ഷൂമാക്കറിന്റെ നിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

ഷൂമാക്കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. എന്നാല്‍, അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. തിങ്കളാഴ്ച രണ്ടാംതവണയും മസ്തിഷ്‌കശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു ഇദ്ദേഹം. ജനുവരി മൂന്നിന് 45 വയസ്സു തികയുന്ന ചാമ്പ്യന്‍ അതിജീവിക്കുമോയെന്ന ചോദ്യത്തിന് 'ഒന്നും പറയാറായിട്ടില്ല' എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്നു ലഭിക്കുന്നത്.

സ്‌കീയിംഗിനിടെ സംഭവിച്ച അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷൂമാക്കറിന്റെ ജീവനുവേണ്ടി ലോകമെങ്ങുമുള്ള ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്. ഞായറാഴ്ചയാണ് ഫ്രഞ്ച് ആല്‍പ്‌സ് മലനിരകളിലെ മെറിബെലില്‍ സ്‌കീയിംഗ് നടത്തുമ്പോള്‍ ഷൂമാക്കര്‍ അപകടത്തില്‍ പെട്ടത്.

ഷൂമാക്കറുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

അപകടം നടന്നയുടനെ ഷൂമാക്കറിന് ബോധം നഷ്ടപ്പെട്ടിരുന്നില്ല. ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേ അബോധാവസ്ഥയിലാവുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ 'കോമ'യിലായിരുന്നു ഷൂമാക്കറെന്ന് ഗ്രെനോബ്ള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ അന്നു പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി. പ്രശസ്ത ട്രോമാ സര്‍ജന്‍ ജെരാര്‍ഡ് സെയ്ല്ലന്‍ഡ് പാരിസില്‍ നിന്ന് ഗ്രനോബിളിലെത്തുകയും ഷൂമാക്കറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.

ഷൂമാക്കറുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതു പ്രകാരം സ്‌കീയിംഗ് സമയത്ത് ഷൂമാക്കര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലരുടെ സാക്ഷ്യങ്ങള്‍ പറയുന്നത് ഷൂമാക്കറിന്റെ ഹെല്‍മെറ്റ് രണ്ടായി പിളര്‍ന്നുവെന്നാണ്. ഷൂമാക്കറിന്റെ പതിന്നാലുകാരനായ മകനും കൂടെ സ്‌കീയിംഗിലേര്‍പ്പെട്ടിരിക്കുകയായിരുന്നു.

ഷൂമാക്കറുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

അടിയന്തിരശസ്ത്രക്രിയയ്ക്കുശേഷം ഷൂമാക്കറിനെ 'കോമ'യില്‍ത്തന്നെ നിലനിര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് ജരാര്‍ഡ് സെയ്ല്ലന്‍ഡ് നല്‍കിയത്. ഇത് തലയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും അതുവഴി സ്വയം ഭേദപ്പെടുന്നതിനും ശരീരത്തെ സഹായിക്കും. ശബ്ദം, വെളിച്ചം തുടങ്ങിയവ തിരിച്ചറിയാന്‍ ഈ സമയത്ത് തലച്ചോറിന് സാധിക്കില്ല.

ഷൂമാക്കറുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

തിങ്കളാഴ്ച നടന്ന രണ്ടാം ശസ്ത്രക്രിയ, ഷൂമാക്കറിന്റെ തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോഴത്തെ നിലയില്‍ ഏത് പ്രവൃത്തിയും അപകടം പിടിച്ചതാകയാല്‍ മിഖായേലിന്റെ കുടുംബാംഗങ്ങളുമായി ആലോചിച്ചും അവരെ കാര്യങ്ങള്‍ ധരിപ്പിച്ചുമാണ് ഡോക്ടര്‍മാര്‍ മുന്നോട്ടുപോകുന്നത്. ചാമ്പ്യന്റെ ഭാവിയെക്കുറിച്ച് യാതൊന്നും പ്രവചിക്കുവാന്‍ സാധ്യമല്ലെന്നാണ് ഇപ്പോഴും ആശുപത്രിയില്‍ നിന്നുള്ള പ്രസ്താവനകള്‍ പറയുന്നത്.

ഷൂമാക്കറുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ലോകത്തെമ്പാടുമുള്ള നിരവധി ആരാധകരെപ്പോലെ നിലവിലെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിന്റെയും ആരാധനാപുരുഷനാണ് മിഖായേല്‍ ഷൂമാക്കര്‍. കഴിവതും വേഗം ഷൂമാക്കര്‍ ഭേദപ്പെടണമെന്നു പ്രാര്‍ത്ഥിക്കുന്നതായി സെബാസ്റ്റ്യന്‍ വെറ്റല്‍ തന്റെ പ്രസ്താവനയില്‍ അറിയിച്ചു.

Most Read Articles

Malayalam
English summary
Michael Schumacher, who underwent another surgery on Monday is showing signs of improvement, say doctors.
Story first published: Wednesday, January 1, 2014, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X