യയുടെ ഹൈപ്പർസോണിക് മിസ്സൈൽ

750 മുതൽ 1900 കിലോമീറ്റർ വരെ റെയ്ഞ്ചാണ് ഈ മിസ്സൈലിന് നിശ്ചയിച്ചിട്ടുള്ളത്. ശൗര്യയുടെ പ്രധാന ഉദ്ദേശ്യം അടുത്തുള്ള ലക്ഷ്യസ്ഥാനങ്ങളാണ്.

ഇന്ത്യയുടെ ഹൈപ്പർസോണിക് മിസ്സൈൽ

ആണവമുനയേന്താനുള്ള ശേഷിയുണ്ട് ഈ മിസ്സൈലിന്.

ഇന്ത്യയുടെ ഹൈപ്പർസോണിക് മിസ്സൈൽ

വലിയ പരിചരണച്ചെലവില്ലാതെ ദീർഘകാലം സൂക്ഷിച്ചുവെക്കാനാവും ഈ മിസ്സൈലുകളെ. കൈകാര്യം ചെയ്യാനും എളുപ്പമാണ്.

ഇന്ത്യയുടെ ഹൈപ്പർസോണിക് മിസ്സൈൽ

2011ലാണ് എല്ലാ സന്നാഹങ്ങളോടും കൂടിയ ശൗര്യ മിസ്സൈൽ ടെസ്റ്റ് ചെയ്തത്. ഈ ടെസ്റ്റ് വിജയമായിരുന്നു. ഇതുവരെയായി മൂന്നുതവണ വിജയകരമായി ടെസ്റ്റ് ചെയ്തിട്ടുണ്ട് ഈ മിസ്സൈൽ.

Most Read Articles

Malayalam
കൂടുതല്‍... #auto facts
English summary
Shaurya India's Hypersonic Missile.
Story first published: Thursday, November 26, 2015, 16:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X