പട്ടിയോട് കുരയ്ക്കരുത്!!

Posted By:

വെറുതെയിരിക്കുന്ന പട്ടിക്ക് കല്ലെറിയുന്നത് നമ്മളില്‍ ചൊറിമൂത്ത ചിലര്‍ക്കുള്ള ഒരസുഖമാണ്. ഇതിനുള്ള പ്രതിവിധി പലപ്പോഴും പട്ടികള്‍ തന്നെ കൊടുക്കാറുമുണ്ട്. ഈ അനിമേഷന്‍ ചിത്രം അത്തരമൊരു കഥയാണ് പറയുന്നത്. മൃഗങ്ങളോട് സനേഹത്തോടെ പെരുമാറണം എന്ന സന്ദേശം കൊടുക്കുക അനിമേഷന്‍ ചിത്രം നിര്‍മിച്ച ലണ്ടനിലെ ബേഡ്ബോക്‌സ് സ്റ്റുഡിയോയുടെ ലക്ഷ്യം.

ഈ ചിത്രം ഒരഞ്ചെട്ടു തവണയെങ്കിലും ഓഫീസിലെ സൗകര്യത്തിലിരുന്ന് ഞാന്‍ കണ്ട് ചിരിച്ചു. അവധിദിവസം സ്വന്തം ലാപ്‌ടോപ്പില്‍ അത്രയും തവണ കാണണമെന്ന് ആവശ്യപ്പെടുന്നില്ല. എങ്കിലും ഒരു തവണയെങ്കിലും കാണണം. നിങ്ങള്‍ ചിരിക്കുമെന്നതിന് ഞാന്‍ ഗാരണ്ടി!

<center><iframe width="100%" height="450" src="//www.youtube.com/embed/iTWuZav-elY" frameborder="0" allowfullscreen></iframe></center>

കാറിനകത്ത് പട്ടിയെ ഇട്ടു പൂട്ടരുത് എന്ന സന്ദേശം ഇതിനൊപ്പം ഞങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു. കാറില്‍ ശ്വാസം കിട്ടാതെയും ചൂടി അസാധ്യമായി വര്‍ധിച്ചും ആളുകള്‍ മരിക്കുന്ന വാര്‍ത്തകള്‍ നിരവധി വരുന്നുണ്ട്. പട്ടികള്‍ക്കും ഇത് ബാധകമാണ്.

English summary
Carpark, a short animation clip created by London's Birdbox Studio tells you to treat animals with respect in a sweet way.
Story first published: Saturday, October 26, 2013, 17:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark